സമരം പൊളിഞ്ഞതോടെ ബിജെപിയില്‍ പൊട്ടിത്തെറി; ഉടക്കുമായി മുരളീധരനും സുരേന്ദ്രനും

Webdunia
തിങ്കള്‍, 21 ജനുവരി 2019 (18:53 IST)
ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ബിജെപിയില്‍ ആശയക്കുഴപ്പം രൂക്ഷമാകുന്നു. സെക്രട്ടേറിയറ്റ് നടയിൽ നടത്തിവന്ന നിരാഹാരസമരം വിജയം കണ്ടില്ലെന്ന സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയുടെ തുറന്നു പറച്ചിലും എങ്ങുമെത്താതെ സമരം അവസാനിപ്പിച്ചതുമാണ് പാർട്ടിയിൽ ഭിന്നസ്വരം ശക്തമാകാന്‍ കാരണം.

ബിജെപി ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കാതിരുന്നത് പ്രതിഷേധങ്ങള്‍ക്ക് ശക്തി കുറഞ്ഞു പോയതു കൊണ്ടാണെന്ന നിലപാടാണ് പാര്‍ട്ടിയിലെ ഒരു ശക്തമായ വിഭാഗത്തിനുള്ളത്. നിരാഹാരസമരം അവസാനിപ്പിച്ച പരിപാടിയിൽ വി മുരളീധരൻ എംപിയും ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രനും പങ്കെടുക്കാതിരുന്നത് ശ്രീധരന്‍ പിള്ളയുടെ നിലപാടുകളോടുള്ള എതിര്‍പ്പ് മൂലമാണ്.

ശബരിമലയില്‍ നിന്നും സെക്രട്ടേറിയറ്റ് പടിക്കലേക്ക് സമരം മാറ്റിയപ്പോള്‍ തന്നെ പാര്‍ട്ടിയില്‍ എതിര്‍ സ്വരങ്ങള്‍ ശക്തമായിരുന്നു. സമരം വിജയം കാണില്ലെന്ന് പല നേതാക്കളും നേതൃത്വത്തെ അറിയിക്കുകയും ചെയ്‌തു. ഇതിനിടെ നടത്തിയ ഹര്‍ത്താലുകളും തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളും പൊതുസമൂഹത്തിനു മുമ്പില്‍ സമരത്തിന്റെ പ്രാധാന്യം നശിപ്പിച്ചെന്നുമാണ് നിഗമനം.

ലോക്‍സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സമരം അവസാനിപ്പിച്ചത് ഇതുവരെയുണ്ടാക്കിയ നേട്ടങ്ങള്‍ നശിപ്പിക്കുമെന്ന ശക്തമായ തുറന്നു പറച്ചിലുകള്‍ നേതൃത്വത്തില്‍ തന്നെയുണ്ട്. പ്രമുഖ സംസ്ഥാന നേതാക്കളും ഈ അഭിപ്രായക്കാരാണ്. പ്രതിഷേധം എങ്ങനെ തുടരണമെന്ന് ശബരിമല കര്‍മസമിതിയുമായി ആലോചിക്കുമെന്ന  സംസ്ഥാന അധ്യക്ഷന്റെ നിലപാടുകള്‍ക്കെതിരെയും എതിര്‍പ്പ് ശക്തമാണ്.

മുരളീധര പക്ഷമാണ് സംസ്ഥാന നേതൃത്വത്തിനെതിരെ തിരിയുന്നത്. ചിത്തിര ആട്ടവിശേഷത്തിനിടെ സന്നിധാനത്തുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് സുരേന്ദ്രൻ അറസ്റ്റിലായതും ഈ സമയത്ത് സംസ്ഥാന ഘടകമെടുത്ത മൃദുസമീപനമാണ് മുരളീധര വിഭാഗത്തെ ചൊടിപ്പിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വര്‍ണ്ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ പ്രതിക്കൂട്ടിലാക്കി ഹൈക്കോടതിയുടെ വിമര്‍ശനം

കണ്ണൂരില്‍ നവജാത ശിശുവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റില്‍

എ ഐ മസ്കിനെ സമ്പന്നനാക്കുമായിരിക്കും, ദശലക്ഷം പേർക്കെങ്കിലും തൊഴിൽ ഇല്ലാതെയാകും മുന്നറിയിപ്പുമായി എ ഐയുടെ ഗോഡ് ഫാദർ

'ഓപ്പറേഷന്‍ സര്‍ക്കാര്‍ ചോരി'; ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്താതിരിക്കാന്‍ 25 ലക്ഷം കള്ളവോട്ടുകള്‍, വീണ്ടും രാഹുല്‍

മുസ്ലീം പുരുഷന്റെ രണ്ടാം വിവാഹത്തിന് ആദ്യ ഭാര്യയുടെ സമ്മതം നിര്‍ബന്ധം, സുപ്രധാന ഇടപെടലുമായി ഹൈക്കോടതി

അടുത്ത ലേഖനം
Show comments