Webdunia - Bharat's app for daily news and videos

Install App

കൂട്ടുകാരന്റെ വീഡിയോ കോള്‍: ഡീപ് ഫെയ്ക്ക് ഉപയോഗിച്ച് മലയാളിയുടെ പണം തട്ടിയത് ഗുജറാത്ത് സ്വദേശി

Webdunia
ഞായര്‍, 13 ഓഗസ്റ്റ് 2023 (11:35 IST)
എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് കോഴിക്കോട് സ്വദേശിയുടെ പണം തട്ടിയ കേസില്‍ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു. ഗുജറാത്ത് ഉസ്മാന്‍പുര സ്വദേശി കൗശല്‍ ഷായാണ് പ്രതി. കോഴിക്കോട് സൈബര്‍ ക്രൈം ഗോവയും ഗുജറാത്തും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ മാസമാണ് കോഴിക്കോട് പാലാഴി സ്വദേശിയായ രാധാകൃഷ്ണന്‍ എ ഐ ഉപയോഗിച്ചുള്ള തട്ടിപ്പിനിരയായത്.
 
കൂടെ ചെയ്ത സുഹൃത്താണെന്ന് പറഞ്ഞ് ഡീപ് ഫെയ്ക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് കോള്‍ ചെതാണ് കൗശല്‍ ഷാ രാധാകൃഷ്ണനില്‍ നിന്നും 40,000 രൂപ തട്ടിയെടുത്തത്. പണം തിരിച്ചുപിടിച്ചതിന് ശേഷം പണമിടപാട് നടത്തിയ അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഗുജറാത്ത് ഉസ്മാന്‍ പുര സ്വദേശിയിലേക്ക് അന്വേഷണമെത്തിയത്. ഇയാളുടെ വീട്ടില്‍ അന്വേഷണസംഘം നടത്തിയ പരിശോധനയില്‍ ബാങ്ക് അക്കൗണ്ട് അടക്കമുള്ള രേഖകള്‍ കണ്ടെത്തിയതോടെ പ്രതി ഇയാള്‍ തന്നെയെന്ന് സ്ഥിരീകരിക്കുകയായിരുന്നു. മുന്‍പും പല തട്ടിപ്പ് കേസുകളില്‍ പ്രതിയായ കൗശല്‍ ഷാ കഴിഞ്ഞ 5 വര്‍ഷമായി വീട്ടീലെത്തിയില്ലെന്നാണ് കുടുംബാംഗങ്ങള്‍ പോലീസിനോട് പറഞ്ഞത്. പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും ഇയാളെ പിടികൂടാന്‍ പോലീസിനായിട്ടില്ല. ഇയാളെ കണ്ടെത്തുന്നതിനായി സൈബര്‍ ക്രൈം പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.
 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ഇന്തോനേഷ്യയില്‍ മലവെള്ളപ്പാച്ചില്‍ മരണം 58 ആയി, കാണാതായത് 35 പേര്‍

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്ത്യ സഖ്യം അധികാരത്തിൽ വന്നാൽ ഹിന്ദുവിനും മുസ്ലീമിനും വെവ്വേറെ ബജറ്റ്, വിവാദപ്രസ്താവനയുമായി മോദി വീണ്ടും

ഡ്രൈവിംഗ് സ്‌കൂള്‍ സമര സമിതി നടത്തിവന്ന സമരം പിന്‍വലിച്ചു; സര്‍ക്കുലറിലെ മാറ്റങ്ങള്‍ ഇവയാണ്

ബിവറേജസ് ചില്ലറ വിൽപ്പന കേന്ദ്ര ഉദ്യോഗസ്ഥർക്ക് കൈമടക്ക് : രണ്ട് ലക്ഷത്തിലേറെ രൂപ വിജിലൻസ് പിടികൂടി

അടുത്ത ലേഖനം
Show comments