Webdunia - Bharat's app for daily news and videos

Install App

കാമുകനെ കല്യാണം കഴിക്കാൻ വിവാഹമോചന പത്രത്തിൽ ഭർത്താവിന്റെ കള്ള ഒപ്പിട്ട് യുവതി; ഭർത്താവ് കൈയ്യോടെ പിടുകൂടി

Webdunia
ബുധന്‍, 15 മെയ് 2019 (17:02 IST)
കാമുകനെ കല്യാണം കഴിക്കുന്നതിനായി വിവാഹമോചനപത്രത്തില്‍ തന്റെ കള്ളയൊപ്പിട്ടെന്ന് ആരോപിച്ച് യുവതിക്കെതിരെ പരാതിയുമായി ഭര്‍ത്താവ് രംഗത്ത്. മുംബൈയിലെ മുംബ്ര സ്വദേശിനി നിലോഫറിനെതിരെയാണ് ഭര്‍ത്താവ് യൂസഫ് ഷെരീഫ് മസ്താന്‍ പോലീസില്‍ പരാതി നല്‍കിയത്.
 
ഒൻപത് വയസുകാരനായ മകനൊപ്പമാണ് നിലോഫർ താമസിക്കുന്നത്. 2007 മുതല്‍ യൂസഫ് ഗള്‍ഫില്‍ മെക്കാനിക്കായി ജോലി ചെയ്തുവരികയാണ്. ജോലി ചെയ്ത് കിട്ടുന്ന ശമ്പളത്തിന്റെ പകുതിയിലധികവും യൂസഫ് ഭാര്യയ്ക്ക് നാട്ടില്‍ അയക്കുകയാണ് പതിവ്.
 
വാടകവീട്ടിലാണ് ഇരുവരും താമസിക്കുന്നത്. നാട്ടില്‍ സ്വന്തമായി ഒരു വീട് വാങ്ങാന്‍ വേണ്ടിയാണ് പണം മുഴുവനും ഭാര്യയ്ക്ക് അയക്കുന്നത്. പത്ത് വര്‍ഷത്തോളം ഗള്‍ഫില്‍ ജോലി ചെയ്ത് വരുന്ന യൂസഫ് വല്ലപ്പോഴും മാത്രമേ നാട്ടില്‍ വരാറുള്ളു. എന്നാൽ ഇതിനിടയിൽ യുവതി തന്റെ പഴയ കാമുകനുമായി വീണ്ടും അടുപ്പത്തിലാവുകയായിരുന്നു. 
 
ഇതിനിടെ കാമുകനെ വിവാഹം ചെയ്യുന്നതിനായി നിലോഫര്‍ യൂസഫിന്റെ കള്ളയൊപ്പിട്ട് വിവാഹമോചന ഹര്‍ജിയും ഫയല്‍ ചെയ്തു. അതിനുശേഷം യൂസഫ് നാട്ടില്‍ വന്നപ്പോള്‍ നിലോഫറിന്റെ പെരുമാറ്റത്തില്‍ ചില മാറ്റങ്ങള്‍ വന്നതായി കണ്ടെത്തി. എങ്കിലും അവധി കഴിഞ്ഞ് യൂസഫ് തിരിച്ച് ഗള്‍ഫിലേക്ക് പോയി. 
 
പിന്നീട് 2017-ല്‍ തിരിച്ച് വന്നപ്പോഴാണ് മന:സാക്ഷിയെ ഞെട്ടിക്കുന്ന ചതിയുടെ ചുരുളഴിയുന്നത്. ഉണ്ടായിരുന്ന പണമെല്ലാം യുവതിയുടെ പേരിലാണ് കിടക്കുന്നത്. നാട്ടിലേക്ക് തിരിച്ചെത്തിയ യൂസഫിനെ കാണാന്‍ വിസമ്മതിച്ച നിലോഫര്‍ അദ്ദേഹത്തെ വീട്ടില്‍ പ്രവേശിക്കുന്നതിനേയും വിലക്കി. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

SSLC 2024 Result Live Updates: എസ്.എസ്.എല്‍.സി പരീക്ഷാഫലം വേഗത്തില്‍ അറിയാന്‍ ഈ ആപ്പ് ഉപയോഗിക്കൂ

നാളെ മൂന്നുമണിക്ക് എസ്എസ്എല്‍സി ഫലം, ഹയര്‍സെക്കന്ററി ഫലം മറ്റന്നാള്‍ പ്രഖ്യാപിക്കും

Summer Rain:വേനൽമഴ എല്ലാ ജില്ലകളിലേക്കും, സംസ്ഥാനത്ത് 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തുടര്‍ച്ചയായി അഞ്ചാംതവണയും റഷ്യന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് വ്‌ളാദിമിര്‍ പുടിന്‍; ചടങ്ങില്‍ നിന്ന് വിട്ടുനിന്ന് പാശ്ചാത്യരാജ്യങ്ങള്‍

സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി; ശ്രദ്ധിച്ചില്ലെങ്കില്‍ മരണത്തിനും സാധ്യത, അറിയേണ്ടതെല്ലാം

അടുത്ത ലേഖനം
Show comments