Webdunia - Bharat's app for daily news and videos

Install App

‘അച്ഛൻ അമ്മയെ വാക്കത്തികൊണ്ട് വെട്ടി കൊല്ലുന്നേ’- കുഞ്ഞുമക്കളുടെ പൊട്ടിക്കരച്ചിൽ സജിയെ പിന്തിരിപ്പിച്ചില്ല

Webdunia
വെള്ളി, 4 ജനുവരി 2019 (08:20 IST)
ഏറ്റവും പ്രിയപ്പെട്ട പ്രിയയുടേയും സജിയുടെയും മരണവാർത്തയിൽ ഞെട്ടിയിരിക്കുകയാണ് കോതമം‌ഗലത്തെ ഊന്നുകല്ല് ഗ്രാമം. ഒരു കൊലപാതകവും ഒരു ആത്മഹത്യയും. നമ്പൂരിക്കാപ്പ് കാപ്പിച്ചാല്‍ ഭാഗത്ത് ആമക്കാട്ട് സജി ആന്റണി(42) ഭാര്യ പ്രിയ(38)യെ വെട്ടിക്കൊലപ്പെടുത്തിയെന്ന വാര്‍ത്തയാണ് ആദ്യംപുറത്തുവന്നത്. രണ്ട് മണിക്കൂറുകൾക്ക് ശേഷം സജി ആത്മഹത്യ ചെയ്ത വിവരവും പുറത്തായി.
 
ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. സജിയും പ്രിയയും തമ്മിൽ ഇടയ്ക്ക് കലഹമുണ്ടാകാറുണ്ട്. സജിയുടെ സംശയരോഗമാണ് ഇതിനു കാരണം. പതിവു പോലെ വഴക്കുണ്ടായപ്പോൾ ‘ഞാൻ എന്റെ വീട്ടിലേക്ക് പോവുകയാണ്’ എന്ന് പറഞ്ഞ് പ്രിയ പെട്ടി പായ്ക്ക് ചെയ്യാനൊരുങ്ങിയപ്പോഴാണ് സജി വാക്കത്തി കൊണ്ട് ഭാര്യയെ വെട്ടിയത്.
 
വാക്കത്തി ഉപയോഗിച്ച് പ്രിയയെ വെട്ടിനുറുക്കിയപ്പോള്‍ രണ്ടുകുട്ടികള്‍ വാവിട്ടുകരഞ്ഞെങ്കിലും സജി പിന്മാറിയില്ല. അമ്മയെ രക്ഷിക്കാൻ പന്ത്രണ്ടുകാരനായ എബിനും പത്തുവയസുകാരൻ ഗോഡ്‌വിനും കരഞ്ഞുപറഞ്ഞെങ്കിലും സജിയുടെ ചെവിയിൽ അതൊന്നും ഏറ്റില്ല. 
 
വെട്ടേറ്റ് നിലത്ത് വീണ പ്രിയയെ സജി വീണ്ടും വീണ്ടും ആഞ്ഞുവെട്ടി. പ്രിയയുടെ കഴുത്തിലും വയറിലും തലയ്ക്കും വെട്ടേറ്റിരുന്നു. ഇതിനിടെ പരിഭ്രാന്തരായ മക്കള്‍ അയല്‍വീട്ടില്‍ പോയി വിവരമറിയിച്ചു. അമ്മയെ അപ്പൻ വാക്കത്തികൊണ്ട് വെട്ടി കൊല്ലുവാണേയെന്ന് മക്കൾ അറിയിച്ചതിനെ തുടർന്ന് അവർ എത്തിയപ്പോഴേക്കും പ്രിയ മരിച്ചിരുന്നു. 
 
സജിയെ കാണാതാവുകയും ചെയ്തു. പൊലീസെത്തി നടപടികൾ ചെയ്യുന്നതിനിടയിലാണ് സമീപപ്രദേശത്ത് സജിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയെന്ന് അറിയുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊല്ലത്ത് കെഎസ്ആര്‍ടിസി ബസും എസ്.യു.വിയും കൂട്ടിയിടിച്ച് മൂന്ന് മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍

Onam Wishes in Malayalam: പ്രിയപ്പെട്ടവര്‍ക്ക് ഓണാശംസകള്‍ നേരാം മലയാളത്തില്‍

Jio 10th Anniversary Plans: ടെലികോം രംഗത്ത് ഇത് പത്താം വർഷം, ഉപഭോക്താക്കൾക്കായി പ്രത്യേക ആനിവേഴ്സറി ഓഫറുകളുമായി ജിയോ

GST Revision: രാജ്യത്ത് ജിഎസ്ടിയിൽ വമ്പൻ മാറ്റം,ജിഎസ്ടി ഇനി 2 സ്ലാബുകളിൽ, ഭൂരിഭാഗം സാധനങ്ങൾക്കും വില കുറയും

Uthradam: മഴ നനഞ്ഞും ഉത്രാടപ്പാച്ചില്‍; നാളെ തിരുവോണം

അടുത്ത ലേഖനം
Show comments