Webdunia - Bharat's app for daily news and videos

Install App

ഗോ സംരക്ഷകരെന്ന് പറഞ്ഞ് നടക്കുന്നവരുടെ അഴിഞ്ഞാട്ടം വർധിപ്പിക്കാനോ ഈ ബീഫ് നിരോധനം ?

നിയമം ലംഘിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്ന ഒന്നാണോ കേന്ദ്രത്തിന്റെ ഈ കശാപ്പ് നിരോധനം ?

സജിത്ത്
ചൊവ്വ, 30 മെയ് 2017 (15:53 IST)
കന്നുകാലികളെ കൊല്ലുന്നതു നിരോധിച്ചും അവയുടെ വില്‍പ്പന നിയന്ത്രിച്ചുകൊണ്ടുമുള്ള കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനം ആളുകൾക്കിടയിൽ ഇപ്പോളും വലിയ പ്രതിഷേധമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരമൊരു നിയന്ത്രണത്തിനെതിരെ രൂക്ഷമായ പ്രതികരണവുമായി പല ആളുകളും രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യൽമീഡിയയിലെ പ്രധാന വിഷയവും ബീഫ് നിരോധനം തന്നെയാണ്.
 
കേന്ദ്രപരിസ്ഥിതി മന്ത്രാലയമാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്. 1960ലെ പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ടു അനിമൽസ് ആക്ട് അനുസരിച്ചാണ് രാജ്യത്ത് വരുംദിവസങ്ങളിൽ ചൂടേറിയ ചർച്ചകൾക്കും വിവാദങ്ങൾക്കും കാരണമാകുന്ന ഉത്തരവിറക്കിയിരിക്കുന്നത്. കാള, പോത്ത്, പശു, ഒട്ടകം എന്നീ മൃഗങ്ങളാണ് നിരോധനത്തിന്റെ പട്ടികയിൽ വരുന്നത്. രാജ്യത്ത് കന്നുകാലി കശാപ്പ് പൂർണമായും നിരോധിക്കുന്നതാണ് ഈ ഉത്തരവ്. 
 
കശാപ്പ് നിരോധനത്തില്‍ ഇടതുവലതു സംഘടനകളെല്ലാം പല തരത്തിലുള്ള പ്രതിഷേധ പരിപാടികളാണ് നടത്തുന്നത്. കോഴിക്കോട് വെച്ച് എസ്എഫ്‌ഐ ബീഫ് ഫെസ്റ്റ് നടത്തി. ഇത്തരം ഫാസിസത്തിന് മുന്നില്‍ തല കുനിക്കുന്നതല്ല ജനാധിപത്യമെന്നാണ് എസ്‌എഫ്‌ഐ നേതാക്കള്‍ പറയുന്നത്. അതുപോലെയൂത്ത് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂരില്‍ മാടിനെ പരസ്യമായി കശാപ്പ് ചെയ്ത് വിതരണം ചെയ്തു.
 
പശു സംരക്ഷകർ എന്ന് പറഞ്ഞ് നടക്കുന്നവരുടെ അഴിഞ്ഞാട്ടം വർധിപ്പിക്കാൻ മാത്രമേ ഈ നിരോധനം സഹായിക്കുകയുള്ളൂ. അങ്ങനെ സംഭവിച്ചാല്‍ ആക്രമിക്കപ്പെടുന്നവരുടെ എണ്ണം ഇനിയും വർധിക്കും. ശരിക്കും പറഞ്ഞാൽ രാജ്യത്ത് ഇരു കാലികളുടെ കാലമൊക്കെ കഴിഞ്ഞിരിക്കുന്നു. ഇത് നാൽക്കാലികളുടെ കാലമാണ്. അവർക്കായി ആധാർ കാർഡും ആംബുലൻസും വരെ പ്രാബല്യത്തില്‍ വന്നു.  
 
ഒരു കൂട്ടം മതവിഭാഗക്കാരെ മാത്രം ലക്‌ഷ്യം വെച്ചുകൊണ്ടാണ് ഈ വിജ്ഞ്ജാപനമെന്ന കാര്യം വ്യക്തമാണ്. സം​ഘ്പ​രി​വാ​ർ രാ​ഷ്​​ട്രീ​യ​വും ഇ​തി​നു പി​ന്നി​ലു​ണ്ട്. ബ​ലി ന​ൽ​കാ​ൻ പാ​ടി​ല്ലെ​ന്ന നി​ബ​ന്ധ​ന വ​ഴി വി​ശ്വാ​സ​ത്തി​ലും ക​ത്തി​വെ​ക്കു​ക​യാ​ണ് കേ​ന്ദ്രം. പാ​ലി​നും മ​റ്റു​മാ​യി വ​ള​ർ​ത്തു​ന്ന കാ​ലി​ക​ളെ, അ​തി​നു കൊ​ള്ളാ​താ​കുേ​മ്പാ​ൾ വി​റ്റൊ​ഴി​വാ​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്ക് ആ ​ഇ​ന​ത്തി​ൽ കി​ട്ടു​ന്ന വ​രു​മാ​നം ഇ​ല്ലാ​താ​ക്കു​ക കൂ​ടി​യാ​ണ് ഈ നടപടിയിലൂടെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​ത്. 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്തിനും സർക്കാരിനുമൊപ്പം, തുർക്കിയുമായുള്ള എല്ലാ സഹകരണവും അവസാനിപ്പിച്ചെന്ന് ജാമിയ മില്ലിയ സർവകലാശാല

ഭാവന കൂട്ടി പറഞ്ഞതാണ്; വെളിപ്പെടുത്തലില്‍ മലക്കം മറിഞ്ഞ് ജി സുധാകരന്‍

വനിതാ അഭിഭാഷകയെ മര്‍ദിച്ച കേസ്: അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസ് പിടിയില്‍

വയോജനങ്ങളുടെ സമഗ്രക്ഷേമം ലക്ഷ്യം, ഈ സർക്കാർ പദ്ധതികളെ പറ്റി അറിയാമോ

മെട്രോ സ്റ്റേഷനുകളിലെ മഞ്ഞ ടൈലുകള്‍ എന്താണ് സൂചിപ്പിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാമോ

അടുത്ത ലേഖനം
Show comments