Webdunia - Bharat's app for daily news and videos

Install App

ഭാര്യയെ വെട്ടിനുറുക്കി പലയിടങ്ങളിലായി ഉപേക്ഷിച്ചു; സംവിധായകൻ അറസ്റ്റിൽ

Webdunia
വ്യാഴം, 7 ഫെബ്രുവരി 2019 (08:31 IST)
ഭാര്യയെ വെട്ടിനുറുക്കി കുപ്പത്തൊട്ടിയിൽ ഉപേക്ഷിച്ച സംഭവത്തിൽ തമിഴ് സംവിധായകനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിലെ ജാഫർഖാൻപേട്ടിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. കാതൽ ഇലവസം എന്ന തമിഴ് സിനിമയുടെ സംവിധായകനായ ബാലകൃഷ്ണയാണ് ഭാര്യ സന്ദ്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി കഷ്ണങ്ങളാക്കി ഉപേക്ഷിച്ചത്.
 
ജനുവരി 20ന് ചെന്നൈയിലെ പള്ളിക്കരനിയിലെ മാലിന്യക്കൂമ്പാരത്തിനിടയിൽനിന്നും സ്ത്രീയുടേതെന്ന് തോന്നുന്ന കലും വലതു കയ്യൂം കണ്ടെത്തിയിരുന്നു. ശരീരം അരുടേതെന്ന് കണ്ടെത്താനുള്ള അന്വേഷണം ഒടുവിൽ എത്തിയത് ബാൽകൃഷ്ണയിൽ. കയ്യിലെ ടാറ്റു മാത്രമായിരുന്നു പൊലീസിന് ആകെ ലഭിച്ചിരുന്ന തെളിവ്. ഇതിലൂടെ മൃതദേഹാവശിഷ്ടം സന്ദ്യയുടേത് തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു.
 
പിന്നീട് വിശദമായി നടത്തിയ അന്വേഷണത്തിൽ ബാലകൃഷ്ണ ഭാര്യയെ കൊലപ്പെടുത്തി വെട്ടിനുറുക്കുകയായിരുന്നു എന്ന് പൊലീസ് കണ്ടെത്തി. ബാലകൃഷ്ണയും സന്ദ്യയും അകന്നാണ് ജീവിച്ചിരുന്നത്. ഇരുവരുടെയും വിവാഹ മോചന കേസ് കോടതിയുടെ പരിഗണനയിലാണ്. എന്നാൽ സന്ദ്യ മറ്റൊരാളുമായി അടുപ്പത്തിലാണ് എന്ന് മനസിലാക്കിയ ബാലകൃഷണ ഭാര്യയെ ജാഫർഖാൻപേട്ടിൽ വച്ച് കൊലപ്പെടുത്തുകയും മൃതദേഹം വെട്ടിനുറുക്കി പലയിടങ്ങളിലായി ഉപേക്ഷിക്കുകയുമായിരുന്നു.
 
പിടിയിലായ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ബാലകൃഷ്ണയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മൃതദേഹത്തിന്റെ മറ്റു ഭാഗങ്ങൾക്കായുള്ള തിരച്ചിലിലാണ് പൊലീസ്. 2010 ലാണ് കാതൽ ഇലവസം എന്ന ചിത്രം പുറത്തിറങ്ങിയത്. ഈ ചിത്രം നിർമ്മിച്ചതും ബാലകൃഷ്ണ തന്നെയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments