Webdunia - Bharat's app for daily news and videos

Install App

കസബയില്‍ മമ്മൂട്ടി എന്ത് തെറ്റുചെയ്തു?!

ജോഷി ആന്‍റണി
ചൊവ്വ, 12 ഡിസം‌ബര്‍ 2017 (19:56 IST)
കസബ പോലുള്ള തട്ടുപൊളിപ്പന്‍ മസാല ചിത്രങ്ങളില്‍ മമ്മൂട്ടിയെപ്പോലെ ഒരു മഹാനടന്‍ അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും ഔന്നത്യത്തില്‍ നില്‍ക്കുന്ന ഈ സമയത്ത് അഭിനയിക്കേണ്ട ആവശ്യമുണ്ടോ? കസബയില്‍ ഉള്ളതുപോലെയുള്ള സ്ത്രീ വിരുദ്ധമായ ഡയലോഗുകള്‍ മമ്മൂട്ടിയെപ്പോലെ ഇന്ത്യ മുഴുവന്‍ ആരാധിക്കുന്ന ഒരു നടന്‍ പറയേണ്ട കാര്യമുണ്ടോ? കസബ റിലീസായി ഇത്രയും നാളുകള്‍ക്ക് ശേഷവും ഈ ചോദ്യങ്ങള്‍ ഉയരുകയാണ്. നടി പാര്‍വതിയാണ് ഏറ്റവും ഒടുവില്‍ കസബയെ വിമര്‍ശിച്ച് രംഗത്തെത്തിയത്.
 
എന്നാല്‍ എന്തുകൊണ്ടാണ് മമ്മൂട്ടി ഇത്തരം സിനിമകളില്‍ അഭിനയിക്കുന്നത് എന്ന് പരിശോധിച്ചാല്‍ കിട്ടാവുന്നതേയുള്ളൂ അതിനുള്ള ഉത്തരം. മമ്മൂട്ടി ഒരു നല്ല നടന്‍ മാത്രമല്ല, കോടിക്കണക്കിന് ആരാധകരുള്ള ഒരു മെഗാസ്റ്റാറാണ്. അദ്ദേഹത്തിന് വലിയ വലിയ വിജയങ്ങള്‍ സൃഷ്ടിക്കേണ്ടതുണ്ട്. അത് ഒരു ‘വിജയിച്ച നടന്‍’ എന്ന വിലയിരുത്തലിന് ആവശ്യവുമാണ്.
 
കസബയെ വിമര്‍ശിക്കുന്നവര്‍ എന്തുകൊണ്ടാണ് അദ്ദേഹത്തിന്‍റെ കൈയൊപ്പിനെയോ കുഞ്ഞനന്തന്‍റെ കടയെയോ ഉട്ടോപ്യയിലെ രാജാവിനെയോ ബാല്യകാലസഖിയെയോ കടല്‍ കടന്നൊരു മാത്തുക്കുട്ടിയെയോ കുട്ടിസ്രാങ്കിനെയോ കസബ പോലെ വലിയ ഹിറ്റുകളാക്കി മാറ്റാത്തത്? എന്തുകൊണ്ടാണ് അത്തരം നല്ല സിനിമകള്‍ തിയേറ്ററുകളില്‍ പോയി കാണാന്‍ മനസുകാട്ടാത്തത്? സിനിമ എന്നത് കോടികള്‍ മുതല്‍മുടക്കുള്ള ഒരു ബിസിനസ് കൂടിയാണെന്നും അത് തിരിച്ചുപിടിക്കേണ്ടത് സിനിമാവ്യവസായത്തിന്‍റെ നിലനില്‍പ്പിന് ആവശ്യമാണെന്നും മനസിലാക്കുകയാണ് ആദ്യം വേണ്ടത്.
 
കസബ പോലെയുള്ള സിനിമകളാണ് പ്രേക്ഷകര്‍ സ്വീകരിക്കുകയും വലിയ വിജയങ്ങളാക്കി മാറ്റുകയും ചെയ്യുന്നത് എങ്കില്‍ ഇനിയും കസബകള്‍ ഉണ്ടാവുക തന്നെ ചെയ്യും. മമ്മൂട്ടിയെപ്പോലെയുള്ള മഹാനടന്‍‌മാര്‍ക്ക് തീര്‍ച്ചയായും അതിന്‍റെ ഭാഗമാകേണ്ടിവരികയും ചെയ്യും.
 
പിന്നെ, ബോറടിച്ചിരിക്കുന്ന പ്രേക്ഷകര്‍ക്ക് കസബ പോലെയുള്ള ആക്ഷന്‍ എന്‍റര്‍ടെയ്ന്‍‌മെന്‍റ് സിനിമകളും ആവശ്യമാണ് എന്ന യാഥാര്‍ത്ഥ്യത്തെ തിരിച്ചറിഞ്ഞുകഴിഞ്ഞാല്‍ ഇത്തരം വിമര്‍ശനങ്ങളിലൊന്നും കാര്യമില്ല എന്ന് ബോധ്യപ്പെടുകയും ചെയ്യും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടല്‍; അഞ്ചു ഭീകരരെ സുരക്ഷാസേന വധിച്ചു

ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണം ബാങ്കിലേക്ക്; പ്രതിവര്‍ഷം പലിശയായി ലഭിക്കുന്നത് 10കോടിയോളം രൂപ

ആന എഴുന്നെള്ളിപ്പിന് നിയന്ത്രണങ്ങള്‍: ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

മുംബൈയില്‍ നാവികസേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടുമായി കൂട്ടിയിടിച്ച് അപകടം; 13 പേര്‍ മരിച്ചു

വയനാട് ദുരന്തബാധിതരോട് മുടങ്ങിയ തവണകളുടെ തുക ഉടന്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ട് കെഎസ്എഫ്ഇയുടെ നോട്ടീസ്

അടുത്ത ലേഖനം
Show comments