Webdunia - Bharat's app for daily news and videos

Install App

കൃത്യമായ സ്ക്രിപ്റ്റ്, ഭാര്യയെ ദൃശ്യം മോഡലില്‍ കൊലപ്പെടിത്തിയ ഭര്‍ത്താവും കാമുകിയും പിടിയില്‍

Webdunia
ചൊവ്വ, 10 ഡിസം‌ബര്‍ 2019 (14:00 IST)
തിരുവനന്തപുരം: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കാണാനില്ലെന്ന് പരാതി നല്‍കി കടക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെയും കമുകിയെയും പൊലീസ് പിടികൂടി. തിരുവനന്തപുരത്തുനിന്നുമാണ് ഇരുവരും പിടിയിലായത്. ഉദയം പേരൂര്‍ സ്വദേശിയായ പ്രേംകുമാറാണ് കാമുകി സുനിത ബേബിയുടെ സഹായത്തോടെ ഭാര്യയെ കൊലപ്പെടുത്തിയത്. ദൃശ്യം സിനിമ മോഡലിലായിരുന്നു കൊലപാതകം. 
 
സെപ്തംബര്‍ 20ന് ഭാര്യ വിദ്യയെ പ്രേംകുമാറും, സുനിതയും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. അമിതമായി മദ്യം നല്‍കി ബോധരഹിതയാക്കിയ ശേഷം കഴുത്തില്‍ കയറിട്ട് മുറുക്കി വിദ്യയെ കൊലപ്പെടുത്തി മൃതദേഹം തിരുനല്‍‌വേലിയില്‍ ഉപേക്ഷിച്ചു. തിരികെയെത്തിയ ശേഷം ഭാര്യയെ കാണാനില്ല എന്ന് കാട്ടി പ്രേംകുമാര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. വിദ്യയെ കാണാനില്ലെന്ന് കട്ടി മുന്‍പ് പല തവണ പരാതി നല്‍കിയിരുന്നതിനാല്‍ പിടിക്കപ്പെടില്ല എന്നായിരുന്നു പ്രതിയുടെ വിശ്വാസം.
 
പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനായി വിദ്യയുടെ ഫോണ്‍ നേത്രാവതി എക്സ്പ്രെസിലെ ചവറ്റുകൊട്ടയില്‍ ഉപേക്ഷിച്ചു. ലൊക്കേഷന്‍ തിരഞ്ഞുള്ള അന്വേഷണം വഴിതെറ്റിക്കാനായിരുന്നു ഇത്. എന്നാല്‍ പൊലീസിന്റെ വിശദമായ അന്വേഷണത്തില്‍ പ്രേംകുമാറിന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികത കണ്ടെത്തി. എന്നാല്‍ മുന്‍‌കൂര്‍ ജാമ്യമെടുത്ത് പ്രേംകുമാര്‍ മുങ്ങുകയായിരുന്നു. കാമുകിയായ സുനിത സുകൂളില്‍ പ്രേംകുമാറിന്റെ സഹപാഠിയായിരുന്നു. 25 വര്‍ഷങ്ങള്‍ക്ക് ശേഷം സ്കൂളില്‍ നടത്തിയ ഗെറ്റ്‌ടുഗെതെറിലാണ് ഇരുവരും വീണ്ടും കണ്ടുമുട്ടുന്നതും ബന്ധം ആരംഭിക്കുന്നതും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പി എം കിസാൻ പദ്ധതി, അടുത്ത ഗഡു ഓഗസ്റ്റ് 2ന്

ഹയര്‍ സെക്കണ്ടറി സ്പോട്ട് അഡ്മിഷന്‍; പ്രവേശനം നേടേണ്ടത് നാളെ

പത്ത് വയസ്സുകാരിയുടെ വയറ്റില്‍ നിന്ന് അര കിലോ മുടികെട്ട് പുറത്തെടുത്തു

അമേരിക്കയുമായുള്ള വ്യാപാര കരാറില്‍ ഉടന്‍ തീരുമാനമായില്ലെങ്കില്‍ ഇന്ത്യയ്ക്ക് ഉയര്‍ന്ന താരീഫ് ചുമത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ്

വയനാട് ചൂരൽമല ദുരന്തം: പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനും മന്ത്രിസഭായോഗത്തിൽ നിർണായക തീരുമാനങ്ങൾ

അടുത്ത ലേഖനം
Show comments