കോൺഗ്രസിനിതെന്തുപറ്റി; ജയ്റാം രമേഷും, അഭിഷേക് സിങ്‌വിയും മോദിക്കൊപ്പം ?

Webdunia
വെള്ളി, 23 ഓഗസ്റ്റ് 2019 (14:49 IST)
രാജ്യത്ത് ഏറ്റവും വലിയ പതനത്തെ നേരിടുകയാണ് ഏറ്റവും കൂടുതൽ തവണ ഇന്ത്യ ഭരിച്ച് പാരമ്പര്യമുള്ള കോൺഗ്രസ് പാർട്ടി. ഒരു ദേശീയ പാർട്ടി എന്ന നിലയിൽനിന്നും പ്രാദേശിക പാർട്ടിയായി ഒതുങ്ങിപ്പോകുമോ എന്നുപോലും തോന്നിപ്പിക്കുന്ന രീതിയിലാണ് കോൺഗ്രസിന്റെ തകർച്ച. തിരിച്ചുവരാനുള്ള ആത്മാർത്ഥ ശ്രമം ഒന്നും കോൺഗ്രസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നുമില്ല. 
 
കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളും, എംഎൽഎമാരും ചേക്കേറുന്നത് കോൺഗ്രസിനെ തെല്ലൊന്നുമല്ല ഭീതിപ്പെടുത്തുന്നത്.  പാർട്ടിക്ക് ഒരു അധ്യക്ഷനെ കണ്ടെത്താൻ സാധിക്കാതെകൂടി വന്നതോടെ സംഘടനാ സംവിധനവും തകർച്ചയെ നേരിടുകയാണ് ഇങ്ങനെ ആകെ മൊത്തത്തിൽ അടികിട്ടി നിൽക്കുന്ന സമയത്താണ് മുതർന്ന കോൺഗ്രസ് നേതക്കളായ ജെ‌യ്റാം റമേഷും അഭിഷേക് മനു സിങ്‌വിയും മോദിയെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുന്നത്.
 
മോദിയെ എപ്പോഴും ദുഷ്ടനായി ചിത്രീകരിക്കുന്നത് ഗുണം ചെയ്യില്ല എന്നായിരുന്നു മുൻ കേന്ദ്ര മന്ത്രിയായിരുന്ന ജയ്റാം രമേഷ് ഒരു പൊതു പരിപാടിയിൽ പറഞ്ഞത്. പ്രധാനമന്ത്രി ഉജ്ജ്വല യോജന ഉൾപ്പടെയുള്ള പദ്ധതികളെ പുകഴ്ത്തി‌ക്കൊണ്ടായിരുന്നു ജ‌‌യ്റാം രമേഷിന്റെ പ്രസ്ഥാവന. ഇതിനെ അനുകൂലിച്ച് മുതിർന്ന നേതാവും അഭിഭാഷകനുമായ അഭിഷേക് മനു സിങ്‌വി രംഗത്തെത്തുകയായിരുന്നു.
 
മുതിർന്ന നേതാക്കളുടെ ഈ പ്രതികരണങ്ങൾ കോൺഗ്രസിന് എങ്ങനെ ഗുണം ചെയ്യും. ഒരു പക്ഷേ രാഷ്ട്രീയ പരമായി ശരിയായിരിക്കാം മോദിയെ എപ്പോഴും ക്രൂരനായി ചിത്രീകരിക്കുന്നത് നരേന്ദ്ര മോദിയെ അനുകൂലിക്കുന്നവരെ കോൺഗ്രസിൽനിന്നും കൂടുതൽ അകറ്റാം. പക്ഷേ അത് പറയേണ്ടത് പൊതു പരിപാടികളിലാണോ ? കോൺഗ്രസ് പാർട്ടിക്കുള്ളിൽ സ്വീകരിക്കേണ്ട നയ സമീപനത്തെ പുറത്ത് പരസ്യമയി പ്രഖ്യപിക്കുന്നത് പാർട്ടിക്ക് ഗുണം ചെയ്യുമോ ?
 
പാർട്ടിയിൽ വലിയ സ്വാധീനമുള്ള മുതിർന്ന നേതാക്കൾക്ക് എഐ‌സി‌സിക്കുള്ളിൽ തന്നെ ഇത്തരം ഒരു നിലപടിൽ എത്തച്ചേരാമല്ലോ ? അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യാം. എന്നൽ ഇത് പൊതു വേദികളിൽ പരസ്യമയി പ്രഖ്യപിക്കുന്നത് കോൺഗ്രസിന് രാഷ്ട്രീയമായി നഷ്ടമാണ് ഉണ്ടാക്കുക. ഇതു തിരിച്ചറിയാത്തവരല്ല. ഇരു നേതാക്കളും. കോൺഗ്രസിന്റെ നേതൃനിരയിൽ തന്നെ ബിജെപി ആരാധകർ ഉണ്ടാകുന്നു എന്നതിന്റെ ലക്ഷണമായി ഈ പ്രതികരണങ്ങളെ കണക്കിലാക്കാം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇൻഡിഗോ പ്രതിസന്ധി, സാഹചര്യം മുതലെടുത്ത് വിമാനകമ്പനികൾ,ടിക്കറ്റുകൾക്ക് എട്ടിരട്ടി വില, ആകാശക്കൊള്ള!

വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാം, ലിവ് ഇൻ ബന്ധമാകാമെന്ന് ഹൈക്കോടതി

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു, രാജ്യവ്യാപകമായി റദ്ദാക്കിയത് 550- ലധികം വിമാനസർവീസുകൾ

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

അടുത്ത ലേഖനം
Show comments