Webdunia - Bharat's app for daily news and videos

Install App

റിസോര്‍ട്ടില്‍ എം എല്‍ എമാരെ പാര്‍പ്പിക്കാന്‍ ചെലവാക്കുന്ന ലക്ഷങ്ങള്‍ ആരുടേത്? !

ജോണ്‍ കെ ഏലിയാസ്
ബുധന്‍, 15 ഫെബ്രുവരി 2017 (18:47 IST)
തമിഴ്നാട്ടില്‍ രാഷ്ട്രീയ പ്രതിസന്ധിയും ഭരണ പ്രതിസന്ധിയും തുടരുകയാണ്. എന്ന് ഈ പ്രതിസന്ധി അവസാനിക്കും എന്നതിന് ആര്‍ക്കും വ്യക്തമായ ഉത്തരം നല്‍കാനില്ല. ശശികല ജയിലില്‍ ആയെങ്കിലും ഇനിയും പ്രശ്നങ്ങളുടെ കാര്‍മേഘങ്ങള്‍ സംസ്ഥാനത്തിന് മുകളില്‍ നിന്ന് അകന്നിട്ടില്ല.
 
കഴിഞ്ഞ ഒരാഴ്ചയായി അണ്ണാ ഡി എം കെ എം‌എല്‍‌എമാര്‍ കൂവത്തൂരിലെ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ ആഡംബരജീവിതം നയിക്കുകയാണ്. ഇവരെ ഇവിടെ പാര്‍പ്പിക്കാനായി ഇതുവരെ ചെലവിട്ടത് കാല്‍ കോടിയിലധികം രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ആരുടെ പണമാണ് ഇത്തരത്തില്‍ ഇവര്‍ ധൂര്‍ത്തടിക്കുന്നതെന്നാണ് ജനങ്ങളും രാഷ്ട്രീയ വിമര്‍ശകരും ഉയര്‍ത്തുന്ന ചോദ്യം. താമസത്തിനുള്ള ചെലവ് മാത്രമാണ് കാല്‍ കോടി രൂപ. ഇവരുടെ ഭക്ഷണത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമുള്ള കണക്കുകൂടി അറിഞ്ഞാല്‍ തലയില്‍ കൈവച്ചുപോകും.
 
എന്തായാലും ജനങ്ങളുടെ പണം വഴിവിട്ട് ചെലവാക്കിയുള്ള ഈ രാഷ്ട്രീയക്കളിക്ക് നല്ല ഒരു അന്ത്യമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് തമിഴകവും രാജ്യവും.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കാറിൽ എംഡിഎംഎ, എക്സൈസിനെ തടയാൻ പിറ്റ്ബുൾ നായയും, ബിഗ്ബോസ് താരം പരീക്കുട്ടി അറസ്റ്റിൽ

സന്ദീപ് വിട്ടത് നന്നായി, വെറും അഹങ്കാരി മാത്രമെന്ന് പാലക്കാട്ടെ ബിജെപി സ്ഥാനാർഥി

സന്ദീപ് ആദ്യം സമീപിച്ചത് സിപിഎമ്മിനെ; തീവ്ര വലതുപക്ഷ നിലപാടുകളില്‍ മാപ്പ് പറയാതെ സ്വീകരിക്കാന്‍ പറ്റില്ലെന്ന് പാര്‍ട്ടി നേതൃത്വം

ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടപ്പെടും; സന്ദീപ് വാരിയര്‍ വന്നതിനു പിന്നാലെ യുഡിഎഫില്‍ ഭിന്നത

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ അതൃപ്തി വ്യക്തമാക്കി കെ മുരളീധരന്‍

അടുത്ത ലേഖനം
Show comments