Webdunia - Bharat's app for daily news and videos

Install App

14കാരിയെ പീഡനത്തിന് ഇരയാക്കി കൊന്ന് കിണറ്റിൽ തള്ളി, കിണറ്റിൽ സമാനരീതിയിൽ കൊല്ലപ്പെട്ട മറ്റുരണ്ട് പെൺകുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങൾ, ക്രൂരമായ സംഭവം ഇങ്ങനെ

Webdunia
വ്യാഴം, 2 മെയ് 2019 (10:07 IST)
തെലങ്കാന: തെലങ്കാനയിലെ യാദരി ഭുവനഗിരി ജില്ലയിലെ ഹാജിപൂർ  ഗ്രാമത്തിലെ പൊട്ടക്കിണറ്റിൽ നിന്നും 14കരിയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് ഞെട്ടിക്കുന്ന സംഭവങ്ങൾ പുറത്തുവന്നത്. ഒരു മാസം മുൻപ് പെൺകുട്ടിയെ കാണാതായിരുന്നു ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് 14കാരിയുടെ ശരീരാവശിഷ്ടങ്ങൾ കിണറ്റിൽ നിന്നും കണ്ടെത്തിയത്.
 
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കിയതോടെ ക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കിയതിന് ശേഷം പെൺകുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു എന്ന് കണ്ടെത്തി. 14കാരിയുടെ മൃതദേഹം കണ്ടെത്തിയ അതേ കിണറ്റിൽ നിന്നും മറ്റൊരു 18കാരിയുടെ മൃതദേഹാവിശിഷ്ടങ്ങൾ കൂടി കണ്ടെടുത്തതോടെയാണ് പൊലീസും ഗ്രാമവാസികളും അമ്പരന്നത്.18കാരിയെയും പീഡനത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു എന്ന് ഫൊറൻസിക് പരിശോധനകളിൽ നിന്നും പോസ്റ്റ്മോർട്ടത്തിൽ നിന്നും വ്യക്തമായി. 
 
സംഭവത്തിൽ ശ്രീനിവാസ് റഡ്ഡി എന്ന പ്രദേശവാസിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടികൾ സ്കൂളിൽ നിന്നും മടങ്ങി വരവെ വീട്ടിൽ കൊണ്ടാക്കാം എന്ന വ്യാജേന വാഹനത്തിൽ കയറ്റി വിജനമായ സ്ഥലത്തെത്തിച്ച് പീഡനത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തി ഗ്രാമത്തിലെ പൊട്ടക്കിണറ്റിൽ തള്ളുകയായിരുന്നു പ്രതിയുടെ രീതി.പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. 
 
നിരവധി പെൺകുട്ടികളെ പ്രതി ഇത്തരത്തിൽ കൊലപ്പെടുത്തിയിട്ടുണ്ടാകാം എന്നാണ് പൊലീസ് കരുതുന്നത്. കിണറ്റിൽ നിന്നും ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ 11കാരിയുടെ മൃതദേഹ അവശിഷ്ടങ്ങളും കണ്ടെടുത്തിട്ടുണ്ട്. 11 കാരിയും പീഡനത്തിനിരയായിരുന്നു എന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മണിക്കൂറുകള്‍ക്കുള്ളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഹിസ്ബുള്ള; തിരിച്ചടിച്ച് ഇസ്രായേല്‍

ആലപ്പുഴയില്‍ നവജാത ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം: പ്രത്യേക സംഘം അന്വേഷിക്കും

യുക്രെയ്നെ ഇരുട്ടിലാക്കി റഷ്യ, വൈദ്യുതിവിതരണ ശൃംഖലയ്ക്ക് നേരെ കനത്ത മിസൈൽ ആക്രമണം

എഡിഎം നവീന്‍ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം വേണ്ടെന്ന സിപിഎം നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വിഡി സതീശന്‍

യുവാവ് വൈദ്യുതാഘാതത്തിൽ മരിച്ച സംഭവം ആത്മത്യ എന്നു പോലീസ് കണ്ടെത്തി

അടുത്ത ലേഖനം
Show comments