കുട്ടികളെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി മോഷണ ശ്രമം, ഒടുവിൽ കള്ളൻ കാൽതെറ്റി കിണറ്റിലേയ്ക്ക്

Webdunia
തിങ്കള്‍, 8 ജൂണ്‍ 2020 (11:55 IST)
കൊല്ലം: ആയൂരിൽ അമ്മയും കുട്ടികളും മാത്രം താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചുകയറി കുട്ടികളെ കൊല്ലുമെന്ന് ഭീഷണി മുഴക്കി മോഷണത്തിന് ശ്രമിച്ച കള്ളൻ കാലുതെറ്റി കിണറ്റിൽവീണു. നാട്ടുകാർ ഓടിക്കുടിയതോടെ രക്ഷപ്പെട്ട് ഓടുന്നതിനിടെയാണ് കള്ളൻ കിണറ്റിൽ വീണത്. കാരാളികോണം കുഴിവിള ബംഗ്ലാവില്‍ പരേതനായ നൗഷാദിന്റെ വീട്ടിലാണ് സംഭവം. 
 
നൗഷാദിന്റെ ഭാര്യയും കുട്ടികളും മാത്രമാണ് വീട്ടിൽ താമസം നിസ്കരിയ്ക്കുന്നതിനായി ശരീരം വൃത്തിയാക്കുന്നതിനിടെയാണ് മകൻ മുഹമ്മദ് കള്ളനെ കണ്ടത്. മോഷ്ടാവിനെ കണ്ടത്. ഭയന്ന കുട്ടി കുളിമുറിയിലേക്ക് ഓടിക്കയറി നിലവിളിച്ചു. കുളിമുറിയുടെ വാതില്‍ തകർത്ത് അകത്ത് കടന്ന് മോഷ്ടാവ് കത്തി കാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ശബ്ദം കേട്ട് വീട്ടിലെ ജനാല തുറന്ന് പുറത്തേക്ക് നോക്കിയ നൗഷാദിന്റെ പെണ്‍മക്കളെയും ശബ്ദമുണ്ടാക്കിയാൽ കൊല്ലും എന്ന് ഭീഷണിപ്പെടുത്തി. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെ പൈപ്പിലൂടെ കയറി രക്ഷപെടാന്‍ ശ്രമിച്ച മോഷ്ടാവ് പൈപ്പൊടിഞ്ഞ് വീട്ടുമുറ്റത്തെ കിണറ്റിലേക്ക് വീഴുകയായിരുന്നു. പിന്നീട് നാട്ടുകാരാണ് കള്ളനെ പുറത്തെടുത്ത് പൊലീസിൽ ഏൽപ്പിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണ സമയപരിധി നാളെ മൂന്ന് മണിവരെ മാത്രം

മംദാനി ആവശ്യപ്പെട്ടു, താന്‍ സമ്മതം മൂളിയെന്ന് ട്രംപ്, വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച

എട്ട് മാസം ഗര്‍ഭിണിയായ ആദിവാസി യുവതിയെ കാണാതായി; വനമേഖലയില്‍ ഡ്രോണ്‍ ഉപയോഗിച്ച് തിരച്ചില്‍

കെഎസ്ഇബി ജീവനക്കാരുടെ അശ്രദ്ധ: അപകടത്തില്‍ പരിക്കേറ്റ ബെറ്റ്സന്‍ ബാബു ചികിത്സയിലിരിക്കെ മരിച്ചു

ശബരിമലയില്‍ ഇന്നുമുതല്‍ 75,000 പേര്‍ക്ക് മാത്രം ദര്‍ശനം; സ്‌പോട്ട് ബുക്കിംഗ് 5000 പേര്‍ക്ക് മാത്രം

അടുത്ത ലേഖനം
Show comments