Webdunia - Bharat's app for daily news and videos

Install App

കണ്ണൂര്‍ സംഘര്‍ഷഭൂമി; ജനം ഭീതിയില്‍, സര്‍ക്കാര്‍ ഇനിയെങ്കിലും ഉറക്കമുണരുമോ?

കണ്ണൂര്‍ കലാപഭൂമി, അക്രമം തുടര്‍ക്കഥ!

ജോണ്‍ കെ ഏലിയാസ്
വെള്ളി, 27 ജനുവരി 2017 (12:40 IST)
കണ്ണൂരില്‍ അക്രമം തുടര്‍ക്കഥയാവുകയാണ്. സി പി എമ്മും ബി ജെ പിയും തമ്മിലുള്ള സംഘര്‍ഷം ജനജീവിതം ദുസ്സഹമാക്കി. ബോംബേറും കൊലപാതകവും അക്രമവും തുടരുമ്പോള്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടുന്നില്ലെന്ന വിമര്‍ശനവും ശക്തമാകുന്നു.
 
തലശ്ശേരിയില്‍ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത യോഗത്തിനുനേരെ ബോംബേറുണ്ടായതിനെത്തുടര്‍ന്ന് അക്ഷരാര്‍ത്ഥത്തില്‍ പോര്‍ക്കളമായി മാറിയിരിക്കുകയാണ് കണ്ണൂര്‍. ബി ജെ പി ഓഫീസുകള്‍ പരക്കെ ആക്രമിക്കപ്പെട്ടു. ടാഗോര്‍ വിദ്യാപീഠം സ്കൂള്‍ പൂട്ടിച്ചു.
 
ഉളിക്കലിലും നടുവനാടും ബി ജെ പി ഓഫീസുകള്‍ ആക്രമിക്കപ്പെട്ടു. ഇതേത്തുടര്‍ന്ന് ബി ജെ പി ഹര്‍ത്താലും പ്രഖ്യാപിച്ചു. ബി ജെ പിയും സി പി എമ്മും പരസ്പരം അക്രമം തുടരുന്നതോടെ ജനങ്ങള്‍ ഭീതിയിലാണ് കഴിയുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കുന്നില്ലെന്ന വിമര്‍ശനം ശക്തമാണ്.
 
കോടിയേരി പങ്കെടുത്ത യോഗത്തിന് നേര്‍ക്ക് ബൈക്കിലെത്തിയയാള്‍ ബോംബെറിഞ്ഞതോടെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. ബോംബേറില്‍ ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. കോടിയേരി പങ്കെടുത്ത യോഗത്തിന് നേരെ ബോംബേറുണ്ടായത് നിയന്ത്രണം വിട്ട അക്രമോത്സുകതയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു. കുറ്റവാളികള്‍ക്ക് മാപ്പുനല്‍കില്ലെന്നും പിണറായി അറിയിച്ചിരുന്നു.
 
എന്തായാലും ഇരുപാര്‍ട്ടികളും അക്രമം തുടരുമ്പോള്‍ കണ്ണൂര്‍ കലാപഭൂമിയായി മാറുകയാണ്. നിരപരാധികളുടെ ചോരയിലും കണ്ണീരിലും കണ്ണൂര്‍ പൊള്ളുകയാണ്. ഭരണാധികാരികള്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിച്ച് കണ്ണൂരിനെ ശാന്തതയിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കാം.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

Vedan: എന്റെ മദ്യപാനവും പുകവലിയും മോശം ഇന്‍ഫ്‌ളുവന്‍സാണെന്ന് അറിയാം, നല്ലൊരു മനുഷ്യനായി മാറാന്‍ ശ്രമിക്കാം: വേടന്‍

Rapper Vedan: മനഃപൂർവം തെറ്റ് ചെയ്തിട്ടില്ല, പുലിപ്പല്ല് കേസിൽ വേടന് ഉപാധികളോടെ ജാമ്യം

ആര്‍ബിഐയുടെ പുതിയ എടിഎം നിയമം: ഇനി 500 രൂപ നോട്ടുകള്‍ ലഭിക്കില്ലേ?

പുലിപ്പല്ല് മാല കേസില്‍ റാപ്പര്‍ വേടന് ജാമ്യം അനുവദിച്ച് കോടതി; ജാമ്യാപേക്ഷയെ എതിര്‍ത്ത് വനം വകുപ്പ്

PM Modi Kerala Visit: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം, തിരുവനന്തപുരം നഗരത്തിൽ നാളെ ഉച്ച മുതൽ ഗതാഗത നിയന്ത്രണം, പൂർണ്ണവിവരങ്ങൾ

അടുത്ത ലേഖനം
Show comments