ആറ്റിങ്ങലില്‍ മത്സരിക്കാന്‍ അടൂര്‍ പ്രകാശ്, സമ്പത്തിനെ മലര്‍ത്തിയടിക്കുമോ?

Webdunia
തിങ്കള്‍, 31 ഡിസം‌ബര്‍ 2018 (10:46 IST)
തെരഞ്ഞെടുപ്പ് തോല്‍‌വിയറിയാത്ത കോണ്‍ഗ്രസ് നേതാവാണ് അടൂര്‍ പ്രകാശ്. ഇപ്പോഴത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാറിനെ തോല്‍പ്പിച്ചാണ് അടൂര്‍ പ്രകാശ് കോന്നി നിയമസഭാമണ്ഡലത്തില്‍ വിജയത്തുടക്കം കുറിക്കുന്നത്. അന്നുതൊട്ട് ഇന്നുവരെ അടൂര്‍ പ്രകാശാണ് കോന്നിയുടെ എം എല്‍ എ.
 
എന്നാല്‍ ഇത്തവണ ലോകസഭാ തെരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശ് ആറ്റിങ്ങല്‍ മണ്ഡലത്തില്‍ മത്സരിക്കാനിറങ്ങുമെന്നാണ് സൂചന. രണ്ടുതവണ ആറ്റിങ്ങലിലെ ജനങ്ങള്‍ എം പിയാക്കി പാര്‍ലമെന്‍റിലേക്ക് അയച്ച എ സമ്പത്തിനെ നേരിടാനാണ് അടൂര്‍ പ്രകാശിനെ കോണ്‍ഗ്രസ് ഇറക്കുന്നത്.
 
ഇക്കാര്യത്തില്‍ അടൂര്‍ പ്രകാശും സമ്മതം അറിയിച്ചുകഴിഞ്ഞു. രണ്ടുതവണ വിജയിച്ച സമ്പത്തിനെ ഇത്തവണ കൂടി ആറ്റിങ്ങലില്‍ ഇറക്കാന്‍ തന്നെയാണ് സി പി എം തീരുമാനം. മാറിയ രാഷ്ട്രീയ സാഹചര്യത്തിലും സമ്പത്തിന്‍റെ വ്യക്തിപ്രഭാവം ഗുണമാകുമെന്ന് സി പി എം വിലയിരുത്തുന്നു.
 
എന്നാല്‍ ഏത് ശക്തനായ എതിരാളിയെയും മലര്‍ത്തിയടിക്കാനുള്ള രാഷ്ട്രീയകൌശലം കൈമുതലായുള്ള വ്യക്തിയാണ് അടൂര്‍ പ്രകാശ്. തുടര്‍ച്ചയായി വിജയിച്ചുവന്ന കോന്നി നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ തവണ അടൂര്‍ പ്രകാശിന് മുന്നില്‍ പ്രതിസന്ധികള്‍ ഏറെയുണ്ടായിരുന്നു. എന്നാല്‍ ആ പ്രതിസന്ധികള്‍ക്കിടയിലും സി പി എമ്മിന്‍റെ ആര്‍ സനല്‍കുമാറിനെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണ് അടൂര്‍ പ്രകാശ് വീഴ്ത്തിയത്.
 
എന്തായാലും അടൂര്‍ പ്രകാശിന്‍റെ വരവോടെ ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തില്‍ തീപാറുന്ന പോരാട്ടം നടക്കുമെന്ന് ഉറപ്പിക്കാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഡി സതീശന് പൂര്‍ണ പിന്തുണ, എപ്പോഴും പാര്‍ട്ടിയുടെ ശക്തനായ വക്താവായിരിക്കുമെന്ന് കെ സുധാകരന്‍

Pinarayi Vijayan: പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

വീടിന്റെ പുറകുവശത്തെ വാതിൽ വഴി സ്ഥലംവിട്ട് ചെന്നിത്തല; സതീശനു അഭിനന്ദനമില്ല !

കൂടുതൽ എംഎൽഎമാർ പിന്തുണച്ചത് വേണുഗോപാലിനെ; സതീശനെ തിരഞ്ഞെടുക്കാനുള്ള കാരണം പറയാതെ എഐസിസി

ഇടഞ്ഞ് കെ.സി.വേണുഗോപാൽ; തുണയായത് സതീശന്റെ ജമാഅത്തെ ഇസ്ലാമി ബന്ധം

അടുത്ത ലേഖനം
Show comments