Select Your Language

Notifications

webdunia
webdunia
webdunia
webdunia

എത്ര ഓര്‍ത്തിട്ടും കാര്യമില്ല; അവര്‍ പണിതരും, ഉറപ്പായിട്ടും തരും !

ചമ്മല്ലേ; നാളെയാണ് ആ ദിവസം

എത്ര ഓര്‍ത്തിട്ടും കാര്യമില്ല; അവര്‍ പണിതരും, ഉറപ്പായിട്ടും തരും !
, വെള്ളി, 31 മാര്‍ച്ച് 2017 (11:23 IST)
കഴിഞ്ഞ തവണ രാവിലെ തന്നെ കൂട്ടുകാരന്‍ തന്ന ഉപ്പിട്ട ചായകുടിച്ച്‌ ആകെ നാറി. എന്നാല്‍ ഇത്തവണ മാര്‍ച്ച്‌ 31ന്‌ രാത്രി തന്നെ നമ്മളില്‍ ചിലരെങ്കിലും ഈ വര്‍ഷമെങ്കിലും ഞാന്‍ വിഡ്ഡിയാകാന്‍ നിന്ന് കൊടുക്കില്ലെന്ന്‌  ഉഗ്രപ്രതിജ്ഞയെടുത്തായിരിക്കും കിടന്നുറങ്ങുക. എന്നാല്‍ പുലരുന്നതോടെ ഏപ്രില്‍ ഒന്ന്‌ അതായത്‌ ലോക വിഡ്‌ഢിദിനം പുലര്‍ന്നുവെന്ന കാര്യം ചിലപ്പോള്‍ മറന്നു പോകും. അതാണ് ഏപ്രില്‍ ഒന്നിന്റെ സ്വഭാവം.
 
തമാശയ്ക്കു വേണ്ടി ചെറുതും വലുതുമായ തോതില്‍ ആളുകളെ ഉപദ്രവിക്കുക, കള്ളം പറയുക, വിഡ്ഡിയാക്കുക തുടങ്ങിയ കാര്യങ്ങാളാണ് ഈ ദിനത്തില്‍ ചെയ്യുന്നത്. ഏപ്രില്‍ ഒന്ന്‌ ഓര്‍മ്മയുള്ള വിരുതന്മാരും വിരുതത്തികളും ചേര്‍ന്ന്‌ നമ്മളെ വിഡ്‌ഢികളാക്കുന്നത് ഒരു രസം തന്നെ ആണ്. വിഡ്‌ഢികളുടെയും വിഡ്‌ഢികളാക്കപ്പെടുന്നവരുടെയും ദിനമായി കാണുന്ന ഏപ്രില്‍ ഒന്ന്‌ സ്വന്തം മണ്ടത്തരങ്ങളെക്കുറിച്ചോര്‍ത്ത്‌ ചിരിക്കാനുള്ള അവസരം കൂടിയാണ്.
 
ഈ വിഡ്ഡിദിനം ആചരിച്ചു തുടങ്ങിയതിന് പിന്നിലെ രഹസ്യം എന്താണെന്നോ? 1582ല്‍ ഫ്രാന്‍സില്‍ ചാള്‍സ് ഒമ്പാതാമന്‍ കലണ്ടര്‍ പരിഷ്കരിച്ചു. അതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് കൂടുതല്‍ പ്രചാരം നേടിയത്.
 
1582ന് മുമ്പ് പുതുവര്‍ഷം ആഘോഷിച്ചിരുന്നത് മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 1 വരെയായിയിരുന്നു. അന്നാല്‍ ചാള്‍സ് ഒമ്പതാമനാണ് അത് ഡിസംബര്‍ 25 മുതല്‍ ജനുവരി 1 വരെയുള്ള കാലയളവിലേക്ക് മാറ്റി. അന്നത്തെ സാധാരണക്കാരായ പലരും വിവരം ലഭിക്കാതതിനെ തുടര്‍ന്ന് ഏപ്രില്‍ 1 പുതുവര്‍ഷമായി ആഘോഷിച്ചു. ഏപ്രില്‍ 1ന് പുതുവര്‍ഷം ആഘോഷിച്ച വിവരദോഷികളെക്കുറിച്ച് മറ്റുള്ളവര്‍ ഏപ്രില്‍ ഫൂള്‍ എന്ന് എന്ന് വിളിച്ചിരുന്നന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശശീന്ദ്രനെതിരായ ഫോണ്‍കെണി വിവാദം: മംഗളം ചാനല്‍ മേധാവിയടക്കം ഒമ്പത് പേര്‍ക്കെതിരെ കേസ്; ഐടി ആക്ടും ഗുഢാലോചന കുറ്റവും ചുമത്തി