Webdunia - Bharat's app for daily news and videos

Install App

സ്‌ത്രീകളെ കൊന്ന് മൃതദേഹവുമായി ലൈംഗികബന്ധം; ഈ വര്‍ഷം മാത്രം ഇരയായത് 4 വീട്ടമ്മമാര്‍ - സംഭവം ഡല്‍ഹിയില്‍

Webdunia
ചൊവ്വ, 4 ജൂണ്‍ 2019 (19:13 IST)
സ്‌ത്രീകളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി പൈശാചികമായ രീതിയില്‍ ലൈംഗികത നടത്തുന്ന കൊടുംകുറ്റവാളി അറസ്‌റ്റില്‍. പശ്ചിമ ബംഗാളിലെ ബര്‍ദ്വാന്‍ സ്വദേശിയും മൂന്നു കുട്ടികളുടെ പിതാവുമായ ഖമറുസ്‌മാന്‍ സര്‍ക്കാര്‍(42) ആണ് പിടിയിലായത്.

ഖമറുസ്‌മാന്‍ നിരവധി സ്‌ത്രീകളെ കൊന്ന് അവരുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. 2019ല്‍ മാത്രം ഇയാള്‍ നാല്‌ സ്‌ത്രീകളെ കൊലപ്പെടുത്തി. പീഡനത്തിനിടെ സ്‌ത്രീകളുടെ രഹസ്യഭാഗങ്ങളില്‍ മൂര്‍ച്ചയേറിയ ആയുധങ്ങള്‍ കടത്തി മുറിവുകള്‍ ഉണ്ടാക്കുന്നത് പ്രതിയുടെ രീതിയാണ്.

സ്‌ത്രീകള്‍ തനിച്ച് താമസിക്കുന്ന വീടുകള്‍ കേന്ദ്രീകരിച്ചാണ് ഖമറുസ്‌മാന്‍ കൊല നടത്തിയിരുന്നത്. മധ്യവസ്യകരായ സ്‌ത്രീകളെയാണ്‌ പീഡനത്തിന് ഇരയാക്കുക. മാന്യമായ വസ്‌ത്രം ധരിച്ച് ഇലക്ട്രിസിറ്റി മീറ്റര്‍ റീഡിങ്‌ നോക്കാന്‍ എന്നു പറഞ്ഞാണ് പ്രതി വീടിനുള്ളില്‍ കയറുക. വീട്ടില്‍ ആരുമില്ലെന്ന് വ്യക്തമായാല്‍ കൈവശമുള്ള സൈക്കിള്‍ ചെയിനോ ഇരുമ്പ്‌ വടിയോ ഉപയോഗിച്ച്‌ സ്‌ത്രീയെ കൊലപ്പെടുത്തും.

മരിച്ചെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് മൃതദേഹവുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുക. തുടര്‍ന്ന് വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും മോഷ്‌ടിച്ച് രക്ഷപ്പെടും. പുതുല്‍ മാജി എന്ന സ്‌ത്രീയെ കൊലപ്പെടുത്തിയ സംഭവമാണ് ഖമറുസ്‌മാനെ കുടുക്കിയത്. വീടിന് സമീപത്തെ സി സി ടിവി കാമറകള്‍ ശ്രദ്ധിക്കാതിരുന്നതിനാല്‍ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുകയും തുടര്‍ന്ന് പൊലീസിന്റെ പിടിയിലാകുകയുമായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം