കണ്ണിൽ പശ തേച്ചൊട്ടിച്ച ശേഷം കഴുത്ത് മുറിച്ച് കൊലപ്പെടുത്തി; തന്നെ പീഡിപ്പിച്ച മധ്യവയസ്കനോട് യുവതിയുടെ പ്രതികാരം ഇങ്ങനെ

കൂട്ടുകാരിയെ കാണാനെത്തിയ യുവതിയെ പിതാവ് പീഡിപ്പിച്ചു, മധ്യവയസ്കനെ കൊലപ്പെടുത്തി

ചിപ്പി പീലിപ്പോസ്
വ്യാഴം, 26 ഡിസം‌ബര്‍ 2019 (12:12 IST)
നാല് വർഷത്തോളം തന്നെ പീഡിപ്പിച്ച മധ്യവയസ്കനെ ക്രൂരമായി കൊലപ്പെടുത്തി യുവതി. ചെന്നൈ വാഷർമാൻ‌പേട്ടിലാണ് സംഭവം. ചെന്നൈ തിരുവട്ടിയൂര്‍ സ്വദേശി അമ്മന്‍ ശേഖര്‍ എന്ന 59കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 24കാരിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
 
കൊല്ലപ്പെട്ട ശേഖറിന്റെ മകളുടെ കൂട്ടുകാരിയാണ് അറസ്റ്റിലായത്. പൊലീസിന്റെ ചോദ്യം ചെയ്യലിൽ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. നാലര വർഷം മുൻപ് കൂട്ടുകാരിയെ കാണാൻ അവളുടെ വീട്ടിലെത്തിയപ്പോൾ യുവതിയെ ശേഖർ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഭീഷണിപ്പെടുത്തി പീഡനം 4 വർഷത്തോളം തുടർന്നു. 
 
എന്നാൽ, ശേഷം യുവതി വിവാഹിതയായെങ്കിലും ഇയാൾ ശല്യം ചെയ്തു കൊണ്ടെ ഇരുന്നു. ഇതോടെയാണ് ശേഖറിനെ കൊല്ലാൻ യുവതിയെ പ്ലാൻ ഒരുക്കിയത്. ഇതിനായി യുവതി കൈവശം കരുതിയത് മൂർച്ഛയുള്ള കത്തിയും ഒരു പശയുമായിരുന്നു. 
 
തിങ്കളാഴ്ച രാത്രി ഒരു സമ്മാനം നല്‍കാനുണ്ടെന്ന് പറഞ്ഞ് ശേഖറിനെ ക്രോസ് റോഡിനു സമീപം വിളിച്ച് വരുത്തുകയായിരുന്നു. അല്‍പസമയം സംസാരിച്ചിരുന്നതിനുശേഷം യുവതി ശേഖറിനോട് കണ്ണടയ്ക്കാന്‍ ആവശ്യപ്പെട്ടു. ശേഖര്‍ കണ്ണടച്ചതോടെ കണ്ണിന് മുകളില്‍ പശതേച്ച്‌ ഒട്ടിക്കുകയും തുടര്‍ന്ന് കത്തിയെടുത്ത് കഴുത്തിന് കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. സമീപത്തുള്ള സി സി ടി വി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്നുമാണ് യുവതിയെ പൊലീസ് തിരിച്ചറിഞ്ഞത്.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കണ്ണൂരില്‍ രണ്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് സംശയം, അമ്മയെ പോലീസ് ചോദ്യം ചെയ്യുന്നു

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: നവംബര്‍ 4നും 5നും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

കുറുമ്പ് ലേശം കൂടുന്നുണ്ട്, ഇന്ത്യൻ പ്രദേശങ്ങളെ ഉൾപ്പെടുത്തിയ ഭൂപടം തുർക്കിക്കും കൈമാറി ബംഗ്ലാദേശ്, പ്രതികരിക്കാതെ ഇന്ത്യ

കുപ്പിവെള്ളത്തിന് 100 രൂപ, കോഫിക്ക് 700 രൂപ; മള്‍ട്ടിപ്ലക്സ് തിയേറ്ററുകളിലെ ഉയര്‍ന്ന നിരക്കിനെ വിമര്‍ശിച്ച് സുപ്രീം കോടതി

'കമ്മാര സംഭവ'ത്തെയും ദിലീപിനെയും തഴഞ്ഞ അതേ സര്‍ക്കാര്‍; വേടന് അവാര്‍ഡ് നല്‍കിയതില്‍ വിമര്‍ശനം

അടുത്ത ലേഖനം
Show comments