Webdunia - Bharat's app for daily news and videos

Install App

പുതുവൈപ്പിനിലെ ജനങ്ങള്‍ ചോദിക്കുന്നു... ആര്‍ക്കുവേണ്ടിയാണ് ഈ വികസനം ?

Webdunia
ബുധന്‍, 21 ജൂണ്‍ 2017 (17:57 IST)
'ആടിക്കൂടിയ മണ്ണും ഓടിക്കൂടിയ ജനവും' എന്നാണ് പുതുവൈപ്പ് നിവാസികള്‍ അവരെ വിശേഷിപ്പിക്കാറുള്ളത്. അരനൂറ്റാണ്ട് മുമ്പ് കടല്‍ നല്‍കിയ മണ്ണിലാണ് ഇപ്പോള്‍ മൂന്നാം തലമുറ അവരുടെ ജീവിതം ആരംഭിച്ചിരിക്കുന്നു. പുതുവൈപ്പ് ദ്വീപിലെ മൂന്നു തലമുറയും ഇപ്പോള്‍ സമരമുഖത്താണ്. തങ്ങള്‍ക്കും വരും തലമുറയ്ക്കും ജീവിക്കാന്‍ വേണ്ടി മാത്രമാണ് അവരുടെ ഈ പ്രതിരോധം. 2009ല്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പാചകവാതക പ്ലാന്റിനെതിരെ തുടങ്ങിയ പ്രക്ഷോഭമാണ് ഇപ്പോള്‍ നിര്‍ണായക ഘട്ടത്തില്‍ എത്തിനില്‍ക്കുന്നത്.
 
ജനവാസമേഖലയില്‍ പതിനായിരക്കണക്കിന് പേരുടെ ജീവനെതന്നെ ചോദ്യചിഹ്നമാക്കി നടപ്പിലാക്കുന്ന ഈ പദ്ധതി ഉപേക്ഷിക്കണമെന്ന ആവശ്യവുമായാണ് സമരക്കാര്‍ രംഗത്തെത്തിയിട്ടുള്ളത്. ഇടക്കാലത്ത് ഭരണകൂടം മര്‍ദ്ദിച്ചും കേസ് ചുമത്തിയും അടിച്ചമര്‍ത്തിയ സമരം കഴിഞ്ഞ ഫെബ്രുവരി പതിനാറിനാണ് വീണ്ടും ശക്തിയാര്‍ജ്ജിച്ചത്. സമരം ആരംഭിച്ച് നൂറില്‍പ്പരം ദിവസങ്ങള്‍ കഴിഞ്ഞു നടന്ന 'പൊലീസ് നടപടി' വേണ്ടിവന്നു ഭാഗികമായെങ്കിലും സമരത്തെ ജനശ്രദ്ധയിലെത്തിക്കാനെന്നതും ശ്രദ്ദേയമാണ്‌‍. 
 
വീട്ടമ്മമാരും കുഞ്ഞുങ്ങളുമടക്കം മുന്നൂറിലധികം പേരുടെ അറസ്റ്റും അഞ്ച് വയസ്സ് മുതല്‍ 85 വയസ്സുവരെയുള്ള ആളുകള്‍ക്കേറ്റ പരുക്കുമെല്ലാം വേണ്ടിവന്നു നഗരത്തില്‍ വരെയെത്തിയ പ്രക്ഷോഭം ഒരു വാര്‍ത്തയായി മാറാന്‍‍. എന്നിട്ടും മെട്രോ ഉദ്ഘാടനലഹരിയില്‍ ജനകീയപ്രതിരോധം മുങ്ങിപ്പോയി. എത്രയൊക്കെ അവഗണിച്ചാലും മറച്ചുപിടിച്ചാലും മരണം വരെ ഐഒസി എല്‍പിജി പ്ലാന്റിനെതിരായ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് എല്‍പിജി ടെര്‍മിനല്‍ വിരുദ്ധ ജനകീയ സമരസമിതി നേതാവ് മാഗലിന്‍ വ്യക്തമാക്കിയത്.
 
പുതുവൈപ്പിനില്‍ സമരക്കാരെ പൊലീസ് തല്ലിച്ചതച്ചതില്‍ പ്രതിഷേധിച്ച് വൈപ്പിനില്‍ കോണ്‍ഗ്രസും സമരസമിതിയും ഹര്‍ത്താല്‍ നടത്തിയിരുന്നു. അതിനുശേഷവും അതി ക്രൂരമായ മര്‍ദനമുറകളാണ് പൊലീസ് അവിടെ നടത്തിയത്. മൂന്നുതവണ പൊലീസ് നടത്തിയ ക്രൂരമായ ലാത്തിച്ചാര്‍ജുകള്‍ക്ക് ശേഷമാണ് മുഖ്യമന്ത്രി സമരസമിതിയുമായി കൂടിക്കാഴ്ച നടത്താന്‍ തയ്യാറാണെന്ന് അറിയിച്ചതും തുടര്‍ന്ന് ചര്‍ച്ച നടത്തുകയും ചെയ്തത്.  പുതുവൈപ്പിനില്‍ നടന്ന സമരത്തിന് പിന്നില്‍ തീവ്രവാദികളാണെന്ന വാദമായിരുന്നു പൊലീസ് നിരത്തിയത്.
 
