സംഭവം നടന്ന ദിവസം ഭർത്താവ് സ്‌കൂളിൽ ഇല്ല; പെൺകുട്ടിയുടെ വാട്ട്സ് ആപ്പും ഫെയ്സ് ബുക്കും പരിശോധിക്കണം: പാനൂർ കേസ് പ്രതിയുടെ ഭാര്യ

അനു മുരളി
ശനി, 18 ഏപ്രില്‍ 2020 (11:12 IST)
പാനൂരിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കഴിഞ്ഞ ദിവസമാണ് അധ്യാപകനായ ബി ജെ പി നേതാവ് പത്മരാജൻ അറസ്റ്റിൽ ആയത്. കേസിലെ ദുരൂഹത നീക്കണമെന്നും തന്റെ ഭർത്താവ് നിരപരാധിയാണെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും ആവശ്യപ്പെട്ട് പ്രതിയുടെ ഭാര്യ ഡി ജി പി ലോക് നാഥ് ബെഹ്‌റയ്ക്ക് പരാതി നല്‍കി. 
 
പാനൂർ പാലതയിയിൽ പത്ത് വയസ്സ് ഉള്ള പെൺകുട്ടി ആണ് പീഡനത്തിന് ഇരയായത്. കുട്ടിയുടേത് ബാലിശമായ ആരോപണം മാത്രമാണെന്ന് അറസ്റ്റിലായ പ്രതി പത്മരാജന്റെ ഭാര്യ വി വി ജീജ വെള്ളിയാഴ്ച ഡി ജി പിക്ക് നൽകിയ പരാതിയിൽ പറയുന്നു. കുട്ടി പീഡനം നടന്നു എന്ന് ആരോപിക്കുന്ന ദിവസങ്ങളിൽ ഭർത്താവ് സ്കൂളിൽ പോയിട്ടില്ല. മൊബൈൽ ഫോണിൻറെ ലോകേഷൻ അടക്കം പരിശോധിച്ചാൽ അത് വ്യക്തം ആകും.  
 
മാത്രമല്ല പെണ്‍കുട്ടി മൊബൈല്‍ ഫോണില്‍ നവ മാധ്യമങ്ങളായ വാട്ട്സ് ആപ്പ്, ഫെയ്സ് ബുക്ക് തുടങ്ങിയവ ഉപയോഗിക്കുന്നുണ്ട്. അതിനാൽ തന്നെ കുട്ടിയുടെ കൈവശമുള്ള ഫോൺ പരിശോധിക്കണം. നാലും, രണ്ടും വയസുള്ള കുട്ടികളുടെ അമ്മയായ എനിക്ക് സത്യം പുറത്തു വന്നില്ലെങ്കില്‍ ജീവിതം അവസാനിപ്പിക്കേണ്ട അവസ്ഥയാണ്. സംഭവത്തില്‍ മുസ്ലീം ലീഗ്, എസ് ഡി പി ഐ നേതൃത്വത്തിന്റെ ഇടപ്പെടല്‍ ഉണ്ടായെന്നും, അതിനു കാരണം തന്റെ ഭര്‍ത്താവ് സിഎഎ അനുകൂല നിലപാടുകള്‍ നവ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതാകാമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിതിന്‍ രാജിന്റെ ആത്മഹത്യ: പ്രതികളുടെ ജാമ്യം ഹര്‍ജിയില്‍ ഇന്ന് വിധി

വിമാന ഇന്ധനവില കുതിക്കുന്നു, 20,000 സർവീസുകൾ റദ്ദാക്കി ലുഫ്താൻസ

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; കാരണം ചൂടല്ലെന്ന് പെസോ, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ റിപ്പോര്‍ട്ട് നിര്‍ണായകം

ഇനി പെട്രോളിന്റെ കാലമല്ല, ആല്‍ക്കഹോളിന്റേത്, 85 ശതമാനം എഥനോള്‍ മിക്‌സ് പെട്രോള്‍ നടപ്പാക്കാന്‍ ഇന്ത്യ, കരട് നിയമം ഉടന്‍

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

പെട്രോളിന് ഒറ്റ ദിവസം കൂടിയത് 26 രൂപ; പാക്കിസ്ഥാനില്‍ ഒരുലിറ്റര്‍ പെട്രോളിന് 393.35 രൂപയായി

കമ്പം കാട്ടുപള്ളി വാസലില്‍ പടക്കം ശാലയില്‍ തീപിടുത്തം; രണ്ടുപേര്‍ മരിച്ചു

കൊടിക്കുന്നിൽ സുരേഷിനെ മുഖ്യമന്ത്രിയാക്കണമെന്ന് ടി.പി.സെൻകുമാർ

ആന്റിവെനം നല്‍കുമ്പോള്‍ തീവ്രമായ അലര്‍ജി പ്രതിപ്രവര്‍ത്തനങ്ങളുണ്ടാകാന്‍ സാധ്യത; അടിസ്ഥാന സൗകര്യമില്ലെങ്കില്‍ രോഗിയുടെ ജീവന്‍ കൂടുതല്‍ അപകടത്തിലാകും

വീണ്ടും പാമ്പുകടിയേറ്റ് മരണം; കുട്ടനാട്ടില്‍ വീട്ടമ്മ മൂര്‍ഖന്റെ കടിയേറ്റ് മരിച്ചു

അടുത്ത ലേഖനം
Show comments