Webdunia - Bharat's app for daily news and videos

Install App

അമ്മന്നൂരിന്‍റെ ദിഗ്വിജയം

Webdunia
അമ്മന്നൂരിന്‍റെ ദിഗ്വിജയം

പാരീസ്,ഒക്ടോബര്‍23: കൂടിയാട്ടത്തിന്‍റെ പരമാചാര്യനായ അമ്മന്നൂര്‍ മാധവചാക്യാര്‍ക്ക് പാരീസില്‍ അംഗീകാരം. അദ്ദേഹത്തിന്‍റെ നവരസാഭിനയം ദിക് കാലഭേദങ്ങള്‍ . ഉല്ലംഖിച്ച് മാനവീയതയുടെ ഹൃദ്യമായ ആവിഷ്ക്കാരമായി .യുനെസ്കോയുടെ 31-ാം ജനറല്‍ കൗണ്‍സിലിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ച്2003 ഒക്ടോബര്‍ 16 നായിരുന്നു അമ്മന്നൂരിന്‍റെ വിശിഷ്ടമായ ഈ പ്രകടനം

വാമൊഴി പാരന്പര്യത്തിലെ അപൂര്‍വ്വവും അതിവിശിഷ്ടവുമായ കലാരൂപമായി യുനെസ്കോ കൂടിയാട്ടത്തെ അംഗീകരിച്ചപ്പോള്‍ അതിന്‍റെ ജീവിച്ചിരിക്കുന്ന പരമാചാര്യനായ അമ്മന്നൂരിനെ മറന്നോ? വേണ്ടത്ര മാനിച്ചില്ലേ ? അന്ന് ഈ മട്ടിലൊരു വാദം ( വിവാദം) തലപൊക്കിയിരുന്നു. അതിനൊരു മറുപടിയായിരുന്നു ഉദ്ഘാടനചടങ്ങ്.

അതോടനുബന്ധിച്ച് പുറത്തിറക്കിയ ലഘുപുസ്തകത്തിന്‍റെ മുഖചിത്രവും അമ്മന്നൂരിന്‍റെതായിരുന്നു. അന്യം നിന്നുപോകാതെ യുനെസ്കോ സംരക്ഷിക്കുന്ന 10 വിശിഷ്ടമായ 19 ലോകരംഗകലകളില്‍ കൂടിയാട്ടത്തെയാണ് ലഘുലേഖയുടെ മുഖചിത്രത്തിന് തിരഞ്ഞെടുത്തത്. അതിനുപയോഗിച്᪚ത അഭിനയത്തികവ് സ്ഫുരിക്കുന്ന അമ്മന്നൂരിന്‍റെ മുഖം.

യുനെസ്കോ ജനറല്‍ കൗണ്‍സില്‍ യോഗം തുടങ്ങിയത് അമ്മന്നൂര്‍ മാധവചാക്യാരുടെ നവരസാഭിനയത്തോട് കൂടിയാണ്. കൂടാതെ 19 മറ്റ് കലാരുപങ്ങള്‍ വിശദീകരിക്കുന്ന ബ്രോഷറിന്‍റെ മുഖചിത്രവും അമ്മന്നൂരാണ്." മനുഷ്യ സംസ്ക്കാരത്തിന്‍റെ വാങ്മയവും സൂക്ഷ്മവുമായ പൈതൃകം "എന്ന പേരോടുകൂടിയാണ് ഈ ബ്രോഷര്‍ പുറത്തിറക്കിയിരിക്കുന്നുത്.

ഉദ്ഘാടനത്തെത്തുടര്‍ന്ന് കേരള കലാമണ്ഡലം അമ്മന്നൂര്‍ പാച്ചു ചാക്യാര്‍ സ്മാരക ഗുരുകുലം, മാര്‍"ീ എന്നീ സ്ഥാപനങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കലാകാരന്മാര്‍ "ശൂര്‍പ്പണാങ്കം' അവതരിപ്പിച്ചു. അമ്മന്നൂരിനൊപ്പം 150 ഓളം കേരളീയ കലാകാരന്മാരും അരങ്ങിലുണ്ടായിരുന്നു.

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എ ഐ സമൂഹത്തെ തന്നെ പുതുക്കിപണിയുന്നു, ടെക്നോളജി ജോലിയില്ലാതാക്കിയില്ലെന്നാണ് ചരിത്രമെന്ന് മോദി

മനുഷ്യ-വന്യജീവി സംഘര്‍ഷം: പാമ്പ് കടിയേറ്റുള്ള മരണത്തിന് നാല് ലക്ഷം രൂപ സഹായം

വേനല്‍ച്ചൂട്: സൂര്യാഘാത സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് ജോലി സമയത്തില്‍ പുനക്രമീകരണം

ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങുമായി വളരെ നല്ല വ്യക്തി ബന്ധമാണെന്ന് ഡൊണാള്‍ഡ് ട്രംപ്

2026ൽ തമിഴ്‌നാട് പിടിച്ചെടുക്കണം, പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച നടത്തി വിജയ്

Show comments