Webdunia - Bharat's app for daily news and videos

Install App

രൂപയെ വീഴ്ത്തി യുവാന്‍; രൂപയുടെ മൂല്യം ഇനിയും താഴും

Webdunia
ബുധന്‍, 12 ഓഗസ്റ്റ് 2015 (14:29 IST)
രൂപയുടെ മൂല്യത്തില്‍ ഇടിവ് ഉണ്ടായിരിക്കുകയാണ്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ മൂല്യമാണ് രൂപയ്ക്ക് ഇപ്പോള്‍. ഒരു ഡോളറിനെതിരെ 64.78 ആണ് രൂപയുടെ മൂല്യം ഇന്ന്. ചൈനയുടെ കറന്‍സിയായ യുവാന്റെ മൂല്യം  ചൈന കുറച്ചിരുന്നു. യുവാന്റെ മൂല്യം കുറച്ചത് മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലെ മിക്കവാറും കറന്‍സികളുടെ മൂല്യത്തില്‍ ഇടിവ് ഉണ്ടാക്കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
യുവാന്റെ മൂല്യം കുറയ്ക്കുന്നത് രൂപയുടെ മൂല്യത്തെയും മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലെ കറന്‍സികളുടെ മൂല്യത്തെയും ദോഷകരമായി ബാധിക്കുന്നു സാമ്പത്തികവിദഗ്ധര്‍ നേരത്തെ തന്നെ വിലയിരുത്തിയിരുന്നു. യുവാന്റെ മൂല്യം കുറഞ്ഞ സാഹചര്യത്തില്‍ ഡോളറിനെതിരെ 57 പൈസയാണ് ഇടിഞ്ഞത്. 64.76 രൂപയാണ് നിലവില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം. 2013 സെപ്തംബറിന് ശേഷം ഇത് ആദ്യമായാണ് രൂപയുടെ മൂല്യത്തിന് ഇത്രമേല്‍ ഇടിവ് ഉണ്ടാകുന്നത്.
 
യുവാന്റെ മൂല്യത്തില്‍ ഉണ്ടായ ഇടിവ് ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി വിനിമയമൂല്യത്തില്‍ കുറവുണ്ടാക്കി. വിനിമയ മൂല്യം 1.9 ശതമാനമാണ് കുറച്ചത്. ഇതാണ്, രൂപയുടെ മൂല്യം വീണ്ടും താഴാന്‍ കാരണമായത്. 10.15 ഇന്ത്യന്‍ രൂപയാണ് ഒരു യുവാന്റെ മൂല്യം. ഒരു ഡോളറിന് 6.2298 യുവാന്‍ എന്നതാണ് വിപണിമൂല്യം. ചൈനയുടെ കറന്‍സിയില്‍ ഉണ്ടായിരിക്കുന്ന മാറ്റം ഏഷ്യന്‍ രാജ്യങ്ങളിലെ മറ്റ് കറന്‍സികളെയും ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഡോളറിനെതിരെ രൂപയുടെ മൂല്യം 65 വരെ എത്തിയേക്കുമെന്നാണ് സാമ്പത്തിക വിദഗ്‌ധര്‍ കണക്കു കൂട്ടുന്നത്.
 
നിര്‍മ്മാണ മേഖലയില്‍ ഉണ്ടായ തളര്‍ച്ചയും കയറ്റുമതിയിലെ ഗണ്യമായ കുറവുമാണ് ഇത്തരമൊരു നടപടി സ്വീകരിക്കാന്‍ ചൈനയെ പ്രേരിപ്പിച്ചത്. ഔദ്യോഗിക - വിപണി നിരക്കുകള്‍ ഏകീകരിച്ച് 1994ല്‍ നടത്തിയ മൂല്യം കുറക്കലിനു ശേഷം ആദ്യമായാണ് ചൈന യുവാന് മൂല്യം കുറച്ചത്. അമേരിക്ക കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയാണ് ചൈന. ചൈന മൂല്യം കുറച്ചതോടെ അമേരിക്കന്‍ ഡോളര്‍ ശക്തിപ്പെട്ടു. 0.2 ശതമാനമാണ് ഡോളറിന്റെ മൂല്യം ഉയര്‍ന്നത്.
 
ചൈനീസ് കയറ്റുമതിയെ കൂടുതലായി ആശ്രയിക്കുന്ന യൂറോപ്യന്‍ ഓഹരികളിലും വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്. കാര്‍ നിര്‍മ്മാതാക്കളായ ബി എം ഡബ്ള്യുവിന്റെ ഓഹരി 2.7 ശതമാനവും ആഡംബര ഉല്‍പന്ന കമ്പനികളായ സ്വാച്ച്, എല്‍ വി എം എച്ച് എന്നിവയുടെത് മൂന്നു ശതമാനത്തിലേറെയും താഴ്ന്നു.
 
ആദ്യകാലങ്ങളില്‍ റിസര്‍വ് ബാങ്ക് ആയിരുന്നു രൂപയുടെ മൂല്യം അഥവാ വിനിമയ നിരക്ക് കാലാകാലങ്ങളില്‍ നിശ്ചയിച്ചിരുന്നത്. അന്ന് 21 രൂപ കൊടുത്താല്‍ ഒരു ഡോളര്‍ നല്‍കാന്‍ റിസര്‍വ് ബാങ്ക് ബാധ്യസ്ഥമായിരുന്നു. എന്നാല്‍, വിദേശനാണയ രംഗത്ത് ഡോളറിന്റെ ആവശ്യവും ലഭ്യതയും കയറിയിറങ്ങുന്നത് അനുസരിച്ച് ഇരു നാണയങ്ങളുടെയും വിനിമയ നിരക്ക് ഉയരാനും താഴാനും അനുവദിക്കുക എന്ന പരിഷ്‌കാരം ധനമന്ത്രിയായിരുന്നപ്പോള്‍ മന്‍മോഹന്‍ സിംഗ് ആയിരുന്നു കൊണ്ടു വന്നത്.

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ഇപിയോട് മാത്രമല്ല, കേരളത്തില്‍ നിന്നുളള എല്ലാ കോണ്‍ഗ്രസ് എംപിമാരുമായും ചര്‍ച്ച നടത്തിയിരുന്നതായി പ്രകാശ് ജാവദേക്കര്‍

മണിപ്പൂരില്‍ സുരക്ഷാ സേന ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം: രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്ക് പോകാന്‍ സാധ്യത; 'സുരേഷ് ഗോപി ഫാക്ടര്‍' ക്ലിക്കായില്ലെന്ന് ബിജെപി വിലയിരുത്തല്‍

Lok Sabha Election 2024: സംസ്ഥാനത്തെ പോളിങ് 71.16 ശതമാനം, ജില്ല തിരിച്ചുള്ള കണക്കുകള്‍ നോക്കാം

Rahul Gandhi: അമേഠിയില്‍ രാഹുല്‍ തന്നെ; ജയിച്ചാല്‍ വയനാട് വിടാന്‍ ധാരണ

Show comments