Webdunia - Bharat's app for daily news and videos

Install App

ഭർത്താവിന് വയറിളക്കാനുള്ള മരുന്ന് കലർത്തി നൽകി: ഭാര്യമാരിൽ ഒരാൾ ഭർത്താവിന്റെ മർദ്ദനമേറ്റ് മരിച്ചു

Webdunia
വ്യാഴം, 29 ഓഗസ്റ്റ് 2019 (13:41 IST)
തിരുപ്പൂർ: ഭക്ഷണത്തിൽ വയറിളക്കാനുള്ള മരുന്ന് കലർത്തി നൽകിയതിലുള്ള ദേഷ്യത്തിൽ ഭർത്താവിന്റെ മർദ്ദനമേറ്റ് ഭാര്യമാരിൽ ഒരാൾ മരിച്ചു. തമിഴ്നാട്ടിലെ തിരുപ്പൂരിലാണ് സംഭവം ഉണ്ടായത്.  തിരുപ്പൂരിൽ ഇറച്ചിക്കട നടത്തുന്ന രമേശാണ് ഭാര്യയായ ശാന്തിയെ അടിച്ചു കൊന്നത്. രണ്ടാം ഭാര്യ തിലകാവതി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
 
തിലകാവതി ശാന്തി എന്നി രണ്ട് ഭാര്യമാരും ഇവരുടെ മക്കളും ഒരേ വീട്ടിൽ തന്നെയാണ് താമസിച്ചിരുന്നത്. മദ്യത്തിന് അടിമയായിരുന്ന രമേശ് ഭാര്യമാരുടെ സഹായത്തോടെയാണ് ഇറച്ചിക്കട നടത്തിയിരുന്നത്. മദ്യപാനിയായ ഭർത്താവിനെ ഒരു പാഠം പഠിപ്പിക്കാനാണ് ഭാര്യമാർ ഇരുവരും ചേർന്ന് ഭർത്താവിന് വയറിളക്കാനു:ള്ള മരുന്ന് ഭക്ഷണത്തിൽ കലർത്തി നൽകിയത്.
 
എന്നൽ ഭക്ഷണം കഴിച്ചുതുടങ്ങിയപ്പോൾ തന്നെ രുചിയിൽ വ്യത്യാസം മാനസിലാക്കിയ ഭർത്താവ് ഭാര്യാമാരെ ഇരുവരെയും ക്രൂരമായി മർദ്ദിക്കുകയായിരുന്നു, മാർദ്ദനത്തെ തുടർന്ന് ബോധരഹിതയായ ശാന്തി ചൊവ്വാഴ്ചയാണ് മരിച്ചത്. സംഭവത്തിൽ രമേശിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പത്തിലും പ്ലസ്ടുവിലും തോറ്റു, എന്നാല്‍ 22ാം വയസ്സില്‍ ആദ്യ ശ്രമത്തില്‍ ഐഎഎസ് നേടിയ പെണ്‍കുട്ടിയെ അറിയാമോ

ലഷ്കർ സ്ഥാപകൻ അമീർ ഹംസയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്ന് റിപ്പോർട്ട്, വെടിയേറ്റതായി അഭ്യൂഹം

ബെംഗളുരുവിൽ മഴ കളിമുടക്കുന്നു, RCB vs SRH മത്സരം ലഖ്നൗയിലേക്ക് മാറ്റി

പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതിന്റെ പേരില്‍ കേന്ദ്രം തടഞ്ഞു വച്ചിരിക്കുന്ന ഫണ്ട് പലിശ സഹിതം ലഭിക്കണം: സുപ്രീംകോടതിയെ സമീപിച്ച് തമിഴ്‌നാട്

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

റാപ്പ് സംഗീതം എന്നാണ് പട്ടിക ജാതിക്കാരുടെ തനത് കലാരൂപമായത്. വേടനെതിരെ അധിക്ഷേപവുമായി കെ പി ശശികല

ചത്ത പന്നികള്‍ക്കു പിന്നാലെ പോകുന്നത് എന്തിനാണ്; വനംവകുപ്പിനോടു മുഖ്യമന്ത്രി

ഇന്ത്യയുടെ എതിര്‍പ്പ് വകവയ്ക്കാതെ ചൈനയും പാകിസ്ഥാനും സാമ്പത്തിക ഇടനാഴി അഫ്ഗാനിസ്ഥാനിലേക്ക് നീട്ടാന്‍ തീരുമാനിച്ചു

ദേശീയപാതയിലെ തകർച്ച: അന്വേഷണവും നടപടിയും ഉണ്ടാകുമെന്ന് ഗഡ്കരി ഉറപ്പ് നൽകിയെന്ന് ഇ ടി മുഹമ്മദ് ബഷീർ

ഇന്ത്യയിൽ വീണ്ടും കോവിഡ് : മുംബൈയിൽ 53 പുതിയ കേസുകൾ

അടുത്ത ലേഖനം
Show comments