തലയിൽ നിന്നു വലിയൊരു ഭാരമൊഴിഞ്ഞുവെന്ന് പ്രേംകുമാർ; കൂസലില്ലാതെ എല്ലാം സമ്മതിച്ച് സുനിത

നീലിമ ലക്ഷ്മി മോഹൻ
ബുധന്‍, 11 ഡിസം‌ബര്‍ 2019 (11:18 IST)
സ്കൂൾ കാലഘട്ടത്തിൽ ഒരുമിച്ച് പഠിച്ച കാമുകിയെ വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടി വീണ്ടും ജീവിത സഖിയാക്കുന്നതിന് പ്രേം കുമാറിന് 96 എന്ന സിനിമയാണ് പ്രചോദനമായതെങ്കിൽ തെളിവ് നശിപ്പിക്കാന്‍ പ്രേംകുമാറിന് പ്രേരണയായത് ദൃശ്യം സിനിമ. പ്രേംകുമാറും കാമുകി സുനിതാ ബേബിയും സിനിമാ തിരക്കഥ പോലെ തന്നെയാണ് തയാറെടുപ്പ് നടത്തിയതും ഇല്ലാതാക്കിയതും. 
 
പ്രേംകുമാര്‍ കാമുകി സുനിതയോടൊപ്പം 2 മാസം ഒരുമിച്ചു ജീവിച്ചപ്പോള്‍ തന്നെ തര്‍ക്കവും വഴക്കും തുടങ്ങി. പ്രേംകുമാറിനെ സംശയിച്ച് തുടങ്ങിയചോടെ സുനിത ഹൈദരാബാദിലേക്കു തിരിച്ചുപോകാന്‍ തീരുമാനിച്ചു.സുനിതയുടെ സഹായത്തെ കുറിച്ച് ഇയാൾ പൊലീസിനോട് വ്യക്തമായി വിവരിച്ചു.
 
കൂസലില്ലാതെയാണു പ്രതികള്‍ പെരുമാറിയതെന്നു പൊലീസ്. തലയില്‍ നിന്നു വലിയൊരു ഭാരമൊഴിഞ്ഞുവെന്നാണ്, പിടിയിലായപ്പോള്‍ പ്രേംകുമാര്‍ പറഞ്ഞത്. കുറ്റബോധമോ വിഷമമോ ഇല്ലാതെയാണ് ഇന്നലെ കോടതി മുറിയിലും പൊലീസ് സ്റ്റേഷനിലും ഇവര്‍ നിന്നത്. പ്രതികളെ കസ്റ്റഡിയില്‍ ലഭിച്ച ശേഷം തമിഴ്നാട് വള്ളിയൂരിലും തിരുവനന്തപുരം പേയാട്ടും അടക്കം എത്തിച്ചു തെളിവെടുക്കുമെന്നു പൊലീസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിന്റെ അഭിമാനം: ഫോര്‍ബ്സിന്റെ ലോകത്തിലെ ഏറ്റവും മികച്ച ബാങ്കുകളുടെ പട്ടികയില്‍ മൂന്ന് പ്രാദേശിക ബാങ്കുകള്‍ ഇടം നേടി!

രമേശ് ചെന്നിത്തല 'വഴങ്ങി'; ഉറപ്പ് നൽകി ആഭ്യന്തരമന്ത്രി സ്ഥാനം

രാത്രി മഴ തന്നെ; രണ്ടിടത്ത് ഓറഞ്ച്, എട്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

എസ്.എസ്.എൽ.സി പരീക്ഷാഫലം: പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ ഒട്ടും നിരാശരാകരുതെന്ന് കെ.സി.വേണുഗോപാൽ

നിയുക്ത മുഖ്യമന്ത്രി മുൻ മുഖ്യമന്ത്രിയെ കാണുന്നത് ആദ്യമായല്ല; അത് പിണറായി തുടങ്ങിയ മാതൃക

അടുത്ത ലേഖനം
Show comments