'അമ്മയ്ക്ക് ഞാന്‍ ജീവിതത്തില്‍ നിന്ന് സ്വാതന്ത്യം നല്‍കി'; അമ്മയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനരികിൽ ഇരുന്ന് വിളിച്ചുപറഞ്ഞ് മകൻ

Webdunia
ചൊവ്വ, 21 ജൂലൈ 2020 (10:58 IST)
ഡല്‍ഹി: നാല്‍പ്പത്തിയഞ്ചുകാരിയെ മകന്‍ കുത്തിക്കൊന്നു. സൗത്ത് ഡല്‍ഹിയിലെ മദന്‍ഗീര്‍ പ്രദേശത്താണ് സംഭവം. അമ്മയ്ക്ക് ജീവിതത്തിൽനിന്നും സ്വാതന്ത്ര്യം നൽകുകയാണ് എന്നുപറഞ്ഞായിരുനു കൊലപാതകം. അഞ്ജലി ഫ്രാന്‍സിസ് എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ. 22 കാരനായ മകൻ സാഗറിനെ പൊലീസ് അറസ്റ്റ് ചെയ്തു. 
 
തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെ സ്ത്രീയുടെ നിലവിളി കേട്ട് അയല്‍വാസികളാണ് വിവരം പൊലീസില്‍ അറിയിച്ചത്. പൊലീസ് എത്തിയപ്പോള്‍ മൃതദേഹത്തിന് അരികില്‍ മകൻ ഇരിയ്ക്കുന്നുണ്ടായിരുന്നു. രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. കുത്തേറ്റതിനെ തുടർന്ന് രക്തം വാർന്നാണ് ഇവർ മരിച്ചത്. 'ഇന്ന് അമ്മയ്ക്ക് ഞാന്‍ ജീവിതത്തില്‍ നിന്ന് സ്വാതന്ത്യം നല്‍കി'യെന്ന് മൃതദേഹത്തിനരികില്‍ നിന്ന് മകന്‍ പറയുന്നുണ്ടായിരുന്നു എന്ന് പൊലീസ് പറയുന്നു. 
 
ഇയാളെ പൊലീസ് ചോദ്യം ചെയ്‌തെങ്കിലും പരസ്പരം ബന്ധമില്ലാതെയാണ് സംസാരിക്കുന്നത്. താന്‍ മയക്കുമരുന്നിനും മദ്യത്തിനും അടിമയാണെന്നും ഇയാള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.  ഇയാള്‍ക്ക് മാനസികമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന വിലയിരുത്തലിലാണ് പൊലീസ്. പ്രതിയ്ക്കെതിരെരെ പൊലീസ് കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്. കൊലയ്ക്ക് ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

കെഎസ്ആര്‍ടിസിയുടെ പുതിയ ഗോവ പാക്കേജ്: 3 രാത്രികളും 2 പകലും ചെലവഴിക്കാം, 10 ലക്ഷം യാത്രാ ഇന്‍ഷുറന്‍സ് പരിരക്ഷ

പുതിയ സാമ്പത്തിക രക്ഷാമാര്‍ഗ്ഗം: ഇനിമുതല്‍ സഹകരണ ബാങ്കുകളില്‍ വെള്ളി ആഭരണങ്ങളും നാണയങ്ങളും പണയം വയ്ക്കാം

ഇറാനിലെ ബുഷെഹര്‍ ആണവ നിലയത്തില്‍ വീണ്ടും യുഎസ് ആക്രമണം, ഒരാള്‍ കൊല്ലപ്പെട്ടു

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സ്ത്രീവിരുദ്ധ പരാമര്‍ശം; രമേശ് പിഷാരടിക്കെതിരെ മഹിളാ മോര്‍ച്ച പോലീസില്‍ പരാതി നല്‍കി

അടുത്ത ലേഖനം
Show comments