ഇടുക്കിയിൽ സ്കൂളിൽനിന്നും മടങ്ങിയെത്തിയ പ്ലസ്‌ടു വിദ്യാർത്ഥിനി കുത്തേറ്റ് മരിച്ച നിലയിൽ

Webdunia
ശനി, 20 ഫെബ്രുവരി 2021 (08:24 IST)
ഇടുക്കി: സ്കുളിൽനിന്നും മടങ്ങിയെത്തിയ പ്ലസ് ടു വിദ്യാർത്ഥിനിയെ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. ബൈസൺവാലി ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി രേഷ്മയാണ് മരിച്ചത്. ഇടുക്കി പള്ളിവാസൽ പവർഹൗസിന് സമീപം പെൺകുട്ടിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുവിനായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. വെള്ളിയാഴ്ച സ്കൂൾ സമയം കഴിഞ്ഞിട്ടും പെൺകുട്ടി വീട്ടിൽ എത്താതെവന്നതിനെ തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ വെള്ളത്തൂവൽ പൊലീസിൽ പരാതി നൽകിയിരുന്നു.
 
പള്ളിവാസൽ പവർഹൗസിന് സമീപത്തായി പെൺകുട്ടിയെയും ഒരു ബന്ധുവിനെയും കണ്ടതായി ഓട്ടറിക്ഷ തൊഴിലാളികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് പവർഹൗസിലെ കാടുപിടിച്ചുകിടന്ന ഭാഗത്തുനിന്നും പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയും ബന്ധുവുമായി ഉണ്ടായിരുന്ന സൗഹൃദത്തിൽ നേരത്തെ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പൊലീസിൽ മൊഴി നൽകി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബജറ്റ് അവതരിപ്പിക്കുന്നതിനു മുമ്പുതന്നെ എതിര്‍ക്കാന്‍ തിരക്കഥ തയ്യാറാക്കുന്ന കാലമാണിത്: സുരേഷ് ഗോപി

'പോറ്റി എങ്ങനെയാണ് സോണിയ ഗാന്ധിയുടെ വീട്ടിലെത്തിയത്, കോണ്‍ഗ്രസുമായുള്ള ബന്ധം എന്താണ്': കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

പാക്കിസ്ഥാനേയും ചൈനയേയും പ്രകോപിപ്പിച്ച് അമേരിക്ക: മുഴുവന്‍ കശ്മീരും ഇന്ത്യയുടെ ഭാഗമായ ഭൂപടം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു

Union Budget 2026: കേരളം പ്രതീക്ഷിച്ചത് അതിവേഗ റെയിൽപാത, എയിംസ് കിട്ടിയത് കടലാമ സംരക്ഷണം, നാളികേര പ്രോത്സഹനം

എഫ് ആന്റ് ഒ നികുതി വർധന: ഓഹരി വിപണി നേരിട്ടത് വൻ തകർച്ച

എല്ലാം കാണുക

ഏറ്റവും പുതിയത്

Congress: കോണ്‍ഗ്രസിന്റെ എല്ലാ സിറ്റിങ് എംഎല്‍എമാരും വീണ്ടും മത്സരിക്കും

മെഡിക്കല്‍ കോളേജില്‍ ഇന്നു മുതല്‍ അനിശ്ചിതകാല ഒപി ബഹിഷ്‌കരണം; ഈ സേവനങ്ങളെ ബാധിക്കില്ല

ബംഗ്ലാദേശ് ഏതെങ്കിലും പ്രത്യേക രാജ്യത്തിന്റെ നയം പിന്തുടരില്ല, രാജ്യതാല്‍പര്യത്തിനും ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കും മുന്‍ഗണന: താരിഖ് റഹ്മാന്‍

താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞ: പ്രധാനമന്ത്രി മോദിക്ക് ക്ഷണം, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള പങ്കെടുക്കും

മാളില്‍ വെച്ച് എസ്എഫ്ഐക്കാര്‍ ആക്രമിച്ചു; പിന്നാലെ പോലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്

അടുത്ത ലേഖനം
Show comments