Webdunia - Bharat's app for daily news and videos

Install App

ആര്‍ത്തവം മരണമാണെന്ന ധാരണയില്‍ ഒളിഞ്ഞു നില്‌ക്കുന്നത് ജന്‌മിത്വ നിലപാടോ ?

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്കിയാല്‍ ?

Webdunia
ചൊവ്വ, 23 ഓഗസ്റ്റ് 2016 (19:17 IST)
നാടുവാഴിത്തത്തിന്റെ മാടമ്പിത്തരത്തില്‍ നിന്നും നാട് ഒരുപാട് മുന്നോട്ടു പോയെന്നാണ് പൊതുവേയുള്ള നിഗമനം, വിലയിരുത്തല്‍. എന്നാല്‍, ചില വിഷയങ്ങളെങ്കിലും അധികാരപ്പെട്ടവര്‍ കൈക്കൊള്ളുന്ന നടപടികള്‍ പലപ്പോഴും ജന്മിതത്വത്തിന്റെ മാറ്റൊലിയായാണ് പ്രത്യക്ഷപ്പെടാറുള്ളത്. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്കുന്ന വിഷയത്തില്‍ ബന്ധപ്പെട്ടവര്‍ സ്വീകരിച്ചിരിക്കുന്ന നിലപാടുകളും മറ്റും കേരള സമൂഹത്തില്‍ ഇപ്പോഴും ഒരു ജന്മിത്വനിലപാട് നിലനില്‍ക്കുന്നു എന്നതിന് തെളിവാണ്. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടി തന്നെയാണ് ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്ന നടപടി ഫ്യൂഡലിസത്തിന്റെ വേറൊരു മുഖമാണെന്ന് പറഞ്ഞത്.
 
ഫ്യൂഡലിസത്തില്‍ അധികാരവും നിയമവുമെല്ലാം ചില അധികാരപരിധികള്‍ക്കുള്ളില്‍ കേന്ദ്രീകൃതമാകും. കാലം, ഇത്രയേറെ കഴിഞ്ഞിട്ടും ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം വേണമെന്ന് വാദിക്കുമ്പോള്‍ അതിനെ നഖശിഖാന്തം എതിര്‍ക്കുന്നവര്‍ കാലത്തിനനുസരിച്ച് തത്കാലം ചിന്താധാരകളെ മാറ്റിവിടാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കുകയാണ്. കാലങ്ങളയി ശബരിമലയില്‍ പിന്തുടര്‍ന്നു വരുന്ന ആചാരമാണ് മണ്ഡലമാസ പൂജയും 41 ദിവസത്തെ വ്രതവും അതിനെ തുടര്‍ന്ന് വിശ്വാസികള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന ആചാരവും അനുഷ്‌ഠാനവും. പത്തുവയസ്സിനും അമ്പതു വയസ്സിനും ഇടയിലുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കാതിരുന്നത് ശുദ്ധിയോടെ 41 ദിവസത്തെ വ്രതം പൂര്‍ത്തിയാക്കാന്‍ കഴിയില്ല എന്ന കാരണത്തലാണ്. എന്നാല്‍, ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ചായിരിക്കും ഒരുപക്ഷേ, പണ്ടുകാലത്ത് സ്ത്രീകള്‍ ശബരിമലയിലേക്ക് വരേണ്ട എന്ന തീരുമാനത്തിനു പിന്നില്‍.
 
പുതിയ കാലത്തില്‍, സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശനം വേണമെന്ന് ബഹളമുണ്ടാക്കുമ്പോള്‍ അതിനു പിന്നില്‍ സ്ത്രീ-പുരുഷ സമത്വമാണ് ഉന്നയിക്കുന്നത്. എന്നാല്‍, ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കരുതെന്ന് പറയുന്നവരില്‍ മലയാളത്തിലെ പ്രമുഖ കവയിത്രിയും ഉള്‍പ്പെടുന്നുണ്ട് എന്നതാണ് സത്യം. ഉള്ളതു പറഞ്ഞാല്‍, ഇത്രയും കാലം ഇല്ലാതിരുന്ന ഒരു അവകാശം പുതുതായി സ്ത്രീകള്‍ക്ക് ആവശ്യമില്ല എന്ന നിലപാട് തന്നെയാണ് ഭൂരിഭാഗത്തിന്റെയും. കാലങ്ങളായി സ്ത്രീകള്‍ അകറ്റി നിര്‍ത്തപ്പെടുന്ന ഇടങ്ങളിലേക്ക് മാറിയ കാലത്തിന്റെയും ചിന്തയുടെയും ആനുകൂല്യം മുതലാക്കി ആരും വരേണ്ടതില്ല എന്നു തന്നെയാണ് അധികാരവര്‍ഗം പറയാതെ പറയുന്നത്.
 
