Webdunia - Bharat's app for daily news and videos

Install App

പീഡനക്കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ

Webdunia
വ്യാഴം, 25 ഓഗസ്റ്റ് 2022 (12:29 IST)
പാലക്കാട്: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയിൽ സഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റൂർ വിളയോടി പാറക്കളം സ്വദേശി അജീഷ് (27) അനുജനായ അജയഘോഷ് (22) എന്നിവരാണ് മീനാക്ഷിപുരം പോലീസിന്റെ പിടിയിലായത്.
 
പിടിയിലായ അജീഷ് പാറക്കളത്തെ ചിന്താ വായനശാലാ ഭാരവാഹിയും പ്രാദേശിക ഡി.വൈ.എഫ്.ഐ നേതാവുമാണ്. സഹോദരൻ എസ്.എഫ്.ഐ പ്രവർത്തകനാണ്. ഇവർക്കെതിരെ പോലീസ് കേസ് എടുത്തതോടെ ഇവർക്കെതിരെ പാർട്ടി നടപടി ഉണ്ടായതായി സൂചനയുണ്ട്.
 
പെൺകുട്ടിയുടെ സ്‌കൂളിൽ നടന്ന കൗൺസിലിംഗിലാണ് പീഡന വിവരം പുറത്തായത്. കഴിഞ്ഞ ഒരു വർഷമായി ഇരുവരും പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു എന്നാണു പോലീസ് പറഞ്ഞത്. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
 
എന്നാൽ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയപ്പോൾ പോലീസ് പ്രതികളുടെ വിലങ്ങ് അഴിച്ചിരുന്നു. ഇതിനിടെ അജയഘോഷ് പോലീസിനെ കബളിപ്പിച്ചു സമീപത്തെ മതിൽ ചാടുകയും അടുത്തുള്ള ട്രാന്സ്ഫോർമറിൽ പിടിച്ചു ആത്മഹത്യ ചെയ്യാനും ശ്രമിച്ചെങ്കിലും പിന്തുടർന്നെത്തിയ പോലീസ് ഇയാളെ രക്ഷപ്പെടുത്തി. കൈക്ക് പൊള്ളലേറ്റ ഇയാളെ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സിച്ച ശേഷം ജയിലിലേക്ക് മാറ്റി. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

ജൂലായ് മുതല്‍ ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി റെയില്‍വേ

വെടിനിർത്തൽ: സംഘർഷ ഭീതി ഒഴിഞ്ഞതോടെ കുത്തനെ ഇടിഞ്ഞ് ക്രൂഡ് വില

മകള്‍ അന്യമതക്കാരന്റെ കൂടെ ഒളിച്ചോടി പോയി; യുവതിയുടെ മരണാനന്തര ചടങ്ങുകള്‍ നടത്തി കുടുംബം

സംസ്ഥാനത്ത് എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു; ഈ ആഴ്ച സംസ്ഥാനത്ത് മഴ കനക്കും

Israel - Iran Ceasefire, 10 Points: ട്രംപ് കടാക്ഷത്തില്‍ വെടിനിര്‍ത്തലെന്ന് ഇസ്രയേല്‍; സൈനികത്താവളങ്ങള്‍ ലക്ഷ്യമിട്ട ഇറാന്റെ നീക്കത്തില്‍ 'ടെന്‍ഷന്‍'

അടുത്ത ലേഖനം