Webdunia - Bharat's app for daily news and videos

Install App

മകനെ കൊല്ലാന്‍ അമ്മയുടെ ഒരു ലക്ഷത്തിന്റെ ക്വട്ടേഷൻ; കൊല്ലപ്പെട്ടത് 21കാരന്‍

മകനെ കൊല്ലാന്‍ അമ്മയുടെ ഒരു ലക്ഷത്തിന്റെ ക്വട്ടേഷൻ; കൊല്ലപ്പെട്ടത് 21കാരന്‍

Webdunia
ഞായര്‍, 15 ഏപ്രില്‍ 2018 (15:47 IST)
സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് സ്വന്തം മകനെ കൊല്ലാന്‍ മരുമകനും സുഹൃത്തുകള്‍ക്കും അമ്മ ക്വട്ടേഷന്‍ നല്‍കി. മോഹിത് (21) എന്ന യുവാവിനെയാണ് സംഘം കൊലപ്പെടുത്തിയത്. രാജസ്ഥാനിലെ പ്രതാപ്ഖഡ് ജില്ലയിലെ ഛോട്ടി സാദ്രിയിലാണ് സംഭവം.

സ്ഥലം വില്‍ക്കുന്നതിനെ എതിര്‍ത്തതാണ് മകനെ കൊലപ്പെടുത്താന്‍ അമ്മ പ്രേംലതയെ പ്രേരിപ്പിച്ചത്. സംഭവത്തില്‍ ഇവരുടെ സഹോദരന്‍ കിഷാന്‍ സുതാര്‍, മഹാദേവ് ദക്കാദ്, ഗണ്‍പത് സിംഗ് എന്നിവര്‍ അറസ്‌റ്റിലായതോടെയാ‍ണ് കൊലപാതകത്തിന്റെ കഥ പുറത്താകുന്നത്.

ഈ മാസം ഏഴിന് മരുഭൂമി പ്രദേശമായ രാട്ടി തലായിക്ക് സമീപത്തെ ദേശീയ പാതയില്‍ നിന്നാണ് മോഹിതിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതേ തുടര്‍ന്നാണ് പ്രേംലത അടക്കമുള്ളവരെ പൊലീസ് ചോദ്യം ചെയ്‌തത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്:-

പിതാവിന്റെ മരണശേഷം മോഹിത് മാനസിക പ്രശ്‌നങ്ങള്‍ കാട്ടാന്‍ തുടങ്ങി. ഈ സമയം യുവാവ് മയക്കു മരുന്ന് ശീലമാക്കി തുടങ്ങുകയും പ്രേംലതയെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്‌തിരുന്നു. ശാരീരിക പീഡനം സഹിക്കാന്‍ കഴിയാതെ വന്നതോടെ
പ്രേംലത മകളുടെ വീട്ടിലേക്ക് താമസം മാറ്റി.

താമസം മാറിയതിന് പിന്നാലെ തന്റെ പേരിലുള്ള സ്ഥലം വില്‍ക്കാന്‍ പ്രേംലത ശ്രമം നടത്തിയെങ്കിലും മോഹിത് എതിര്‍ത്തു. പിടിയിലായ പ്രതികളില്‍ ഒരാള്‍ക്കാണ് സ്ഥലം വില്‍ക്കാന്‍ ഇവര്‍ നീക്കം നടത്തിയത്. യുവാവിന്റെ എതിര്‍പ്പ് ശക്തമായതോടെ മകനെ കൊല്ലാന്‍ മരുമകനും സുഹൃത്തുകള്‍ക്കും ഒരു ലക്ഷം രൂപയുടെ ക്വട്ടേഷന്‍ നല്‍കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് കൃത്യമായി റേഷന്‍ ലഭിക്കുന്നില്ലേ? എവിടെ പരാതിപ്പെടണം

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

പോക്സോ കേസിലെ പ്രതിയായ 56 കാരന് 17 വർഷം കഠിനതടവ്

നാളെയും മഴ ശക്തമാകും; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments