Webdunia - Bharat's app for daily news and videos

Install App

അപ്രതീക്ഷിതമായി സ്ഥാനത്തെത്തി, ആരുമറിയാതെ പടിയിറങ്ങി

അപ്രതീക്ഷിതമായി സ്ഥാനത്തെത്തി, ആരുമറിയാതെ പടിയിറങ്ങി

Webdunia
വെള്ളി, 10 മാര്‍ച്ച് 2017 (12:59 IST)
സംസ്ഥാന കോണ്‍ഗ്രസിലെ വേറിട്ട ശബ്ദവും കറകളഞ്ഞ നേതാവുമായ വിഎം സുധീരന്‍ കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് എത്തിയപ്പോഴും ഒടുവില്‍ സ്ഥാനം ഒഴിയുമ്പോഴും നാടകീയതയ്‌ക്ക് യാതൊരു കുറവുമില്ല. അപ്രതീക്ഷിതമായി കോണ്‍ഗ്രസിനെ നയിക്കാന്‍ നിയോഗിക്കപ്പെടുകയും ആരുമറിയാതെ പടിയിറങ്ങുകയും ചെയ്‌ത സുധീരന്‍ പുതിയ കീഴ്‌വഴക്കങ്ങള്‍ സ്രഷ്‌ടിക്കുകയും ചെയ്‌തു.

എ ഗ്രൂപ്പ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിയും ഐ ഗ്രൂപ്പ് നേതാവും പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയുമുള്‍പ്പെടെയുള്ള നേതാക്കള്‍ അറിയാതെയാണ് സുധീരന്‍ രാജി പ്രഖ്യാപനം നടത്തിയത്. സംസ്ഥാന കോണ്‍ഗ്രസില്‍ ഗ്രൂപ്പ് രാഷ്‌ട്രീയം സജീവമായിരിക്കുമ്പോള്‍ എഐസിസിയുടെ ആശിര്‍വാദത്തോടെ കെപിസിസി അധ്യക്ഷസ്ഥാനം സുധീരന്‍ ഏറ്റെടുത്തത്.

മുതിര്‍ന്ന നേതാവ് എകെ ആന്റണി മാത്രമാണ് സുധീരന്റെ തീരുമാനം മുന്‍ കൂട്ടി അറിഞ്ഞിരുന്നതെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാന നേതാക്കളെ തന്റെ തീരുമാനം അറിയിക്കാതിരുന്നതിന് കാരണം നില നില്‍ക്കുന്ന തര്‍ക്കങ്ങളാണ്. ഏതു തീരുമാനവും ചര്‍ച്ച ചെയ്‌താകണം സ്വീകരിക്കേണ്ടതെന്ന് ആവര്‍ത്തിക്കുന്ന അദ്ദേഹം ഏകപക്ഷീയമായി എടുത്ത തീരുമാനം പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തും.

ബാര്‍ കോഴയും, ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അവസാന കാലത്ത് സ്വീകരിച്ച തീരുമാനങ്ങള്‍ക്കെതിരെയും നയം വ്യക്തമാക്കി  സുധീരന്‍ രംഗത്തെത്തിയത് ഗ്രൂപ്പുകളുടെ എതിര്‍പ്പിന് കാരണമായി. തുടര്‍ന്ന് ഗ്രൂപ്പുകള്‍ ഒറ്റക്കെട്ടായി കെപിസിസി പ്രസിഡന്റിനെതിരെ നീങ്ങുന്നതുമാണ് കണ്ടത്. ചുരുക്കം നേതാക്കളൊഴിച്ച് എല്ലാവരും എതിര്‍ പാളയത്തില്‍ എത്തിയപ്പോഴും സമ്മര്‍ദ്ദത്തിലകപ്പെടാതിരുന്ന സുധീരന്‍ ഇപ്പോള്‍ അപ്രതീക്ഷിതമായി രാജി പ്രഖ്യാപന തീരുമാനം അറിയിക്കാന്‍ കാരണം കോണ്‍ഗ്രസിലെ പടല പിണക്കങ്ങളും ഒറ്റപ്പെടലുമാണെന്നാണ് പുറത്തുവരുന്ന വിവരം.

കെപിസിസി സ്ഥാനത്തേക്ക് പുതിയ ആളെ കണ്ടെത്തുക എന്നത് വെല്ലുവിളിയാണ്.

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

MSC IRINA Vizhinjam Port: നാല് ഫുട്ബോൾ സ്റ്റേഡിയത്തേക്കാൾ വലിപ്പം , ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ എം എസ് സി ഐറിനെ വിഴിഞ്ഞത്ത്

കരമനപാലത്തിനു താഴെ മൂന്നുദിവസം പഴക്കമുള്ള മൃതദേഹം ഒഴുകിയെത്തി

പിതാവ് മരിച്ച വിവരം ഷൈനിന്റെ അമ്മയെ അറിയിച്ചു; ചാക്കോയെ അവസാനമായി കണ്ടത് സ്‌ട്രെച്ചറില്‍ എത്തി

ഇടത് തോളിന് താഴെ മൂന്ന് പൊട്ടൽ, ഷൈൻ ടോം ചാക്കോയ്ക്ക് ഇന്ന് ശസ്ത്രക്രിയ; പിതാവ് സംസ്കാരം ഇന്ന്

ചരക്ക് കപ്പല്‍ മുങ്ങിയ സംഭവത്തില്‍ കേസ് വേണ്ട നഷ്ടപരിഹാരം മതി; കപ്പല്‍ കമ്പനിക്ക് വിഴിഞ്ഞവുമായി അടുത്ത ബന്ധമെന്ന് സര്‍ക്കാര്‍

അടുത്ത ലേഖനം
Show comments