Webdunia - Bharat's app for daily news and videos

Install App

അമ്മന്നൂര്‍: കൂടിയാട്ടത്തിന്‍റെ കുലപതി

ടി ശശി മോഹന്‍

Webdunia
WDWD
അമ്മന്നൂര്‍ മാധവ ചാക്യാര്‍...!അഭിനയത്തെ ജീവവായുവാക്കിയ മഹാനടന്‍.

കൂടിയാട്ടത്തിലൂടെ അമ്മന്നൂര്‍ പ്രശസ്തനായി എന്നതിനേക്കാള്‍ അമ്മന്നൂരിനൊപ്പം കൂടിയാട്ടവും വളര്‍ന്നു എന്ന് പറയുന്നതാണ് എളുപ്പം. കൂടിയാട്ടത്തെ ക്ഷീണാവസ്ഥയില്‍ നിന്നും വിശ്വവേദിയിലേക്ക് കൈ പിടിച്ചാനയിക്കുകയായിരുന്നു അമ്മന്നൂര്‍.

വിശ്വപ്രസിദ്ധ നാടക സംവിധായകന്‍ പീറ്റര്‍ ബ്രൂക് അമ്മന്നൂര്‍ മാധവ ചാക്യാരെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്- ""ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും വലിയ നടന്‍..''

WDWD
1917 മെയ് 13നാണ് മാധവചാക്യാരുടെ ജനനം.അച്ഛന്‍ വെള്ളാരപ്പിള്ളി മടശ്ശിമനയ്ക്കല്‍ പരമേശ്വരന്‍ നമ്പൂതിരി. അമ്മ ഇരിങ്ങാലക്കുട അമ്മന്നൂര്‍ മഠത്തില്‍ ശ്രീദേവി ഇല്ലോടമ്മ. മാധവന്‍റെ മൂന്നാം വയസ്സില്‍ അച്ഛന്‍ മരിച്ചു.

കൂടിയാട്ടത്തിന്‍റെ ആചാര്യന്മാരായിരുന്ന അമ്മാവന്മാരാണ് മാധവചാക്യാരെ അഭിനയത്തിന്‍റെ ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ചത്. നാല് വര്‍ഷത്തെ അഭ്യാസനത്തിന് ശേഷം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തില്‍ ബാലചരിതത്തിലെ സൂത്രധാരനായി വേഷമിട്ട് മാധവ ചാക്യാര്‍ കൂടിയാട്ടത്തില്‍ അരങ്ങേറ്റം കുറിച്ചു. ഒരു വ്യാഴവട്ടം അമ്മാവന്മാരുടെ ശിക്ഷണത്തിലായിരുന്നു .

WDWD
കൊടുങ്ങല്ലൂര്‍ കോവിലകത്തെ കുഞ്ഞിക്കുട്ടന്‍ തമ്പുരാന് ശിഷ്യപ്പെട്ടതാണ് അദ്ദേഹത്തിന്‍റെ ജീവിതത്തിലെ വഴിത്തിരിവായത്. തമ്പുരാന്‍റെ ശിക്ഷണം മാധവ ചാക്യാര്‍ക്ക് നാട്യശാസ്ത്രത്തെയും അഭിനയത്തെയും കുറിച്ച് അഗാധമായ അറിവുകള്‍ നേടിക്കൊടുത്തു.



WDWD
ബാലിയുടെ മരണരംഗം അവതരിപ്പിച്ച് രാജ്യാന്തര അംഗീകാരം നേടിയെടുത്തത് ശ്വസന തലങ്ങളുടെ ഗതിവിഗതികളില്‍ വരുത്തിയ അഭൂതപൂര്‍വമായ വ്യതിയാനങ്ങള്‍ കൊണ്ടാണ്.

അമ്മന്നൂരിന്‍റെ അഭിനയ സിദ്ധികള്‍കൊണ്ട് വിസ്മയങ്ങളായ എത്രയെത്ര വേദികള്‍.... അശോകവനികാങ്കം, ജഡായു വധം, ശൂര്‍പ്പണകാങ്കം, സുഭദ്രാ ധനഞ്ജയം, അംഗുലീയാങ്കം, കല്യാണ സൗഗന്ധികം... പട്ടിക നീളുകയാണ്.

ഫ്രാന്‍സ്, സ്വിറ്റ്സര്‍ലാന്‍ഡ്, ജപ്പാന്‍, നെതര്‍ലന്‍ഡ്, ഇംഗ്ളണ്ട് തുടങ്ങിയ വിദേശ രാജ്യങ്ങളിലെ കലാസ്വാദകര്‍ അമ്മന്നൂരിന്‍റെ പ്രകടനം ഏറെ വിസ്മയത്തോടെ കണ്ടറിഞ്ഞു. ക്ഷേത്ര മതില്‍ക്കെട്ടിനകത്ത് തളച്ചിരുന്ന കൂടിയാട്ടത്തെ പുറത്തേക്ക് കൊണ്ടുവന്ന് ജനസാമാന്യത്തിന് പ്രാപ്യമാക്കുകയായിരുന്നു അമ്മന്നൂര്‍.

കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ്, പത്മശ്രീ, കേന്ദ്ര സംഗീത നാടക അക്കാദമി ഫെലോഷിപ്പ്, പത്മഭൂഷണ്‍, യുണെസ്കോയുടെ പ്രശസ്തി പത്രം, കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ ഓണററി ഡി ലിറ്റ്, കാളിദാസ പുരസ്കാരം.... അവാര്‍ഡുകള്‍ അമ്മന്നൂരിനുമേല്‍ പെരുമഴ പോലെ പെയ്യുകയായിരുന്നു.

പാറുക്കുട്ടി നങ്ങ്യാരമ്മയാണ് അമ്മന്നൂരിന്‍റെ പത്നി. മക്കളില്ല.

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

ആലപ്പുഴയില്‍ ഭാര്യ വീട്ടിലെത്തിയ യുവാവിന് ബന്ധുക്കളുടെ മര്‍ദ്ദനം 34കാരന് ദാരുണാന്ത്യം

സംഭൽ സന്ദർശനത്തിനെത്തിയ രാഹുലിനെയും പ്രിയങ്കയേയും ഗാസിപൂരിൽ തടഞ്ഞ് യു പി പോലീസ്

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്‌നാവിസ് നാളെ സത്യപ്രതിജ്ഞ ചെയ്യും

സുവര്‍ണ ക്ഷേത്രത്തില്‍ സുഖ്ബീര്‍ സിങ് ബാദലിനു നേരെ വെടിയുതിര്‍ത്തു (വീഡിയോ)

സുഹൃത്തിനു ബിസിനസ് ആവശ്യത്തിനു നല്‍കിയ സ്വര്‍ണം തിരിച്ചുകിട്ടിയില്ല; ഡിഗ്രി വിദ്യാര്‍ഥിനി ജീവനൊടുക്കി

Show comments