Webdunia - Bharat's app for daily news and videos

Install App

കൈകഴുകല്‍ ഓര്‍മ്മിപ്പിക്കാന്‍ ഒരുദിവസം

ഇന്ന് ആദ്യത്തെ ലോക കൈകഴുകല്‍ ദിനം

Webdunia
PROPRO
സോപ്പും വെള്ളവും ഉപയോഗിച്ച് കൈകഴുകേണ്ടത് ആധുനിക ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ ആവാത്ത കാര്യമാണ്. ഇതിലെന്താണ് ഇത്ര പറയാന്‍ എന്ന് അത്ഭുതം കൂറാന്‍ വരട്ടെ. സോപ്പിട്ട് കൈകഴുകാന്‍ കഴിയാത്ത അല്ലെങ്കില്‍ കൈകഴുകാത്ത ഒട്ടേറെ പേര്‍ ഈ ലോകത്ത് ജീവിച്ചിരിപ്പുണ്ട്.

2008 ഒക്‍ടോബര്‍ 15 ന് ലോകം ആദ്യത്തെ കൈകഴുകല്‍ ദിനം ആചരിക്കുകയാണ്.
ഒക്ടൊബര്‍ 15 ലോക കൈകഴുകല്‍ ദിനം
  സ്റ്റോക്ക് ഹോമില്‍ 2008 ഓഗസ്റ്റ് 17 മുതല്‍ 23 വരെ നടന്ന ലോക ജലവാരത്തില്‍ കൈകഴുകുന്നതില്‍ പൊതു-സ്വകാര്യ പങ്കാളിത്തം വേണമെന്ന തീരുമാനം ഉണ്ടായി. ഇതിന്‍റെ ഭാഗമായാണ് ഒക്‍ടോബര്‍ 15 കൈകഴുകല്‍ ദിനമായി തീരുമാനിച്ചത്. 2008 ശുചീകരണ അന്തര്‍ദ്ദേശീയ ശുചീകരണ വര്‍ഷമ      


രോഗപ്രതിരോധത്തിനുള്ള ഏറ്റവും ലളിതവും ഫലപ്രദവുമായ ഉപാധിയാണ് സോപ്പ് ഉപയോഗിച്ച് കൈകഴുകുന്നത്. ഏറെ വഷളായി കൊണ്ടിരിക്കുന്ന പരിസ്ഥിതിയും മണ്ണും വെള്ളവും ഖരവസ്തുക്കളും എല്ലാം നാം പലപ്പോഴും വെറും കൈകൊണ്ടാണ് കൈകാര്യം ചെയ്യുന്നത്. ഇതിലൂടെ ഒട്ടേറെ രോഗങ്ങള്‍ നമ്മുടെ ശരീരത്തിലേക്ക് നാമറിയാതെ കടന്നുവരുന്നു.


PROPRO
ഈ സ്വാഭാവികമായ രോഗ ആക്രമണം ചെറുക്കാനുള്ള ഏക വഴി ദിവസത്തില്‍ പല തവണ, പ്രത്യേകിച്ച് ആഹാരത്തിനു മുമ്പ്, സോപ്പും ശുദ്ധ ജലവും ഉപയോഗിച്ച് കൈ കഴുകുകയാണ്.

കൈകഴുകല്‍ ദിനാചരണത്തിന്‍റെ ആദ്യവര്‍ഷം സ്കൂള്‍ കുട്ടികളെയാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. 30 രാജ്യങ്ങളില്‍ നിന്നുള്ള സ്കൂള്‍ കുട്ടികള്‍ ഈ ദിവസം സോപ്പ് ഉപയോഗിച്ച് കൈകഴുകും. ഈ രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടും.
സോപ്പിട്ടു കൈകഴുകുക
  ചെറിയൊരു ശീലമാറ്റത്തിലൂടെ - സോപ്പ് ഉപയോഗിച്ച് കൈകഴുകുന്നതിലൂടെ - വയറിളക്കം മൂലമുള്ള മരണ നിരക്ക് 50 ശതമാനം കണ്ട് കുറയ്ക്കാമെന്നാണ് നിഗമനം. വയറിളക്കം, കടുത്ത ശ്വാസകോശ അണുബാധ തുടങ്ങി കുട്ടികളുടെ മരണത്തിനു കാരണമാവുന്ന രോഗങ്ങള്‍ കൈകഴുകലിലൂടെ തന്നെ ഗണ്യമായ      


ഇതൊരു ജീവന്‍ സുരക്ഷാ ശീലമാണെങ്കില്‍ പോലും മിക്ക രാജ്യങ്ങളിലും ആരും ഇത് പാലിക്കാറില്ല, ശീലിപ്പിക്കാന്‍ പ്രയാസമാണുതാനും. 2015 ല്‍ അഞ്ച് വയസ്സിനു താഴെയുള്ള കുട്ടികളുടെ മരണ നിരക്ക് മൂന്നില്‍ രണ്ടായി കുറയ്ക്കുക എന്ന സഹസ്രാബ്ദ വികസന ലക്‍ഷ്യവും കൈകഴുകല്‍ ദിനാചരണത്തിനു പിന്നിലുണ്ട്.

ഒരു നല്ല കാര്യം എന്നതിലുപരി സ്വാഭാവികമായ ഒരു ശീലമായി ഇതിനെ മാറ്റാനാണ് ശ്രമം. ലോകമെമ്പാടുമുള്ള വീടുകളിലും സ്കൂളുകളിലും സമൂഹങ്ങളിലും ഈ സന്ദേശം എത്തിക്കും.

ആഹാരത്തിനു മുമ്പും മലമൂത്രവിസര്‍ജ്ജനത്തിനു ശേഷവും സോപ്പ് ഉപയോഗിച്ച് കൈകഴുകുന്നത് ജീവിതത്തിന്‍റെ ഒരു ഭാഗമായി മാറ്റാനാണ് യജ്ഞം. ഇത് ഒരു കുത്തിവയ്പ്പോ ദീര്‍ഘകാലത്തെ ഔഷധ സേവയോ നടത്തുന്നതിനേക്കാള്‍ സഹജവും സ്വാഭാവികവും ആയിരിക്കും എന്നാണ് പ്രതീക്ഷ.


സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

പാലിയേക്കര ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കും

ഇ- ചെല്ലാൻ തട്ടിപ്പ്:മലയാളത്തിലും ക്ലിക്ക് ചെയ്യരുത്, എങ്ങനെ വ്യാജനെ അറിയാം?, പോം വഴി നിർദേശിച്ച് എംവിഡി

കീഴടങ്ങു, ഞങ്ങള്‍ക്ക് സമാധാനമായി കഴിയണം: ഭീകരവാദി ആദിലിന്റെ കുടുംബം

മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കര്‍ദിനാള്‍മാരുടെ യോഗമായ പേപ്പല്‍ കോണ്‍ക്ലേവ് മെയ് 7ന് നടക്കും

China - Pakistan: 'ഇന്ത്യ പേടിക്കണോ?' ചൈനീസ് മിസൈലുകള്‍ പാക്കിസ്ഥാനു എന്തിനാണ്?

Show comments