മധ്യവയസ്കന്റെ മരണം കൊലപാതകമെന്നു തെളിഞ്ഞു, മകൻ അറസ്റ്റിൽ

Webdunia
തിങ്കള്‍, 25 ഡിസം‌ബര്‍ 2023 (13:14 IST)
മലപ്പുറം: മധ്യവയസ്ക റെ മരണം കൊലപാതകമെന്നു തെളിഞ്ഞതിനെ തുടർന്ന് മരിച്ചയാളുടെ മകനെ പോലീസ് അറസ്റ്റ് ചെയ്തു.  പെരിന്തൽമണ്ണ പൊന്യാ കുറിശി കാരയിൽ ചാത്തന്റെ മകൻ ഉണ്ണികൃഷ്ണൻ (53) കഴിഞ്ഞ ദിവസം രാവിലെ വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടിരുന്നു. മരണത്തിൽ സംശയം തോന്നിയ പോലീസ് നടത്തിയ അന്വേഷണത്തിൽ സംഭവം കൊലപാതകമാണെന്നു കണ്ടെത്തിയതിനെ തുടർന്നാണ് മകൻ വിനോദിനെ (27) പോലീസ് അറസ്റ്റ് ചെയ്തത്.
 
പതിനെട്ടാം തീയതി രാത്രി ഉറങ്ങാൻ കിടന്ന പിതാവ് പിറ്റേന്ന് രാവിലെ എഴുന്നേൽക്കാത്തതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചിരുന്നതായാണ് മകൻ പറഞ്ഞിരുന്നത്. മാതാവും ഒപ്പമുണ്ടായിരുന്നു.
 
എന്നാൽ ആശൂപത്രിയിൽ എത്തിച്ചപ്പോഴേക്കും ഉണ്ണിക്കൃഷ്ണൻ മരിച്ചിരുന്നു. സംശയത്തെ തുടർന്ന് മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയപ്പോൾ തലയ്ക്കറ്റ ഗുരുതരമായ പരുക്കാണ് മരണ കാരണമെന്നു കണ്ടെത്തി.
 
തുടർന്ന് പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉണ്ണികൃഷണനും മകനും തമ്മിൽ രാത്രി ഉണ്ടായ അടിപിടിയിലാണ് മരണം സംഭവിച്ചതെന്നു പോലീസ് കണ്ടെത്തി. തുടർന്നാണ് മകനെ അറസ്റ്റ് ചെയ്തത്. പെരിന്തൽമണ്ണ ഡി.വൈ.എസ്.പി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ തോൽവി: ടീം മാനേജ്മെന്റിനോട് വിശദീകരണം തേടി ബിസിസിഐ

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഒരു ലക്ഷം കടന്നു

'​വിട്ടുകൊടുക്കില്ല'; ഗുരുവായൂരിൽ കെ മുരളീധരനെ മത്സരിപ്പിക്കാനുള്ള കോൺ​ഗ്രസ് നീക്കത്തെ എതിർത്ത് ലീ​ഗ്

അസമിലുള്ളവരിൽ 40 ശതമാനം ബംഗ്ലാദേശികൾ, വെടിമരുന്ന് പെട്ടിയുടെ മുകളിൽ ഇരിക്കുന്നത് പോലെ: അസം മുഖ്യമന്ത്രി

കൊച്ചി കോർപ്പറേഷൻ മേയർ തിരഞ്ഞെടുപ്പ്: കോൺഗ്രസിനുള്ളിൽ അഭിപ്രായ ഭിന്നത രൂക്ഷം, തീരുമാനം വൈകുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല യുവതീപ്രവേശനം: ഒന്‍പതംഗ ബെഞ്ചിന്റെ രൂപവത്കരണം പരിഗണനയിലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

സേവ് ബോക്‌സ് ആപ്പ് നിക്ഷേപ തട്ടിപ്പ് കേസ്: ജയസൂര്യയ്ക്ക് വീണ്ടും ഇഡി നോട്ടീസ്

സ്വകാര്യ മേഖലയിലെ സ്ത്രീ തൊഴിലാളികളുടെ മാനസികവും സാമ്പത്തികവുമായ സുരക്ഷിതത്വം ഉറപ്പുവരുത്തണം: വനിത കമ്മീഷന്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഐഎമ്മിനെ മൂന്നാംതവണയും പിണറായി വിജയന്‍ നയിക്കും; നിലപാട് വ്യക്തമാക്കി കേന്ദ്ര നേതൃത്വം

ഇന്ത്യ പാകിസ്ഥാന്‍ സംഘര്‍ഷം ലഘുകരിക്കാന്‍ ഇടപെട്ടുവെന്ന പുതിയ അവകാശവാദവുമായി ചൈന

അടുത്ത ലേഖനം
Show comments