പീഡനത്തിന് ശേഷം പ്രതി മാപ്പ് ചോദിച്ചു. യുവതി ഈ ദൃശ്യങ്ങൾ പകർത്തി, കേസിൽ നിർണായക തെളിവ്

Webdunia
ഞായര്‍, 6 സെപ്‌റ്റംബര്‍ 2020 (11:37 IST)
പത്തനംതിട്ട: ആറൻമുളയിൽ കൊവിഡ് പോസിറ്റീവ് ആയ യുവതിയെ ആംബുലൻസ് ഡ്രൈവർ പീഡനത്തിന് ഇരയാക്കിയ കേസിൽ നിർണായക തെളിവ്. യുവതിയെ പീഡനത്തിന് ഇരയാക്കിയ ശേഷം പ്രതി മാപ്പ് ചോദിയ്ക്കുന്ന ദൃശ്യങ്ങൾ യുവതി പകർത്തിയിരുന്നു. കേസിൽ ഇത് നിർണായക തെളിവാണെന്ന് പത്തനംതിട്ട എസ്‌പി കെജി സൈമൺ പറഞ്ഞു.
 
'രാത്രി ഒരു മണിയോടെയാണ് ആശുപത്രിയിൽനിന്നും പൊലീസിന് വിവരം ലഭിച്ചത്. രാത്രിയിൽ തന്നെ കായംകുളം സ്വദേശിയായ പ്രതിയെ അറസ്റ്റ് ചെയ്തു. ചെയ്തത് തെറ്റായി എന്നും ഇത് ആരോടും പറയരുത് എന്നും പ്രതി യുവതിയോട് പറയുന്നത് യുവതി ഫോണിൽ പകർത്തിയിരുന്നു. ഇത് നിർണായക തെളിവാണ്. എസ്‌പി കെജി സൈമൺ പറഞ്ഞു. 
 
കൃത്യമായി ആസൂത്രണം നടത്തിയാണ് പ്രതി യുവതിയെ പീഡനത്തിന് ഇരയാക്കിയത്. അടൂരിൽനിന്നുണ് ആംബുലൻസ് പുറപ്പെട്ടത്. ആദ്യം എത്തേണ്ടത് പന്തളത്തേയ്ക്കായിരുന്നു. എന്നാൽ പെൺകുട്ടിയെ ആദ്യം ഇവിടെ ഇറക്കാതെ മറ്റൊരു രോഗിയെ ഇറക്കാൻ മന‌പ്പൂർവം ആറൻ‌മുളയിലേയ്ക്ക് പോവുകയായിരുന്നു. തിരികെ മടങ്ങുന്ന വഴിയിയിലാണ് പെൺക്കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. ഇയാൾ മറ്റൊരു കേസിൽ നേരത്തെ പ്രതിയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരാഴ്ചയ്ക്കുള്ളില്‍ 3,000ത്തിലധികം ഉക്രേനിയന്‍ ഡ്രോണുകള്‍ തകര്‍ത്തതായി റഷ്യ; മോസ്‌കോയ്ക്ക് സമീപം ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

'വിജയ്യുടെ തീരുമാനം ഉചിതമല്ല'; ടിവികെ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി നടന്‍ വിശാല്‍

'തൃത്താലയുടെ എൽഎൽഎ', മന്ത്രിസ്ഥാനം ലഭിക്കാത്തതിലെ അതൃപ്തി ഒറ്റവാക്കിലൊതുക്കി വി ടി ബൽറാം

ശബരിമല സ്വര്‍ണ്ണക്കൊള്ള വീണ്ടും അന്വേഷിക്കും, തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍കോളേജ്: കെ മുരളീധരന്‍

കെ സി വേണുഗോപാലിന്റെ ടീമിന് വി ഡി സതീശന്‍ ക്യാപ്റ്റന്‍, രമേശിന് പ്രധാന റോള്‍: കോണ്‍ഗ്രസിന്റെ മന്ത്രിസഭ സമവാക്യം

അടുത്ത ലേഖനം
Show comments