പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി : 'കരടി' ഷെമീർ പിടിയിൽ

Webdunia
വെള്ളി, 9 ജൂണ്‍ 2023 (09:07 IST)
കോഴിക്കോട്: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മുക്കം കുറ്റിപ്പാല രാജീവ് ഗാന്ധി കോളനി നിവാസി കരടി ഷെമീർ എന്ന ഷെമീർ (26) ആണ് പോലീസ് പിടിയിലായത്.
 
ഒരു സുഹൃത്ത് വഴി പരിചയപ്പെട്ട പെൺകുട്ടിയെ ഇയാൾ പ്രണയം നടിച്ചു വലയിലാക്കി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. സംഭവുമായി ബന്ധപ്പെട്ടു പരാതി ലഭിച്ചു കൊടുവള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ ഇയാൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫ്  ചെയ്തു ഒളിവിൽ പോയിരുന്നു.തുടർന്ന് നടന്ന അന്വേഷണത്തിൽ കണ്ണൂർ റയിൽവേ സ്റ്റേഷനടുത്തെ ഒരു സ്വകാര്യ ലോഡ്ജിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
 
ഇയാൾക്കെതിരെ അടിപിടി കേസുകളും കഞ്ചാവ് കേസുകളും ഉൾപ്പെടെ നിരവധി കേസുകൾ ഉണ്ടെന്നാണ് കൊടുവള്ളി പോലീസ് സൂചിപ്പിച്ചത്. കൊടുവള്ളി ഇൻസ്‌പെക്ടർ പ്രജീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ താമരശേരി കോടതി റിമാൻഡ് ചെയ്തു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരെഞ്ഞെടുപ്പ് ഏറ്റവുമധികം സ്ഥാനാർത്ഥികൾ തിരുവനന്തപുരം പേട്ട വാർഡിൽ

ആദ്യ പാകിസ്ഥാൻ പ്രതിരോധസേന മേധാവിയാകാൻ അസിം മുനീർ, വിജ്ഞാപനത്തിൽ ഒപ്പിടാതെ പാക് പ്രധാനമന്ത്രി മുങ്ങി!

ശബരിമല സ്വര്‍ണ്ണക്കൊള്ള: എ പത്മകുമാറിന്റെ ജാമ്യ അപേക്ഷ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും

Rahul Mamkootathil: രാഹുല്‍ മുങ്ങിയത് യുവനടിയുടെ കാറില്‍ തന്നെ; അന്വേഷണസംഘം ചോദ്യം ചെയ്യും

കടുവകളുടെ എണ്ണമെടുക്കാന്‍ പോയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കണ്ടെത്തി

അടുത്ത ലേഖനം
Show comments