എന്നാല്‍ ആ വാദമെല്ലാം തളളി ഭരണകക്ഷിയായ സിപിഐയും പ്രതിപക്ഷമായ കോണ്‍ഗ്രസും രംഗത്തെത്തി. പൊലീസ് നടത്തിയ നരനായാട്ടാണ് പുതുവൈപ്പില്‍ കണ്ടത്. ആ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കണമെന്നും ഇത്തരം ആളുകളെ നിലയ്ക്ക് നിര്‍ത്താന്‍ സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നുമാണ് കാനം ആവശ്യപ്പെട്ടത്. പുതുവൈപ്പിലുണ്ടായ പൊലീസ് നടപടിയെ ന്യായീകരിക്കാന്‍ കഴിയില്ല. ജനകീയ സമരമാണ് അവിടെ നടക്കുന്നതെന്നും ചെന്നിത്തലയും പറഞ്ഞു.    
 
പ്രശ്നം കൈവിട്ടുപോകുമെന്ന ഘട്ടത്തിലാണ് പുതുവൈപ്പിൽ ഐഒസിയുടെ എൽപിജി ടെർമിനൽ പ്ലാന്റ് നിർമാണം തൽക്കാലത്തേക്കു നിർത്തിവയ്ക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചത്. സമരസമിതിയുമായുള്ള ചർച്ചയെത്തുടർന്നാണു ഈ തീരുമാനം. പദ്ധതി സർക്കാർ ഉപേക്ഷിക്കില്ലെന്നും നാട്ടുകാരുടെ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിസ്ഥിതി അനുമതി മാനദണ്ഡങ്ങൾ ലംഘിക്കുന്നുവെന്ന ആരോപണം ഗൗരവമുള്ളതാണെന്നും അത് പ്രത്യേക സമിതി പരിശോധിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പും നല്‍കി.
 
സമരചരിത്രത്തിന്റെ വലിയ പാരമ്പര്യമുള്ളവരാണ് വൈപ്പിനിലെ ജനങ്ങള്‍. ജീവിക്കാന്‍ വേണ്ടി സമരം ചെയ്ത് ചരിത്രത്തിലേറിയവരാണ് അവരോരോരുത്തരും‍. അതുകൊണ്ടുതന്നെ അവരുടെ ചോദ്യങ്ങള്‍ക്ക് ലാത്തികൊണ്ട് മറുപടി നല്‍കിയാല്‍ മതിയെന്ന രാഷ്ട്രീയ നിലപാടാണ് പിണറായി വിജയനെ പോലെയുള്ള സിപിഐ എമ്മിനുമുള്ളതെങ്കില്‍, ബംഗാളിനെ നോക്കി ചരിത്രം വീണ്ടും ദുരന്തമായി ആവര്‍ത്തിക്കാന്‍ പോകുന്നുവെന്ന് തന്നെയാകും പറയേണ്ടി വരുക.

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

വ്യാജ വെളിച്ചെണ്ണയാണെന്ന് തോന്നിയാല്‍ ഈ നമ്പരില്‍ പരാതിപ്പെടാം

പൊട്ടിയ വൈദ്യുതി ലൈനുകളില്‍ നിന്നുള്ള വൈദ്യുതാഘാതമേറ്റ് തിരുവനന്തപുരത്തും കോഴിക്കോടും രണ്ടുമരണങ്ങള്‍

സര്‍ക്കാര്‍ മുന്നറിയിപ്പ്: ഈ ആപ്പുകള്‍ ഉടനടി നീക്കം ചെയ്യുക, അബദ്ധത്തില്‍ പോലും അവ ഡൗണ്‍ലോഡ് ചെയ്യരുത്

എണ്ണവിലയിൽ കൈ പൊള്ളുമെന്ന പേടി വേണ്ട,ഓണക്കാലത്ത് വിലക്കുറവില്‍ അരിയും വെളിച്ചെണ്ണയും ലഭ്യമാക്കുമെന്ന് സപ്ലൈക്കോ

പ്രാണനിൽ പടർന്ന് ഇരുട്ടിൽ ആശ്വാസത്തിൻ്റെ കരസ്പർശമായ പ്രിയ സഖാവ്, വി എസിന് അന്ത്യാഭിവാദ്യമർപ്പിച്ച് കെ കെ രമ

അടുത്ത ലേഖനം
Show comments