ആര്‍ത്തവം അശുദ്ധകാലമാണെന്നും അതാണ് കാരണമെന്നും പറയുന്നത് ശുദ്ധ മണ്ടത്തരമാണ്. മനുഷ്യകുലത്തിന്റെ നിലനില്പിനു തന്നെ അനിവാര്യമായ ഒന്നാണ് ആര്‍ത്തവം. അതിനെ തീണ്ടാപ്പാടകലെ നിര്‍ത്തിക്കൊണ്ട് വിശ്വാസം സംരക്ഷിക്കാന്‍ സമുദായത്തിലും സമൂഹത്തിലും തലപ്പത്തുള്ളവര്‍ ഓരോ കാലഘട്ടത്തിലും ഓരോ കാരണങ്ങളും ഓരോ വിശദീകരണങ്ങളും കൊണ്ടു വന്നു. നിലവിലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയ പ്രയാര്‍ ഗോപാലകൃഷ്‌ണന്‍ ആര്‍ത്തവത്തെ മരണത്തോട് ഉപമിച്ചത് ആയിരുന്നു ഈയടുത്ത് വിവാദമായത്.
 
“ആര്‍ത്തവം എന്നു പറയുന്നതു തന്നെ ഒരു പിണ്ഡം മരിക്കുന്നതിന് തുല്യമാണ്. സാധാരണനിലയില്‍ ഒരു മരണമുണ്ടായാല്‍ പുലയും മറ്റും കാരണം നമ്മള്‍ ക്ഷേത്രങ്ങളില്‍ പോകാറില്ലല്ലോ. അതു തന്നെയാണ് ഇവിടെയും ഉദ്ദേശിക്കുന്നത്” -  എന്നായിരുന്നു പ്രയാര്‍ ഗോപാലകൃഷ്‌ണന്‍ പറഞ്ഞത്. ശാസ്ത്രവും വിജ്ഞാനവും ഇത്രയധികം വികസിച്ച ഒരു കാലഘട്ടത്തില്‍ അതിനോട് ഒരു തരത്തിലും യോജിക്കാത്ത വിധത്തിലുള്ള അഭിപ്രായപ്രകടനം നടത്തിയതാണ് ഗോപാലകൃഷ്‌ണന് വിനയായത്.
 
ഒളിംപിക് വേദികളില്‍ പോലും രാജ്യത്തിന്റെ അഭിമാനമുയര്‍ത്താന്‍ പെണ്‍കുട്ടികള്‍ മാത്രം ഉണ്ടായ നവയുഗ കാലഘട്ടത്തിലാണ് ഇങ്ങനെയൊരു വിവാദപ്രസ്താവനയും വിവാദങ്ങളും നടക്കുന്നത് എന്നതു തന്നെയാണ് ശബരിമല വിഷയത്തെ ഇത്രയധികം പ്രസക്തമാക്കുന്നത്.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫിൻജാൽ ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമർദ്ദമായി, ചെന്നൈയിൽ മഴക്കെടുതിയിൽ 3 മരണം, കനത്ത മഴ തുടരുന്നു

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയെ നശിപ്പിക്കുന്ന 5 ശീലങ്ങള്‍, അബദ്ധത്തില്‍ പോലും ഈ തെറ്റുകള്‍ ചെയ്യരുത്

ആധാർ സൗജന്യമായി ഓൺലൈൻ വഴി പുതുക്കാൻ കഴിയുന്നത് ഡിസംബർ 14 വരെ മാത്രം

കൊടുവള്ളി സ്വർണ്ണ കവർച്ച : മുഖ്യ സൂത്രധാരൻ പിടിയിൽ

ഇനി ഹാജര്‍ വേണ്ട! സെക്രട്ടേറിയറ്റില്‍ ഹാജര്‍ പുസ്തകം ഒഴിവാക്കി

അടുത്ത ലേഖനം
Show comments