World Introvert Day: ഒറ്റയ്ക്കിരിക്കാൻ ഇഷ്ടപ്പെടുന്നവർക്കും ഒരു ദിവസമുണ്ട്

അഭിറാം മനോഹർ
വെള്ളി, 2 ജനുവരി 2026 (14:35 IST)
ക്രിസ്മസ് അവധിക്കാലവും ന്യൂ ഇയര്‍ ആഘോഷവുമെല്ലാം കഴിഞ്ഞ് ബഹളങ്ങളില്‍ നിന്നും തിരക്കുകളില്‍ നിന്നും സാധാരണ ജീവിതത്തിലേക്ക് മടങ്ങിയിരിക്കുകയാണ് ലോകമെങ്ങുമുള്ള ജനങ്ങള്‍. ബഹളങ്ങള്‍ക്ക് ശേഷം എത്തിയ ദിനമായ ജനുവരി 2ന് ബഹളങ്ങളില്ലാതെ ആഘോഷിക്കുന്ന മറ്റൊരു കൂട്ടരുണ്ട്.  ഇന്ന് അവരുടെ ദിനമാണ്. വേള്‍ഡ് ഇന്‍ട്രോവര്‍ട്ട് ഡേ. സമൂഹത്തില്‍ പലപ്പോഴും തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിത്വങ്ങളെ പറ്റി സ്വയം ബോധവത്കരിക്കാനുള്ള ഒരു ദിവസം കൂടിയാണ് ഇന്ന്. അധികം സംസാരിക്കാത്തതോ ശാന്തത ഇഷ്ടപ്പെടുന്നതോ ഒരു തെറ്റല്ലെന്നും അത് സ്വാഭാവികമായ ഒരു കാര്യമാണെന്നും സമൂഹത്തെ അറിയിക്കാനുള്ള അവസരം കൂടിയാണ് വേള്‍ഡ് ഇന്‍ട്രോവേര്‍ട്ട് ഡേ.
 
ഇന്‍ട്രോവര്‍ട്ടുകളെ പലപ്പോഴും സാമൂഹിക ഇടപെടലുകളില്‍ നിന്ന് മാറിനില്‍ക്കുന്നവരായാണ് വിശേഷിപ്പിക്കാറുള്ളത്. ഇത് ലജ്ജ(shy)ആകുന്നത് കൊണ്ടല്ല മറിച്ച് അവരുടെ സ്വാഭാവികമായ വ്യക്തിത്വത്തിന്റെ ഭാഗമാണ് എന്ന അവബോധമാണ് ലോക ഇന്‍ട്രോവേര്‍ട്ട് ദിനം നല്‍കുന്നത്. തിരക്കുകളില്‍ നിന്നും ഒഴിഞ്ഞ് ബഹളങ്ങളില്‍ നിന്നും മാറി ഒറ്റയ്ക്ക് ഇരിക്കാന്‍ ഇഷ്ടപ്പെടുന്ന ഇന്‍ട്രോവേര്‍ട്ടുകളുടെ ശക്തി ആഴത്തിലുള്ള ചിന്തയും ആത്മപരിശോധനയുമാണ്. തീരുമാനങ്ങള്‍ എടുക്കും മുന്‍പ് വിശദമായി ചിന്തിച്ച ശേഷം മാത്രമാകും ഇന്‍ട്രോവേര്‍ട്ടുകള്‍ തീരുമാനമെടുക്കുക. ശാസ്ത്രം, സാഹിത്യം, ഗവേഷണം,കല തുടങ്ങി എല്ലാ മേഖലകളിലും നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുള്ള പലരും ഇന്‍ട്രോവേര്‍ട്ടുകളായിരുന്നു.
 
സാമൂഹികബന്ധങ്ങളും നൂറ് കണക്കിന് സുഹൃത്തുക്കളേയും അധികം ആഴമുള്ള ബന്ധമാണ് ഇന്‍ട്രോവേര്‍ട്ടുകള്‍ക്ക് താത്പര്യം. ദീര്‍ഘകാല സൗഹൃദങ്ങള്‍ക്ക് ഇത് വലിയ അടിത്തറയാണ്. നല്ല ലിസണര്‍ ആയിരിക്കും എന്നതാണ് ഇന്‍ട്രോവെര്‍ട്ടുകളുടെ മറ്റൊരു ഗുണം. ആളുകള്‍ക്ക് മുന്നില്‍ ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിക്കുന്ന അനേകരുള്ള ഇന്നത്തെ ലോകത്ത് ശാന്തതയേയും ആന്തരിക ശക്തിയേയുമെല്ലാമാണ് ഇന്‍ട്രോവേര്‍ട്ടുകള്‍ പ്രതിനിധീകരിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍, ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം 3000 രൂപ വര്‍ദ്ധിപ്പിച്ചു: മുഖ്യമന്ത്രി

സ്മാര്‍ട്ട് ഫോണ്‍ ഇടയ്ക്കിടെ സ്വിച്ച് ഓഫ് ചെയ്യണം; നിരവധി ഗുണങ്ങള്‍

സത്യപ്രതിജ്ഞാ ചടങ്ങിന്റെ ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് കുട്ടി മരിച്ചു

'ശ്രീ വിഡി സതീശന്‍ജിക്ക് അഭിനന്ദനങ്ങള്‍'; പുതിയ കേരള സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ ഉറപ്പുനല്‍കി പ്രധാനമന്ത്രി

റഷ്യയുടെ S-500 പ്രൊമേത്യൂസ്: മുഴുവൻ ടെക്നോളജിയും നൽകാമെന്ന് റഷ്യ, വമ്പൻ വാഗ്ദാനം

അടുത്ത ലേഖനം
Show comments