വിഎസ് പക്ഷത്തിന് പകരം ജയരാജൻ പക്ഷം, സിപിഎമ്മിൽ പിണറായി ജയരാജൻ പോര് ?

Webdunia
വെള്ളി, 28 ജൂണ്‍ 2019 (15:02 IST)
സിപിഎമ്മിലെ അധികാര കേന്ദ്രമായി എപ്പോഴും വിശേഷിപ്പിക്കപ്പെടാറുള്ളത് മുൻ പാർട്ടി സെക്രട്ടറിയും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ പിണറായി വിജയനെയണ്. പിണറായി വിജയൻ പക്ഷത്തെ ഔദ്യോഗിക പക്ഷം എന്നാണ് പറയാറുള്ളത്. എന്നത് അധികാരം കേന്ദ്രീകരിച്ചിരിക്കുന്നത് പിണറയി വിജയനിൽ തന്നെയാണ് എന്ന് വ്യക്തമാക്കുന്നതാണ് പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് മുഖ്യമന്ത്രി ആയെങ്കിലും പാർട്ടിയുടെ കടിഞ്ഞാണ് ഇപ്പോഴും പിണറായി വിജയനിൽ തന്നെയാണ് എന്നതിൽ ആർക്കും സംശയം ഉണ്ടാകില്ല.
 
നേരത്തെ ഔദ്യോഗിക പക്ഷം. വി എസ് പക്ഷം എന്നിങ്ങനെ രണ്ട് വിഭാഗങ്ങൾ പാർട്ടിക്കുള്ളിൽ നിലനിന്നിരുന്നു. നേതൃ സ്ഥാനങ്ങളിലേക്ക് അത്ര പ്രകടമല്ലാത്ത രീതിയിലാണെങ്കിൽ പോലും ഇരു കൂട്ടരും മത്സരിച്ചിരുന്നു. ജില്ല ഘടകങ്ങൾ കൂടുതൽ പിടിച്ച് പാർട്ടിയുടെ അധികാരം ഉറപ്പിക്കുക എന്നതായിരുന്നു ഇരു വിഭാഗങ്ങളുടെയും ലക്ഷ്യം. എന്നാൽ വി എസ് പക്ഷം പിന്നീട് പാർട്ടിയിൽനിന്നും പാടെ ഇല്ലാതായി. പാർട്ടി അധികാര കേന്ദ്രങ്ങളെല്ലാം ഔദ്യോഗിക പക്ഷം പിടിച്ചെടുത്തു.
 
വീണ്ടും സമാനമായ രീതിയിലേക്ക് സിപിഎം നീങ്ങുന്നു എന്ന സൂചന നൽകുന്നതാണ്. പിണറായി വിജയനും പി ജെയരാജനും തമ്മിലുള്ള നിലപാടുകാളിലെ മാറ്റം. പാർട്ടിയുടെ ഏറ്റവും കരുത്തുറ്റ കേന്ദ്രമായ കണ്ണൂരിൽ പിണറായി വിജയനേക്കാൾ ജനപ്രിതി പി ജയരാജൻ ആണെന്നതാണ് ഇതിന് കാരണം. കണ്ണൂരിൽ യുവാക്കൾ മുതലങ്ങോട്ട് എല്ലാവരെയും ആകർഷിക്കാൻ പി ജയരജന്റെ വ്യക്തിപ്രഭാവത്തിന് അകുന്നു. ആന്തൂരിൽ പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തോടെ ഇരുവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ മറനീക്കി പുറത്തുവന്നിരിക്കുകയാണ്.
 
സംഭവത്തിൽ നഗരസഭ അധ്യക്ഷയും കണ്ണൂർ ജില്ല കമ്മറ്റി അംഗവുമായ പി കെ ശ്യമളക്ക് തെറ്റുപറ്റിയിട്ടില്ല എന്നും. കുറ്റം ഉദ്യോഗസ്ഥരുടെതാണ് എന്നുമാണ് മുഖ്യമന്ത്രി നിയമസഭയിൽ വിശദീകരണം നൽകിയത്. എന്നാൽ പി കെ ശ്യാമളക്ക് തെറ്റു പറ്റി എന്ന് ആവർത്തി വ്യക്തമാക്കിരംഗത്തെത്തുകയണ് പി ജയരാജൻ. തന്റെ ജനകീയതയിൽ പാർട്ടിക്കുള്ളിൽ അതൃപ്തി വേണ്ടന്നും പി ജയരാജൻ പറഞ്ഞു വച്ചു. തന്റെ ജനസമ്മദി അംഗീകരിക്കണം എന്ന് പരോക്ഷമായി സൂചന നൽകുന്നതാണ് ഇത്. പി കെ ശ്യാമളക്ക് തെറ്റുപറ്റി അത് ഉൾക്കൊള്ളണം എന്ന പി ജയരാജന്റ് പ്രസ്ഥാവന മുഖ്യമന്ത്രിയിലേക്ക് കൂടി നീളുന്നതാണ്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

Mammootty: എന്നെക്കാള്‍ ചെറുപ്പമാണ് കേരളത്തിന്; ഹൃദ്യമായ വാക്കുകളില്‍ മമ്മൂട്ടി

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന രാജ്യം ഒരു മുസ്ലീം രാജ്യമാണ്; സൗദി അറേബ്യ, തുര്‍ക്കി, ഇറാഖ്, ഖത്തര്‍, ഒമാന്‍, ഇന്തോനേഷ്യ എന്നിവയല്ല

യാത്രക്കാര്‍ക്ക് വൃത്തിയുള്ള ടോയ്ലറ്റുകള്‍ ഉപയോഗിക്കാന്‍ സഹായിക്കുന്നതിനായി 'KLOO' ആപ്പ് പുറത്തിറക്കാനൊരുങ്ങി കേരളം

വാനോളം കേരളം; അതിദാരിദ്ര്യ മുക്തമാകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം, മമ്മൂട്ടിയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം

അതിദാരിദ്ര്യമുക്ത പ്രഖ്യാപനം: മമ്മൂട്ടി തിരുവനന്തപുരത്ത്, മോഹന്‍ലാലും കമലും എത്തില്ല

അടുത്ത ലേഖനം
Show comments