Webdunia - Bharat's app for daily news and videos

Install App

യുഡിഎഫ് ‘കണ്ടം വഴിയോടും’; ചെങ്ങന്നൂരില്‍ മാണി സിപിഎമ്മിനൊപ്പം!

യുഡിഎഫ് കണ്ടം വഴിയോടും; ചെങ്ങന്നൂരില്‍ മാണി സിപിഎമ്മിനൊപ്പം!

Webdunia
തിങ്കള്‍, 22 ജനുവരി 2018 (18:21 IST)
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് (എം) സിപിഎമ്മിനൊപ്പം നില്‍ക്കുമെന്ന് റിപ്പോര്‍ട്ട്. വിഷയം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്‌ത ശേഷമായിരിക്കും കെഎം മാണി അന്തിമ തീരുമാനമെടുക്കുക. യുഡിഎഫിലേക്ക് മടങ്ങില്ലെന്ന മാണിയുടെ പരസ്യ പ്രസ്‌താവന ഈ നീക്കത്തിന്റെ ഭാഗമാണെന്നാണ് സൂചന.

ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ കേരളാ കോണ്‍ഗ്രസിന് (എം) ശക്തമായ സ്വാധീനമുണ്ട്. തിരുവന്‍‌വണ്ടൂര്‍, മാന്നാര്‍, വെണ്മണി എന്നീ ഭാഗങ്ങളിലും മാണി വിഭാഗം ശക്തമാണ്. മണ്ഡലത്തില്‍ ശക്തമായ പോരാട്ടം നടക്കുമെന്നുറപ്പുള്ളതിനാല്‍ ഈ കണക്കുകള്‍ സിപിഎമ്മിനെ ആകര്‍ഷിക്കുന്നുണ്ട്.

സിപിഎം ജില്ലാ സമ്മേളനങ്ങളില്‍ മാണിക്കനുകൂലമായി ഉയര്‍ന്ന മനോഭാവം ഭാവിയിലും നിലനില്‍ക്കുന്നതിനായി, ചെങ്ങന്നൂരില്‍ തന്ത്രപരമായ നിലപാടു സ്വീകരിക്കണമെന്നാണ് കേരളാ കോണ്‍ഗ്രസിലെ ഒരു വിഭാഗം പേര്‍ ആവശ്യപ്പെടുന്നത്. പിജെ ജോസഫിന്റെ എതിര്‍പ്പുകള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്നാണ് ഈ വിഭാഗം വിശ്വസിക്കുന്നത്.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിനൊപ്പം നിന്നാല്‍ കാര്യങ്ങള്‍ എളുപ്പമാകുമെന്ന ധാരണയും മാണിക്കുണ്ട്. കെകെ രാമചന്ദ്രന്‍ നായര്‍ അന്തരിച്ചതിനെത്തുടര്‍ന്നാണ് ചെങ്ങന്നൂര്‍ മണ്ഡലത്തില്‍  ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments