Webdunia - Bharat's app for daily news and videos

Install App

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം കമ്പളിയിൽ പൊതിഞ്ഞ് കട്ടിലിൽ കിടത്തി; യുവാവ് പിടിയിൽ

Webdunia
വെള്ളി, 4 ഡിസം‌ബര്‍ 2020 (10:56 IST)
ഇടുക്കി: ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ. വണ്ടിപ്പെരിയാർ ചന്ദ്രവനം പ്രിയദർശിനി കോളനിയിലാണ് ക്രൂരമായ സംഭവം ഉണ്ടായത്. 31 കാരിയായ ആദിലക്ഷിമിയെ ഭർത്താവ് രാജൻ കഴുത്തിൽ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഏറെ നാളുകളായി തുടരുന്ന കുടുംബ വഴക്കാണ് മദ്യ ലഹരിയിൽ കൊലപാതകത്തിൽ കലാശിച്ചത് എന്ന് പൊലീസ് പറഞ്ഞു. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം ഉണ്ടായത്.
 
ബുധനാഴ്ച രാത്രിയോടെ മദ്യപിച്ചെത്തിയ രാജ അടുക്കളയിൽ ജോലിയിലായിരുന്ന ആദിലക്ഷ്മിയെ മർദ്ദിയ്ക്കാൻ ശ്രമിയ്ക്കുകയായിരുന്നു ഇത് ചെറുത്തതോടെ സമീപത്തുണ്ടായിരുന്ന കത്തി എടുത്ത് രാജ ആദിലക്ഷ്മിയുടെ കഴുത്തിൽ കുത്തി. ഇത് കണ്ട് രാജയുടെ അമ്മ കുട്ടികളെയും എടുത്തുകൊണ്ട് നിലവിളിച്ച് പുറത്തേയ്ക്ക് ഓടി. ആദിലക്ഷ്മിയെ രാജ കുത്തി എന്ന് സ്ത്രീ അലറി വിളിച്ചതോടെ അയൽക്കാർ ഓടിയെത്തി. അപ്പോഴേയ്ക്കും രാജ ഭാര്യയുടെ മൃതദേഹം കമ്പളിയിൽ പൊതിഞ്ഞ് കട്ടിലിൽ കിടത്തിയിരുന്നു. നാട്ടുകാർ എത്തിയതോടെ രാജൻ വീട്ടിൽനിന്നും ഇറങ്ങിപ്പോയി. പ്രദേശശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ പൊലീസ് വീടിന് സമീപത്ത് നിന്നും രാജനെ പിടികൂടുകയായിരുന്നു. 
 
രാജയുടെ അമ്മയുടെ പേരിലുള്ള സ്ഥലം താന്റെ പേരിലേയ്ക്ക് മാറ്റണം എന്ന് ആദിലക്ഷ്മി ആവശ്യപ്പെട്ടതിനെ തുടർന്ന് ഇരുവരും തമ്മിൽ ഏറെ കാലമായി തർക്കമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലാണെന്ന് ബന്ധുക്കൾ പറയുന്നു. പത്തുവർഷങ്ങൾക്ക് മുൻപാണ് ആദിലക്ഷ്മി ആദ്യ ബന്ധം വേർപ്പെടുത്തി രാജയോടൊപ്പം താമസം ആരംഭിച്ചത് ഇവർക്ക് ആറുവയസായ ഒരു കുട്ടിയുണ്ട്. ആദ്യ ബന്ധത്തിൽ ആദിലക്ഷ്മിയ്ക്ക് 12 വയസായ ഒരു കുട്ടിയുമുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments