Webdunia - Bharat's app for daily news and videos

Install App

കൂട്ട ബലാത്സംഗം ചെറുത്തതിന് അമ്മയെയും മകളെയും തല മൊട്ടയടിച്ച് ഗ്രാമവാസികൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു, ക്രൂരത കൗൺസിലറുടെ നേതൃത്വത്തിൽ

Webdunia
വെള്ളി, 28 ജൂണ്‍ 2019 (17:36 IST)
പീഡന ശ്രമം ചെറുത്തതിന്റെ പേരിൽ അപമാനിക്കപ്പെട്ട് അമ്മയും മകളും. ആളുകൾ കൂട്ടം ചേർന്ന് യുവതിയുടെയും അമ്മയുടെയും മുടി മൊട്ടയടിച്ച് ഗ്രാമത്തിലൂടെ നടത്തിക്കുകയായിരുന്നു. ഗ്രാമത്തിലെ കൗൺസിലറുടെ നേതൃത്വത്തിലായിരുന്നു. ക്രൂരത. ബീഹാറിലെ വൈശാലി ഗ്രാമത്തിലാണ് സംഭവം ഉണ്ടായത്. 
 
48 വയസുള്ള അമ്മയെയും 19കാരിയായ വിവാഹിതയായ മകളെയുമാണ് ഒരു കൂട്ടം ആളുകൾ ക്രൂരത്തക്ക് ഇരയാക്കിയത്. സ്ത്രീകൾ താമസിക്കുന്ന വീട്ടിലേക്ക് ഒരു കൂട്ടം പുരുഷൻമാർ അതിക്രമിച്ച് കയറുകയായിരുന്നു. നവവധുവായ 19കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ ഇത് പെൺകുട്ടിയുടെ അമ്മ ചെറുത്തതോടെ അമ്മയെയും മകളെയും ക്രൂരമായി മർദ്ദിക്കുകയും. തല മൊട്ടയടിച്ച് ഗ്രാമത്തിലൂടെ നടത്തുകയുമായിരുന്നു.
 
സ്ത്രീകൾ സദാചാര വിരുദ്ധമായ പ്രവർത്തനങ്ങൾ ചെയ്യുന്നവരാണ് എന്ന് അരോപിച്ചുകൊണ്ടായിരുന്നു ആക്രമണം. പീഡനം ചെറുത്തതോടെയാണ് സ്ത്രീകൾ അക്രമണത്തിന് ഇരയാക്കപ്പെട്ടത് എന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ കൗൻസിലറും, മുടി മൊട്ടയടിച്ച ആളും ഉൾപ്പടെ 7 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് വ്യക്തമാക്കി. ഇവർക്കെതിരെ പീഡന ശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

യാത്രക്കാരനെ മര്‍ദ്ദിച്ച് ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍; ട്രെയിനില്‍ നിന്ന് പുറത്തേക്ക് എറിയാന്‍ ശ്രമിച്ചു

Breaking News: ഗുരുതര ആരോപണവുമായി യുവനടി; ആരോപണവിധേയന്‍ കോണ്‍ഗ്രസ് നേതാവെന്ന് സൂചന

അമീബിക്ക് മസ്തിഷ്‌ക ജ്വരം, രോഗ സ്ഥിരീകരണത്തിൽ കേരളത്തിൽ അത്യധുനിക സജ്ജീകരണം

ഓണസമ്മാനമായി 25 രൂപയ്ക്ക് 20 കിലോ അരി നൽകാൻ സപ്ലൈകോ

നോബെലൊന്നുമല്ല, റഷ്യ- യുക്രെയ്ൻ പ്രശ്നം പരിഹരിച്ച് സ്വർഗത്തിൽ പോകണം: ഡൊണാൾഡ് ട്രംപ്

അടുത്ത ലേഖനം
Show comments