ഇഷ്ടപ്പെട്ട സ്കൂട്ടർ ടെസ്റ്റ് റൈഡിനെടുത്ത് യുവതി മുങ്ങി, തട്ടിപ്പ് ആരെയും വിശ്വസിപ്പിക്കുന്ന രീതിയിൽ തന്ത്രപരമായി

Webdunia
വെള്ളി, 28 ജൂണ്‍ 2019 (18:04 IST)
യൂസ്ഡ്‌ സ്കൂട്ടർ വാങ്ങാൻ എന്ന വ്യാജേന കടയിലെത്തിയ യുവതി തനിക്കിഷ്ടപ്പെട്ട സ്കൂട്ടർ തന്നെ തിരഞ്ഞെടുത്ത് മുങ്ങി കൊല്ലം പാരിപ്പള്ളി കടമ്പാട്ടുകോണത്തെ സ്ഥാപനത്തിൽനിന്നുമാണ് യാതൊരു സംശയവും തോന്നിക്കാത്ത വിധത്തിൽ തന്ത്രപരമായി സ്കൂട്ടർ തട്ടിയെടുത്ത് യുവതി മുങ്ങിയത്. 
 
35 വയസ് പ്രായം തോന്നിക്കുന്ന യുവതി സ്കൂട്ടർ വാങ്ങാൻ എന്ന് വ്യക്തമാക്കി രാവിലെ തന്നെ ഷോറൂമിൽ എത്തിയിരുന്നു. ചില സ്കൂട്ടറുകൾ പരിശോധിച്ച ശേഷം ഇവർ മടങ്ങി. ഉച്ചയോടെ ഇവർ ഷോറൂമിൽ വീണ്ടുമെത്തി സ്കൂട്ടറിന്റെ വിലയും മറ്റു വിവരങ്ങളും ആരാഞ്ഞ് മടങ്ങി. വീണ്ടും വൈകിട്ട് 3.30തോടെ ഹോറൂമിൽ എത്തി ഇതായിരുന്നു തട്ടിപ്പിന്റെ അവസാനഘട്ടം.
 
സ്കൂട്ടർ ഇഷ്ടപ്പെട്ടെന്നും ഒടിച്ചുനോക്കണം എന്നും പറഞ്ഞപ്പോൾ സ്ഥാപനത്തിലുള്ളവർക്ക് ഒരു സംശയവും തോന്നിയില്ല. സ്കൂട്ടറുമായി പോയ യുവതി ഇപ്പോ വരും എന്ന് കരുതി കാത്തു നിന്നത് മാത്രം മിച്ചം. ഒടുവിൽ തങ്ങൾക്ക് അമളി പറ്റിയെന്ന്. സ്ഥാപനത്തിലുള്ളവർ തിരിച്ചറിഞ്ഞു. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രദേശത്താകെ യുവതിക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

സമ്പദ് വ്യവസ്ഥ തകർന്നോ? കരുതൽ സ്വർണം വിൽക്കാനൊരുങ്ങി റഷ്യൻ കേന്ദ്രബാങ്ക്

മണ്ഡലകാലം രണ്ടാഴ്ച്ച തികയുമ്പോൾ ശബരിമലയിൽ എത്തിയത് 12 ലക്ഷത്തിനടുത്ത് തീർത്ഥാടകർ

ഡിറ്റ്‌വാ സ്വാധീനം സംസ്ഥാനത്തെ തണുത്ത അന്തരീക്ഷ സ്ഥിതി ഉച്ചയോടെ മാറും, ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത

Ditwah Cyclone: ഡിറ്റ്‌വാ ചുഴലിക്കാറ്റ്: തമിഴ്‌നാട്- പുതുച്ചേരി തീരങ്ങളിൽ ശക്തമായ മഴ

യുവതി വിവാഹിതയാണെന്നറിയാം, സംസാരിച്ചത് ഭര്‍ത്താവിന്റെ ഉപദ്രവം വിവരിച്ചെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

അടുത്ത ലേഖനം
Show comments