Webdunia - Bharat's app for daily news and videos

Install App

Fathers Day 2025: എന്തുകൊണ്ടാണ് ഫാദേഴ്സ് ഡേ ഇന്ന് ആഘോഷിക്കുന്നത്, പിന്നിലുള്ള കഥ എന്തെന്ന് അറിയാമോ

അഭിറാം മനോഹർ
ഞായര്‍, 15 ജൂണ്‍ 2025 (12:18 IST)
AI Generated
നമുക്ക് എല്ലാര്‍ക്കും അമ്മയുടെ സ്നേഹവും ത്യാഗവും കുറിച്ച് എഴുതാനും സോഷ്യല്‍ മീഡിയയില്‍ അതിനെ പുകഴ്ത്തി പറയാനും സമയം ഏറെയുണ്ട്. ഈ ആഘോഷങ്ങള്‍ക്കിടയില്‍ ജീവിതത്തില്‍ വലിയ കൈതാങ്ങായി നില്‍ക്കുന്ന അച്ഛനെ പലപ്പോഴും നമ്മള്‍ ആഘോഷിക്കാന്‍ മറക്കുകയാണ് പതിവ്.അമ്മയുടെ സ്‌നേഹത്തിനൊപ്പം അച്ഛന്റെ അടക്കിപ്പിടിച്ച സ്‌നേഹവും  ത്യാഗവും അദ്ധ്വാനവുമാണ് മക്കള്‍ക്ക് നല്ല ജീവിതം സമ്മാനിക്കുന്നത്. അമ്മമാര്‍ക്ക് ഒരു ദിവസം എന്നത് പോലെ തന്നെ അച്ഛന്മാരുടെ ത്യാഗത്തെയും അദ്ധ്വാനത്തെയും സ്‌നേഹത്തെയുമെല്ലാം ആഘോഷിക്കാന്‍ പിതാക്കന്മാര്‍ക്കും ഒരു ദിവസം എന്ന നിലയിലാണ് ഫാദേഴ്‌സ് ഡേ ആഘോഷിച്ച് തുടങ്ങിയത്.
 
 
 
ഫാദേഴ്‌സ് ഡേയുടെ ഉത്ഭവം അമേരിക്കയിലാണ്. 1910-ല്‍ വാഷിംഗ്ടണ്‍ സംസ്ഥാനത്താണ് ആദ്യമായി ഫാദേഴ്‌സ് ഡേ ആചരിച്ചത്. മാതൃദിനം പോലെ പിതാക്കളുടെയും സ്നേഹത്തിനും ത്യാഗത്തിനും ആദരവുമനസിലാക്കി അതിന് ഒരു പ്രത്യേക ദിവസമുണ്ടാകണമെന്ന് സോണോറ സ്മാര്‍ട്ട് ഡോഡ് എന്ന സ്ത്രീയായിരുന്നു ആദ്യം നിര്‍ദ്ദേശിച്ചത്. അമേരിക്കന്‍ പ്രസിഡന്റുമാരായ കാല്‍വിന്‍ കൂളിഡ്ജും (1924), പിന്നീട് ലിന്‍ഡന്‍ ബി. ജോണ്‍സണും (1966) ഈ ദിനത്തെ ഔദ്യോഗികമായി അംഗീകരിക്കുകയും ജൂണ്‍ മാസത്തിലെ മൂന്നാം ഞായറാഴ്ച ആചരിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. ജൂണ്‍ മാസത്തിലെ മൂന്നാം ഞായറാഴ്ചയാണ് ആഗോളതലത്തില്‍ കൂടുതലായും ആഘോഷിക്കുന്നത്. അതുകൊണ്ടാണ് ഇത്തവണ ഫാദേഴ്‌സ് ഡേ ജൂണ്‍ 15, 2025 തിയതിയില്‍ വരുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

ആദിവാസി സ്ത്രീയുടെ മരണം കൊലപാതകമെന്ന് പോലീസ്

Fathers Day 2025: എന്തുകൊണ്ടാണ് ഫാദേഴ്സ് ഡേ ഇന്ന് ആഘോഷിക്കുന്നത്, പിന്നിലുള്ള കഥ എന്തെന്ന് അറിയാമോ

ഇസ്രയേലിൽ കനത്ത നാശം വിതച്ച് ഇറാൻ; ഇരുന്നൂറിലേറെ പേർക്ക് പരിക്ക്, നിരവധി പേരെ കാണാനില്ല

Fathers Day Wishes in Malayalam: അച്ഛന്മാർക്ക് വേണ്ടിയൊരു ദിനം, ഫാദേഴ്സ് ഡേയിൽ പ്രിയപ്പെട്ട അച്ഛന് ആശംസകൾ നേരാം

‘കുളിപ്പിക്കാൻ കൊടുത്ത പൂച്ചയെ അവർ കൊന്നു’; എറണാകുളം പെറ്റ് ഹോസ്പിറ്റലിനെതിരെ നാദിർഷ

അടുത്ത ലേഖനം
Show comments