Webdunia - Bharat's app for daily news and videos

Install App

ഭാരതീയതയുടെ സൗരഭം ,അധ്യാപനത്തിന്‍റെ മാധുര്യം

രാധാകൃഷ്ണന്‍റെ 120 മത് ജയന്തി ഇന്ന് ഡോ എസ് രാധാകൃഷ്ണന്‍റെ 120 മത് ജയന്തി

Webdunia
ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായിരുന്ന ഡോ .സര്‍വേപ്പള്ളി രാധാകൃഷ്ണന്‍. സ്വന്തം ധൈഷണികവും തത്വചിന്താപരവുമായ ഔന്നത്യം കൊണ്ടാണ് ആ പരമപദം അലങ്കരിക്കാന്‍ സര്‍വഥാ യോഗ്യനായത്.

അദ്ധ്യാപകനായാണ് അദ്ദേഹം ഔദ്യോഗിക ജീവിതം തുടങ്ങിയത്.അദ്ധ്യാപകന്‍ എന്ന നിലയിലാണ് ലോകപ്രശസ്തനായത്. അദ്ദേഹത്തിന്‍റെ ജന്മദിനമായ സെപ്റ്റംബര്‍ അഞ്ച് ഇന്ത്യയില്‍ അദ്ധ്യാപക ദിനമായി ആചരിക്കുന്നു.

ലോകത്തെ നൂര്രോലം സവ്വകലാശ്ശാലകള്‍ അദ്ദേഹത്തിന് ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. റാജ്യം പരമോന്നത ബഹുമതിയായ ഭാരതരത്നം നല്‍കി. റാഷ്ട്രപതി ആയിരിക്കെ അദ്ദേഹത്തിനാണ് ആദ്യമായി ഭാരത രത്നം ലഭിച്ചത്.

1888 സെപ്റ്റംബര്‍ അഞ്ചിന് അന്നത്തെ മദ്രാസ് സംസ്ഥാനത്തെ തിരുത്തണിയിലാണ് ഡോ രാധാകൃഷ്ണന്‍ ജനിച്ചത്.1975 ഏപ്രില്‍ 17 നു അന്തരിച്ചു. 1962 മെയ് 13 മുതല്‍ 1967 മെയ് 13 വരെ അദ്ദേഹം ഭാരതത്തിന്‍റെ രാഷ്ട്രപതിയായിരുന്നു.

തത്വചിന്തകന്‍ അദ്ധ്യാപകന്‍,നയതന്ത്രജ്ഞന്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ സാംസ്കാരിക നായകന്‍ എന്നീ നിലകളീല്‍ അദ്ദേഹത്തിന്‍റെ സേവനം വില മതിക്കാനാവത്തതാണ്.


വിശ്വ പൗരന്‍

ഇന്ത്യന്‍ തത്വചിന്തയെ പാശ്ചാത്യ ഐഡിയലിസ്റ്റിക് തത്വചിന്തര്‍ക്കു പരിചയപ്പെടുത്തുകയും മനസ്സിലാക്കി ക്കൊടുക്കുകയും അങ്ങനെ ഇന്ത്യന്‍ ദര്‍ശനങ്ങളൂടെ മഹിമ ഉദ് ഘോഷിക്കുകയും ചെയ്തു എന്നതാണ് രാധാകൃഷ്ണന്‍റെ ഏറ്റവും മികച്ച സംഭാവന. ദി ഹിന്ദു വ്യൂ ഓഫ് ലൈഫ്, ഇന്ത്യന്‍ ഫിലോസഫി എന്നിവയാണ് പ്രധാന കൃതികള്‍ .

വസുധൈവ കുടുംബകം - ലോകം ഒരു കുടുംബം - എന്നതായിരുന്നു രാധാകൃഷ്ണന്‍റെ കാഴ്ചപ്പാട്. വിദ്യാഭ്യാസം തൊഴിലോ പദവിയൊ നേടാനുള്ളതല്ല തന്നിലെ ആത്മീയതയെ തിരിച്ചറിയാനുള്ളതാണ് എന്നദ്ദേഹം ഒര്‍മ്മിപ്പിച്ചു.

അവനവന്‍റെ ഉള്ളിലെ ദൈവത്തെ കണ്ടെത്താന്‍ സഹായിക്കുന്ന ഉപാധിയാണ് മതം. യഥാര്‍ഥ ആത്മീയത മതങ്ങള്‍ക്കപ്പുറത്താണ്.സ്വതന്ത്ര സമൂഹമെന്ന സങ്കല്പത്തിന്‍റെ ഇരു വശങ്ങളാണ് ആത്മീയതയും സാമൂഹിക സൗഹാര്‍ദ്ദവും എന്നദ്ദേഹം പറഞ്ഞു.

ഡോ രാധാകൃഷ്ണനെ പോലെ ഒരാള്‍ ഇന്ത്യയേപ്പോളൊരു മഹത്തായ രാജത്തുഇന്‍റെ രാഷ്ട്രപതി ആവുമ്പോള്‍ ആദരിക്കപ്പെടുന്നത് തത്വശാസ്ത്രം കൂടിയാണ് എന്ന് 1962ല്‍ അദ്ദേഃഅം രാഷ്ട്രപതിയായപ്പോള്‍ വിഖ്യാത തത്ത്വ ചിന്തകനായ ബര്‍ട്രാണ്ട് റസ്സല്‍ പറഞ്ഞു.

തത്വശാസ്ത്ര അദ്ധ്യപകന്‍, വി സി, നയതന്ത്രജ്ഞന്‍

തിരുത്തണിയിലും തിരുപ്പതിയിലുമ്മയിരുന്നു രാധാകൃഷ്ണന്‍റെ ചെറുപ്പാകാലം. മദ്രാസില്‍ ഉന്നത വിദ്യാഭ്യാസം നടത്തി . എം. എ ക്ക് പഠിക്കുമ്പോള്‍ എഴുതിയ പ്രബന്ധം അക്കാലത്ത് വലിയ പ്രശംസ പിടിച്ചു പറ്റിയിരുന്നു.

മദ്രാസ് പസിഡന്‍സി കോളജില്‍ തത്വശാസ്ത്രം അദ്ധ്യാപനായി 1909 ല്‍ ജേ-ാലിക്ക് കയറി.1918 ല്‍ മൈസൂര്‍ സര്‍വകലാശാലയില്‍ പ്രൊഫസറായി. 21 ല്‍ കൊല്‍ക്കത്ത സര്‍വകലാശാലയിലെത്തി.

1938-48 കാലത്ത് ബനാറസ് ഹിന്തു സര്‍വകലാശാലയുടെ വൈസ് ചാന്‍സലറയിരുന്നു രാധാകൃഷ്ണന്‍ . പിന്നീട് ഡല്‍ഹി സര്‍വകലാശാലാ വി സി യുമായി

1946-52 കാലത്ത് യുനെസ്കൊയിലെ അംബാസഡര്‍ ആയതോടെയാണ് നയതന്ത്രജ-്ഞന്‍ എന്ന നിലയില്‍ അദ്ദേഹം അറിയപ്പെടുന്നത്, പിന്നീട് 49-52 കാലത്ത് മോസ്കോയിലെ അംബാസഡറായും പ്രവര്‍ത്തിച്ചു


ഓക്സ്ഫോര്‍ഡില്‍

1929 ല്‍ അദ്ദേഹം ഓക്സ് ഫോര്‍ഡിലെ മാഞ്ചസ്റ്റര്‍ കോളജ-ില്‍ പ്രിന്‍സിപ്പാളായി.എസ്റ്റിന്‍ കാര്‍പ്പെന്‍റര്‍ പോയ ഒഴിവിലായിരുന്നു നിയമനം. ഇക്കാലത്ത് ഓക്സ് ഫോര്‍ഡിലെ കുട്ടികള്‍ക്ക് കംപാരറ്റീവ് റിലിജ-ിയനെക്കുറിച്ച് ക്ളസ്സെടുക്കാന്‍ അദ്ദേഹത്തിന് ഒട്ടേറെ അവസരം ലഭിച്ചു.

1936 ഇല്‍ അദ്ദേഹത്തെ പൗരസ്ത്യ മതങ്ങളും എത്തിക്സും എന്ന വിഷയത്തിലെ സന്ദര്‍ശക പ്രൊഫസറായി നിയമിച്ചു.

1952 ല്‍ ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ് ട്രപതി ആവും വരെ അദ്ദേഹം ഈ പദവിയില്‍ തുടര്‍ന്നു. പത്തു കൊല്ലം അദ്ദേഹം ഉപരാഷ്ട്രപതിയായും പ്രവര്‍ത്തിച്ചു. .

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അസമില്‍ പൂര്‍ണമായി ബീഫ് നിരോധിച്ച് സംസ്ഥാന സര്‍ക്കാര്‍

ഓൺലൈൻ തൊഴിൽ വാഗ്ദാനം നൽകി പണം തട്ടിയ കേസിൽ തമിഴ്നാട് സ്വദേശി പിടിയിൽ

സ്‌ക്രാച്ച് കാര്‍ഡ് തട്ടിപ്പ്: പുതിയ തട്ടിപ്പുമായി ഹാക്കര്‍മാര്‍

ന്യൂമര്‍ദ്ദ മഴ കണ്ടിട്ട് ആശ്വാസിക്കേണ്ട! രാജ്യത്ത് വരാന്‍ പോകുന്നത് കൊടും വരള്‍ച്ചയുടെ മാസങ്ങളെന്ന് മുന്നറിയിപ്പ്

സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപം: യൂട്യൂബര്‍മാര്‍ക്കെതിരെ പരാതിയുമായി പി പി ദിവ്യ

Show comments