Webdunia - Bharat's app for daily news and videos

Install App

താനുമായുള്ള അവിഹിത ബന്ധം ഭാര്യയെ അറിയിക്കും എന്ന് ഭീഷണിപ്പെടുത്തി, യുവതിയെ കൊലപ്പെടുത്തി കൊള്ളയടിച്ച കാമുകൻ പിടിയിൽ

Webdunia
ശനി, 4 ജനുവരി 2020 (17:44 IST)
ബാർ ജീവനക്കാരിയെ കൊലപ്പെടുത്തി ഫ്ലാറ്റ് കൊള്ളയടിച്ച കേസിൽ കൊല്ലപ്പെട്ട യുവതിയുടെ വിവാഹിതനായ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. റോസീന ഷെയ്ഖ് എന്ന 33കാരിയെയാണ് സ്വപൻ റോയിദാസ് എന്ന കാമുകൻ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.  റോസീനയുടെ ഫ്ലാറ്റ് കൊള്ളയടിച്ച ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു. 
 
ഡിസംബർ 29നാണ് ബാർ ജീവനക്കാരിയായ യുവതിയെ മുബൈയിലെ ഡാഹിസറിലെ വാടക ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫ്ലാറ്റിൽ നിന്നും കണ്ടെത്തിയ ഗ്രീൻ ആപ്പിൾ വോഡ്ക ബോട്ടിൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. റോസീന താമസിച്ചിരുന്ന ഫ്ലാറ്റിലെ സിസിടിവി ക്യാമറ പരിശോധിച്ചതോടെ ഒരാൾ ഫ്ലാറ്റിൽ എത്തിയിരുന്നതായി പൊലീസിന് വ്യക്തമായിരുന്നു.
 
തുടർന്ന് വോഡ്ക ബോട്ടിലിലെ ബാച്ച് നമ്പറിന്റെ അടിസ്ഥാനത്തിൽ കുപ്പി വാങ്ങിയ കട പൊലീസ് കണ്ടെത്തി ഇവിടുത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. താനുമായുള്ള അവിഹിത ബന്ധം ഭാര്യയെ അറിയിക്കും എന്ന് റോസീന ഭീഷണിപ്പെടുത്തിയിരുന്നു എന്നും. ഇതോടെ തലയിണ ഉപയോഗിച്ച് റോസീനയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നും സ്വപൻ റോയി കുറ്റം സമ്മതിച്ചു. 
 
കൊലപാതകത്തിന് ശേഷം റോസീനയുടെ നാല് സെൽഫോണുകളും സ്വർണാഭരണങ്ങളും 1.2 ലക്ഷം രൂപയും മോഷ്ടിച്ചു എന്നും പ്രതി കുറ്റസമ്മതം നടത്തി. മൂന്ന് വർഷങ്ങൾക്ക് മുൻപാണ് ഇരുവരും തമ്മിൽ പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും. പണത്തെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിലാണ് സ്വപൻ റോയിദാസ് റോസീനയെ കൊലപ്പെടുത്തിയത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി : അധ്യാപകരില്‍ നിന്ന് കൈക്കൂലി വാങ്ങിയ വിരമിച്ച അധ്യാപകന്‍ പിടിയില്‍.

കുറഞ്ഞ ജോലി സമയം 10 മണിക്കൂറാക്കും, തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി ആന്ധ്രാപ്രദേശ്

Miguel Uribe Shot: തെരെഞ്ഞെടുപ്പ് ക്യാമ്പയിനിടെ കൊളമ്പിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു, വധശ്രമത്തില്‍ 15 വയസുകാരന്‍ അറസ്റ്റില്‍(വീഡിയോ)

തിരെഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തുന്നു, വിദ്യാർഥി മരിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

അനാഥയാണ്, സ്നേഹിക്കാൻ ആരുമില്ല, സ്നേഹക്കെണിയിൽ വീഴ്ത്തുന്ന രേഷ്മയുടെ തട്ടിപ്പ്, ആദ്യ വിവാഹം നടന്നത് 2014ൽ 2022 വരെയായി 6 വിവാഹം

അടുത്ത ലേഖനം
Show comments