Webdunia - Bharat's app for daily news and videos

Install App

മന്നം സ്മരണയില്‍ കേരളം

Webdunia
ബുധന്‍, 2 ജനുവരി 2008 (11:48 IST)
WD
സ്വാതന്ത്ര്യ സമര സേനാനി, സാമൂഹ്യ പരിഷ്കര്‍ത്താവ് എന്നിങ്ങനെ പൊതു രംഗത്ത് മായാത്ത പേര് പതിപ്പിച്ച വ്യക്തിയാണ് എന്‍ എസ് സ്ഥാപകനായ മന്നത്ത് പദ്മനാഭന്‍. 2007 ജനുവരി രണ്ട് അദ്ദേഹത്തിന്‍റെ നൂറ്റി മുപ്പത്തിയൊന്നാം ജന്‍‌മ ദിനമാണ്.

1878  ജനുവരി രണ്ടിന് നിലവന ഇല്ലത്തെ ഈശ്വരന്‍ നമ്പൂതിയുടെയും മന്നത്ത് പാര്‍വതി അമ്മയുടെയും മകനായി പദ്മനാഭന്‍ ജനിച്ചു. ഒരു സര്‍ക്കാര്‍ സ്കൂളിലെ അധ്യാപകനായി തൊഴില്‍ ജീവിതം തുടങ്ങിയ മന്നം വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുപത്തിയേഴാം വയസ്സില്‍ അഭിഭാഷകവൃത്തി സ്വീകരിച്ചു.

1914  ഒക്ടോബര്‍ 31 ന് പെരുന്നയിലെ മന്നത്ത് ഭവനില്‍ വച്ച് 14 അംഗങ്ങള്‍ മന്നത്ത് പദ്മനാഭന്‍റെ നേതൃത്വത്തില്‍ സമുദായ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കാനെടുത്ത തീരുമാനമാണ് പില്‍ക്കാലത്ത് നായര്‍ സര്‍വീസ് സൊസൈറ്റി എന്ന പേരിലുള്ള ബൃഹദ് സംഘടനയായി പരിണമിച്ചത്. സമുദായഉന്നമനത്തെ ലക്‍ഷ്യമിട്ട് തുടങ്ങിയ ‘നായര്‍ ഭൃത്യജന സംഘം’ ആണ് നായര്‍ സര്‍വീസ് സൊസൈറ്റി ആയി മാറിയത്.

സംഘടന രൂപീകരിച്ചതു കൊണ്ട് പ്രവര്‍ത്തന മേഖല ചുരുക്കാന്‍ പദ്മനാഭന്‍ ഒരുക്കമായിരുന്നില്ല. 1924 ല്‍ വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്ത് തൊട്ടുകൂടായ്മയ്ക്കെതിരെയുള്ള ഐതിഹാസിക സമരത്തിലും അദ്ദേഹം പങ്കാളിയായി. 1947 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അംഗമായ അദ്ദേഹം തിരുവിതാം കൂര്‍ ദിവാനായ സര്‍ സി പിയുടെ ഏകാധിപത്യ ഭരണത്തിനെതിരെയുള്ള പ്രക്ഷോഭത്തിലും പങ്കാളിയായി.

1949  ല്‍ നടന്ന തെരഞ്ഞെടുപ്പിലൂടെ മന്നത്ത് പദ്മനാഭന്‍ തിരുവിതാംകൂര്‍ ലെജിസ്ലേറ്റിവ് അസംബ്ലിയിലെത്തി. 1959 നടത്തിയ വിമോചന സമരം സംസ്ഥാന സര്‍ക്കാരിനെ നിലം‌പൊത്തിച്ചു. കമ്യൂണിസ്റ്റ് മന്ത്രി സഭയിലെ വിദ്യാഭയാസമന്ത്രിയായിരുന്ന ജോസഫ് മുണ്ടശേരി കൊണ്ടുവന്ന വിദ്യാസ ബില്ല് കടുത്ത എതിര്‍പ്പിന് പാത്രമാവുകയും വിമോചന സമരത്തില്‍ കലാശിക്കുകയും ആയിരുന്നു.

വിമോചന്‍ സമരത്തെ തുടര്‍ന്ന് 1959 ജൂലൈ 31 ന് ഇ എം എസിന്‍റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് മന്ത്രി സഭ വീണു. തുടര്‍ന്ന് കേരളത്തില്‍ രാഷ്ട്രപതി ഭരണം നടത്തി.

നായര്‍ സര്‍വീസ് സൊസൈറ്റിയുടെ സെക്രട്ടറിയായി 31 വര്‍ഷവും പ്രസിഡന്‍റായി മൂന്ന് വര്‍ഷവും സേവനം അനുഷ്ഠിച്ച മന്നത്ത് പദ്മനാഭന്‍ 1970 ഫെബ്രുവരി 25 ന് നിര്യാതനായി. ഇന്ത്യന്‍ രാഷ്ട്രപതിയില്‍ നിന്ന് ‘ഭാരത കേസരി’ പുരസ്കാരം നേടിയ മന്നത്തിന് 1966ല്‍ പദ്മഭൂഷണും ലഭിച്ചിരുന്നു.
console.log("hello");

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Congress Cyber Attack against Divya S Iyer IAS: ദിവ്യ എസ് അയ്യറിനെതിരെ കോണ്‍ഗ്രസ് സൈബര്‍ ആക്രമണം

മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ ശ്രദ്ധിച്ചില്ല; പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ രണ്ട് പെണ്‍കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു

കോട്ടയത്ത് മീനച്ചലാറ്റില്‍ അഭിഭാഷകയും രണ്ടു മക്കളും മരിച്ച നിലയില്‍

വീണ്ടും ചൈനയുടെ കടുംവെട്ട്: അമേരിക്കന്‍ വിമാന കമ്പനിയായ ബോയിങ്ങുമായുള്ള ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം

മുസ്ലിങ്ങള്‍ പഞ്ചറൊട്ടിക്കുന്നവര്‍; മോദിയുടെ വര്‍ഗീയ പരാമര്‍ശത്തില്‍ വിമര്‍ശനം ശക്തം

അടുത്ത ലേഖനം
Show comments