പതിനഞ്ചുകാരിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡനത്തിനിരയാക്കിയ 86കാരൻ പിടിയിൽ

Webdunia
ഞായര്‍, 12 ഓഗസ്റ്റ് 2018 (11:34 IST)
ചാവക്കാട്: വീട്ടില്‍ അതിക്രമിച്ചു കയറി പതിനഞ്ചു വയസുള്ള വിദ്യാര്‍ത്ഥിനിയെ പീഡനത്തിനിരയാക്കിയ 86കാരനെ ചാവക്കാട് പൊലിസ് അറസ്റ്റു ചെയ്തു. തിരുവത്ര പുത്തന്‍കടപ്പുറം കേരന്റകത്ത് കോയമോനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
 
കഴിഞ്ഞ മാസം അവസാനമായിരുന്നു കേസിനസ്പദമായ സംഭവം. മാതാപിതാക്കള്‍ ജോലിക്ക് പോയതിനെ തുടര്‍ന്ന് പെൺകുട്ടി വീട്ടില്‍ തനിച്ചാണെന്ന് മനസിലാക്കിയ ഇയാൾ വീടിനടുത്ത് പതുങ്ങി നിന്ന ശേഷം കുട്ടി വീടിനുള്ളില്‍ കടന്ന സമയത്ത് അതിക്രമിച്ചു കയറി പെൺകുട്ടിയെ കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു. 
 
അടുത്ത ദിവസം കുട്ടി ക്ലാസ് ടീച്ചറോട് കാര്യങ്ങാൾ തുറന്നു പറയുകയായിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പൊലിസില്‍ വിവരമറിയിച്ചു. പോക്സോ പ്രകാരം കേസെടുത്ത പോലീസ് കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ശനിയാഴ്ച വടക്കാഞ്ചേരി കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

നിങ്ങൾ ഗോ ആയോ?, ചാറ്റ് ജിപിടിയുടെ പെയ്ഡ് സേവനങ്ങൾ ഇന്ന് മുതൽ ഒരു വർഷത്തേക്ക് സൗജന്യം

റോഡ് ഉദ്ഘാടനം ചെയ്യാനെത്തിയ കെപിസിസി പ്രസിഡന്റ് സിപിഎം പ്രതിഷേധത്തെ തുടര്‍ന്നു സ്ഥലംവിട്ടു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments