Webdunia - Bharat's app for daily news and videos

Install App

National Flag Day: ദേശീയ പതാകദിനം, എന്താണ് ഇന്ത്യൻ പതാക നിയമം

അഭിറാം മനോഹർ
തിങ്കള്‍, 22 ജൂലൈ 2024 (12:36 IST)
1947 ജൂലൈ22നാണ് കോണ്‍സ്റ്റിറ്റിയൂഷന്‍ അസംബ്ലി ഇന്ത്യയുടെ ദേശീയപതാകയായി നമ്മള്‍ ഇന്ന് കാണുന്ന ദേശീയപതാകയെ അംഗീകരിക്കുന്നത്. സ്വയം ഭരണ ഇന്ത്യയുടെ ദേശീയപതാകയായി 1947 ഓഗസ്റ്റ് 15 മുതല്‍ 1950 ജനുവരി 26 വരെയും അതിന് ശേഷം സ്വതന്ത്ര ഇന്ത്യയുടെ പതാകയായും ഇത് മാറി.
 
ഇന്ത്യന്‍ കരസേനയുടെ യുദ്ധപതാകയായും ഇന്ത്യന്‍ കരസേനയുടെ ദിവസേനയുള്ള സേനാവിന്യാസത്തിനും ഈ പതാക ഉപയോഗിക്കുന്നു. പതാകയുടെ പ്രദര്‍ശനവും ഉപയോഗവും ഇന്ത്യന്‍ പതാക നിയമപ്രകാരം കര്‍ശനമായി നടപ്പാക്കുന്നു. ഇന്ത്യന്‍ പതാക ഖാദി കൊണ്ട് മാത്രമെ നിര്‍മിക്കാവു എന്ന് പതാകയുടെ ഔദ്യോഗിക നിയമങ്ങള്‍ അനുശാസിക്കുന്നു. 2002ല്‍ ഉണ്ടാക്കിയ ഇന്ത്യന്‍ പതാക നിയമം ദേശീയപതാകയുടെ പ്രദര്‍ശനത്തേയും ഉപയോഗത്തേയും നിയന്ത്രിക്കുന്നു.
 
ഔദ്യോഗിക പതാക ഭൂമിയോ ഹലമോ സ്പര്‍ശിക്കരുതാത്തതാകുന്നു. അതുപോലെ പതാക മേശവിരിയായോ വേദിക്ക് മുന്‍പില്‍ തൂക്കുന്നതോ പ്രതിമകളെയോ ഫലകങ്ങളെയോ മൂടാനായോ ഉപയോഗിക്കുവാന്‍ പാടുള്ളതല്ല.2005 വരെ ദേശീയപതാക ആടയാഭരണങ്ങളുടെ ഭാഗമായോ യൂണിഫോമുകളുടെ ഭാഗമായോ ഉപയോഗിക്കാന്‍ കഴിയുമായിരുന്നില്ല. 2005ല്‍ ഇത് ഭരണഘടനഭേദഗതിയിലൂടെ മാറ്റം വരുത്തി. എന്നിരുന്നാലും അരയ്ക്ക് താഴെയുള്ള വസ്ത്രങ്ങളുടെ ഭാഗമായോ അടിവസ്ത്രമായോ തലയിണകളിലോ തൂവാലകളിലോ ദേശീയപതാക തുന്നിചേര്‍ക്കാന്‍ പാടുള്ളതല്ല.
 
പതാക തുറസ്സായ സ്ഥലത്ത് കാലാവസ്ഥ എന്ത് തന്നെയായാലും പുലര്‍ന്നതിന് ശേഷം ഉയര്‍ത്തേണ്ടതും അസ്തമയത്തിന് മുന്‍പേ താഴ്ത്തേണ്ടതുമാണ്. ചില പ്രത്യേകസാഹചര്യങ്ങളില്‍ മാത്രം.പൊതുമന്ദിരങ്ങള്‍ക്കുമുകളില്‍ രാത്രിയും പതാക പ്രദര്‍ശിപ്പിക്കാവുന്നതാണ്. തലകീഴായ രീതിയില്‍ പതാകയോ അതിന്റെ ചിത്രമോ തന്നെ പ്രദര്‍ശിപ്പിക്കരുതാത്തതാകുന്നു. അഴുക്കുപുരണ്ടതോ കീറി പറിഞ്ഞതോ ആയ രീതിയില്‍ പതാക പ്രദര്‍ശിപ്പിക്കുന്നതും അതിനെ അവഹേളിക്കുന്നതിന് സമമാണ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

പാര്‍ട്ടി കോണ്‍ഗ്രസിനിടെ എംഎം മണിക്ക് ഹൃദയാഘാതം; ഐസിയുവില്‍ തുടരുന്നു

പുലര്‍ച്ചെ 2.33: വഖഫ് ഭേദഗതി ബിൽ രാജ്യസഭയിലും പാസാക്കി കേന്ദ്ര സര്‍ക്കാര്‍, ബില്‍ നിയമമായി; രാഷ്ട്രപതിയുടെ ഒപ്പിനയച്ചു

2024ലെ ഫോബ്‌സ് ശതകോടീശ്വര പട്ടികയില്‍ ഏറ്റവും സമ്പന്നനായ മലയാളിയായി എംഎ യൂസഫലി; ഒന്നാമന്‍ മസ്‌ക് തന്നെ

ന്യൂനമര്‍ദ്ദ പാത്തി; ഏപ്രില്‍ ആറ് വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

നേമം പോലെ ആ അക്കൗണ്ട് ഞങ്ങള്‍ പൂട്ടിക്കും: ജോണ്‍ ബ്രിട്ടാസ്

അടുത്ത ലേഖനം
Show comments