‘ചത്തോളൂ, ഞാൻ ഡെഡ്ബോഡി കാണാൻ വന്നോളാം‘, ഭർത്താവിന്റെ സന്ദേശത്തിനു പിന്നാലെ ഭാര്യ ആത്മഹത്യ ചെയ്തു; യുവാവ് അറസ്റ്റിൽ

Webdunia
ചൊവ്വ, 23 ഒക്‌ടോബര്‍ 2018 (19:34 IST)
പയ്യന്നൂർ: മൊഒബൈൽ ചാറ്റിലൂടെ ഗൾഫിലിരുന്ന് ഭര്യയെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ച ഭർത്താവ് അറസ്റ്റിൽ. 31കാരിയായ തായമ്പത്ത് സിമി കിടപ്പുമുറിയിൽ തൂങ്ങി മരിച്ച സംഭവത്തിലാണ് പൊലീസ് 40 കാരനായ ഭർത്താവ് സി മുകേഷിനെ അറസ്റ്റ് ചെയ്തത്.  ഒക്ടോബർ 13നായിരുന്നു സംഭവം.
 
മരണത്തിൽ നാട്ടുകാർക്കോ ബന്ധുക്കൾക്കോ സംശയങ്ങൾ  ഉണ്ടായിരുന്നില്ല. മൃതദേഹം കാണുനതിനായി മുകേഷ് നാട്ടിലെത്തിയിരുന്നു. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സിമിയുടെ ഫോൺ പരിശോധിച്ചതോടെയാണ് ആത്മഹത്യ പ്രേരണക്കുള്ള തെളിവുകൾ കണ്ടെത്തിയത്. 
  
സിമി ആത്മഹത്യ ചെയ്യുന്നതിന്റെ തലേ ദിവസം ഭർത്താവുമായി ചാറ്റ് ചെയ്തിരുന്നു. സിമിയെ ഭീഷണിപ്പെടുത്തുകയും മനസികമായി പീഡിപ്പിക്കുകയും ചെയ്യുന്ന തരത്തിലായിരുന്നു ഭർത്താവിന്റെ സന്ദേശങ്ങൾ. ഇതേ തുടർന്ന് 13ന് പുലർച്ചെ മൂന്നുമണിക്ക് ജനൽ കമ്പിയിൽ കയർ കെട്ടി കഴുത്തിൽ കുരുക്കിട്ട് താൻ ആത്മഹത്യ ചെയ്യുകയാണെന്ന സന്ദേശവും സെൽഫി ചിത്രവമും സിമി ഭർത്താവിന് അയച്ചിരുന്നു. ‘ചത്തോളു ഞാൻ ഡെഡ്ബോഡി കാണാൻ വന്നോളാം’ എന്നായിരുന്നു ഭർത്താവ് അയച്ച ശബ്ദ സന്ദേശം. ഇതോടെ സിമി ആത്മഹത്യ ചെയ്യുകയായിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഡി സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഖേദം പ്രകടിപ്പിച്ച് തരൂര്‍

ഇന്ധനം ലാഭിക്കണം; കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ വാഹനവ്യൂഹത്തിന്റെ എണ്ണം 9 ല്‍ നിന്ന് 6 ആയി കുറച്ചു

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വിഡി സതീശന്‍ ക്ഷണിച്ചിട്ടുണ്ട്; മൂന്ന് ബിജെപി നിയുക്ത എംഎല്‍എമാരും പങ്കെടുക്കും

Census 2027 : ഇത്തവണ ഡിജിറ്റൽ, ജൂൺ 16 മുതൽ സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താം

Kerala Weather: കാലവർഷം വരുന്നേ...! സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത

അടുത്ത ലേഖനം
Show comments