പാട്ടിനൊപ്പം നൃത്തം ചെയ്യാന്‍ മടിച്ച ഗർഭിണിയായ ഗായികയെ വെടിവച്ച് കൊന്നു

പാട്ടിനൊപ്പം നൃത്തം ചെയ്യാന്‍ മടിച്ച ഗർഭിണിയായ ഗായികയെ വെടിവച്ച് കൊന്നു

Webdunia
വ്യാഴം, 12 ഏപ്രില്‍ 2018 (13:08 IST)
പാട്ടിനൊപ്പം നൃത്തം ചെയ്യാത്തതിന് ഗർഭിണിയായ ഗായികയെ വെടിവച്ച് കൊന്നു. പാകിസ്ഥാനിലെ സി​ന്ധ് പ്ര​വി​ശ്യ​യി​ലെ ലാ​ർ​കാ​ന​യി​ൽ ക​ൻ​ഗ ഗ്രാ​മ​ത്തിലാണ് സംഭവം. ആറുമാസം ഗർഭിണിയായ സ​മീ​ന സ​മൂ​ൺ (24) ആ​ണ് മ​രി​ച്ച​ത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു.

ഗ്രാമത്തിൽ പരിപാടി അവതരിപ്പിക്കുന്നതിനിടെയാണ് സാമിനയ്‌ക്കു നേരെ വെടിവയ്‌പ്പുണ്ടായത്. വേദിയിൽ ഇരുന്നുകൊണ്ട്​ പാട്ടുപാടിയ സാമിനയോട്​ എഴുന്നേറ്റ് നിന്ന് പാടാ‍നും നൃത്തം ചെയ്യാനും താരാഖ് അഹമ്മത് ജത്തോയി എന്നയാള്‍ ആവശ്യപ്പെട്ടു.

എതിര്‍പ്പ് ശക്തമായതോടെ വേദിയിൽ എഴുന്നേറ്റ് നിൽക്കാൻ സാമിന ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ജത്തോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവതിക്കു നേരെ ബഹളം വെച്ചത്. ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്ന യുവതി  മറ്റുള്ളവരുടെ സഹായത്തോടെ സമീന എഴുന്നേറ്റതോടെ താരിഖ്​ വെടിയുതിര്‍ത്തു.

വെടിയേറ്റ സാമിനയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ ജത്തോയിയും രണ്ട് സുഹൃത്തുക്കളും അറസ്‌റ്റിലായി.

സാമിന ആ​റു മാ​സം ഗ​ർ​ഭി​ണി​യാ​യി​രു​ന്നെന്നും തന്റെ ഭാര്യയേയും കുഞ്ഞിനേയും കൊന്ന കുറ്റക്കാർക്കെതിരെ ഇരട്ടകൊലപാതകത്തിന് കേസെടുക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരഞ്ഞെടുപ്പ് അടുക്കുമ്പോഴെല്ലാം കേന്ദ്ര ഏജന്‍സികള്‍ പെട്ടെന്ന് സജീവമാകും: ഇഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ശിവന്‍കുട്ടി

കാര്യവട്ടം കാമ്പസിലെ ജാതി അധിക്ഷേപം: സംസ്‌കൃത വിഭാഗം മേധാവി ജാമ്യാപേക്ഷ നല്‍കി, പരാതിക്കാരന്റെ ഭാഗം കേള്‍ക്കാന്‍ കോടതി

അതിക്രമങ്ങളില്‍ പതറരുത്, മിത്ര ഹെല്‍പ്പ് ലൈന്‍ ഇതുവരെ തുണയായത് 5.66 ലക്ഷം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും

ആലപ്പുഴയില്‍ 10 വയസ്സുകാരന് അമീബിക് അണുബാധ, ഉറവിടം വ്യക്തമല്ല

അറബിക് ഫുഡ് സംസ്‌കാരം മലയാളികളുടെ ആരോഗ്യത്തെ മോശമായി ബാധിച്ചെന്നു പഴയിടം

അടുത്ത ലേഖനം
Show comments