Webdunia - Bharat's app for daily news and videos

Install App

പട്ടാപ്പകൽ ബിസിനസുകാരനെ വെടിവച്ച് കൊലപ്പെടുത്തി അജ്ഞാതൻ, നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്, വീഡിയോ

Webdunia
ബുധന്‍, 25 സെപ്‌റ്റംബര്‍ 2019 (18:13 IST)
പട്ടാപ്പകൽ നടന്ന കൊലപതകം ഡൽഹി നഗരത്തെയാകെ നടുക്കിയിരിക്കുകയാണ്. റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന എസ്‌യുവിയുടെ അടുത്തെത്തി ഹെൽമെറ്റുകൊണ്ട് മുഖം മറച്ച യുവാവ് നിരന്തരം വെടിയുതിർക്കുകയായിരുന്നു. ധ്വാരകയിലെ റസിഡന്റ് ഏരിയയിൽ കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. 45കാരനായ റിയൽ എസ്റ്റേറ്റ് വ്യവസായി നരേന്ദർ ഏലിയാൻ നിന്റി എന്നയാളെയാണ് അക്രമി കൊലപ്പെടുത്തിയത്.
 
സംഭവത്തിന്റെ സിസി‌ടിവി ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്. ഹെൽമെറ്റ് ധരിച്ചെത്തിയ അക്രമി കാറിനടുത്തെത്തി ചില്ലിന് മുന്നിൽനിന്ന് നിരന്തരം വെടിയുതിർക്കുന്നത് വീഡിയോയിൽ കാണാം. അക്രമിയെ മറികടന്ന് കാറുമായി രക്ഷപ്പെടാൻ നരേന്ദർ ശ്രമിച്ചു എങ്കിലും ആക്രമിയുടെ വെടിയേറ്റതോടെ ഇതിന് സാധിക്കാതെ വന്നു.
 
വെടുയേറ്റ നരേന്ദ്ര കാറിൽനിന്നും ഇറങ്ങി പ്രാണരക്ഷാർത്ഥം ഓടി എങ്കിലും സമീപത്തുണ്ടായിരുന്ന കാറിന് മുകളിൽ കയറിനിന്ന് അക്രമി വീണ്ടും വെടിയുതിർക്കുകയായിരുന്നു. പിന്നീട് പ്രതി സ്ഥലത്തുനിന്നും രക്ഷപ്പെടുകയും ചെയ്തു. നരേന്ദറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൂന്ന് ബുള്ളറ്റുകൾ നരേന്ദറിന്റെ ശരീരത്തിൽ ഉണ്ടായിരുന്നു എന്ന് ഡോക്ട്ർമാർ വ്യക്തമാക്കി. സർക്കാറിനെ വിമർശിച്ചുകൊണ്ട് രാജ് ശേഖർ ജ സംഭവത്തിന്റെ സിസിടിവി ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്.      

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments