Webdunia - Bharat's app for daily news and videos

Install App

ഐഫോണ്‍ പൊട്ടിച്ചതിന് 19കാരനെ 2 യുവതികള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു

ഷൈബിന്‍ ഫ്രാന്‍സിസ്
ശനി, 28 സെപ്‌റ്റംബര്‍ 2019 (16:44 IST)
തങ്ങളുടെ മൊബൈല്‍ ഫോണ്‍ പൊട്ടിച്ചതിന് 19കാരനെ രണ്ട് യുവതികള്‍ ചേര്‍ന്ന് ക്രൂരമായി ബലാത്സംഗം ചെയ്തു. ഈ കേസില്‍ യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. റഷ്യയിലാണ് സംഭവം. പത്തുവര്‍ഷം തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് യുവതികള്‍ ചെയ്തിരിക്കുന്നത്. 22ഉം 32ഉം വയസുള്ള യുവതികളാണ് പിടിയിലായിരിക്കുന്നത്.
 
യുവാവിനെ ബലാത്സംഗം ചെയ്യുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ യുവതികള്‍ തന്നെ പകര്‍ത്തിയിരുന്നു. ഇതാണ് ഇവര്‍ക്കെതിരെ ശക്തമായ തെളിവായി മാറിയിരിക്കുന്നത്.
 
തങ്ങളുടെ പുതിയ ഐഫോണ്‍ റിപ്പയര്‍ ചെയ്യാനായാണ് യുവതികള്‍ യുവാവിനെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയത്. നന്നാക്കുന്നതിനിടെ അബദ്ധത്തില്‍ ഫോണിന്‍റെ സ്ക്രീനില്‍ പൊട്ടല്‍ വീഴുകയായിരുന്നു. ഇതോടെ കോപാകുലരായ യുവതികള്‍ യുവാവിനോട് പണം ആവശ്യപ്പെട്ടു. എന്നാല്‍ പണം നല്‍കാന്‍ യുവാവ് വിസമ്മതിച്ചു.
 
ഇതോടെ യുവതികള്‍ യുവാവിനെ മര്‍ദ്ദിക്കുകയും കെട്ടിയിടുകയും ചെയ്തു. ഇതിന് ശേഷം രണ്ടുപേരും മാറിമാറി യുവാവിനെ ബലാത്സംഗം ചെയ്യുകയായിരുന്നുവത്രേ. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പൊട്ടിയ ഫോണില്‍ തന്നെ ഇരുവരും പകര്‍ത്തുകയും ചെയ്തു.
 
ഫോണിന്‍റെ പണം ഉടന്‍ തന്നില്ലെങ്കില്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്യുമെന്ന് യുവാവിനെ യുവതികള്‍ ഭീഷണിപ്പെടുത്തി. വീട്ടില്‍ നിന്ന് പണം വാങ്ങിത്തരാമെന്ന് പറഞ്ഞ് അവിടെനിന്ന് രക്ഷപ്പെട്ട യുവാവ് നേരെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. 
 
ഫോണിലെ ദൃശ്യങ്ങള്‍ തന്നെ യുവതികള്‍ക്കെതിരായ തെളിവായി മാറിയതോടെ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments